This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡല്ലാപിക്കോല, ല്യൂഗി (1904-75)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡല്ലാപിക്കോല, ല്യൂഗി (1904-75) ഉമഹഹമുശരരീഹമ, ഘൌശഴശ ഇറ്റാലിയന്‍ സംഗീതജ്ഞന്‍. 1904 ഫെ. 3-ന് യുഗോസ്ളാവിയയില്‍ ജനിച്ചു. അവാന്ത്ഗാര്‍ഡ് സംഗീത പാരമ്പര്യത്തിലെ ആചാര്യന്മാരിലൊരാളായ ഇദ്ദേഹത്തിന്റെ ആദ്യകാല ജീവിതം തിക്താനുഭവങ്ങള്‍ നിറഞ്ഞതായിരുന്നു. ഡല്ലാപിക്കോല കത്തോലിക്കാമതവിശ്വാസിയും ഭാര്യ ജൂതമതവിശ്വാസിയുമായിരുന്നു. ജൂതരെന്ന മുദ്രകുത്തി രാം ലോകയുദ്ധകാലത്ത് ഇറ്റലിയിലെ ഭരണകൂടം ഇദ്ദേഹത്തെയും കുടംബത്തെയും തടവിലടച്ചു. തടവറയിലെ പീഡനങ്ങളും മനുഷ്യത്വമില്ലായ്മയും ഇദ്ദേഹത്തിന്റെ സംഗീതസങ്കല്പത്തെ ഇളക്കിമറിച്ചു. സ്വാതന്ത്യ്രം, മാനവികത എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കാുെള്ള ഒരു സംഗീതം ചിട്ടപ്പെടുത്തുകയായിരുന്നു ജീവിതലക്ഷ്യം. 1939-ല്‍ ട്വെല്‍വ് ടോണ്‍ സിസ്ററത്തെ തന്റേതായ രീതിയില്‍ അവലംബിച്ചു ക്ൊ ഇദ്ദേഹം അത് യാഥാര്‍ഥ്യമാക്കിത്തുടങ്ങി. സോംഗ്സ് ഒഫ് ക്യാപ്റ്റിവിറ്റി (1938-41) സോംഗ്സ് ഒഫ് ലിബറേഷന്‍ (1955) എന്നിവ സ്വാതന്ത്യ്രത്തിന്റേയും പീഡനങ്ങളുടേയും സംയുക്തഭാവങ്ങളൊത്തുചേര്‍ന്ന സംഗീതശില്പങ്ങളാണ്. ദ് പ്രിസണര്‍ എന്ന ഓപ്പറ(1944-48) യും ഇതേ സ്വഭാവങ്ങള്‍ തന്നെയാണ് പുലര്‍ത്തുന്നത്. ഇറ്റാലിയന്‍ ഭാവഗാന പാരമ്പര്യത്തെയും അഗാധമായ ആശയവിനിയോഗാത്മകതയെയും സമന്വയിപ്പിക്കുന്ന ഒന്നായിരുന്നു ഡല്ലാപിക്കോലയുടെ രചനാശൈലി. അതില്‍ ഓരോ ഭാവവും അങ്ങേയറ്റം സുതാര്യമായിരുന്നു, രൂപഘടന എല്ലായ്പ്പോഴും അയവുള്ളതുമായിരുന്നു. മസ്സാച്ചുസെറ്റ്സിലെ ബെര്‍ക് ഷെയ്ര്‍ മ്യൂസിക് സെന്ററില്‍ 1951 മുതല്‍ 52 വരെ ഇദ്ദേഹം സംഗീതപഠനം നടത്തി. ന്യൂയോര്‍ക്കിലെ ക്യൂന്‍സ് കോളജിലും (1956-57, 1959-60) കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലും (1962-63) സംഗീതാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ട്ു. ഇദ്ദേഹത്തിന്റെ വിഖ്യാതമായ ഓപ്പറയാണ് യൂളീസസ് (1969). മറ്റു രചനകള്‍ വേരിയേഷന്‍സ് ഫോര്‍ ഓര്‍ക്കെസ്ട്ര (1954), ക്രിസ്തുമസ് കന്റാറ്റ (1957) സിക്യൂട്ട് ഉമ്പ്ര (1970) എന്നിവയാണ്. ജീവിതത്തിന്റെ കൂടുതല്‍ കാലവും ഫ്ളോറന്‍സില്‍ ചെലവഴിച്ച ഡല്ലാപിക്കോല ഇവിടെ വച്ച് 1975 ഫെ. 19-ന് നിര്യാതനായി.