This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡയോസ്ക്കോറിയേസി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡയോസ്ക്കോറിയേസി ഉശീരീൃെശമരലമല എകബീജപത്രികളില്‍പ്പെടുന്ന സസ്യകുടുംബം. 10 ജീനസ്സുകളും 650 ഓളം സ്പീഷീസും ഈ കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉഷ്ണമേഖലാപ്രദേശങ്ങളിലെല്ലായിടങ്ങളിലും ഇവ വളരുന്നു. കിഴങ്ങില്‍ നിന്ന് ഇലകളുാകുന്നില്ല. നീ ഒരു പ്രാഥമികകാണ്ഡം വളര്‍ന്ന് വള്ളിയായി മാറി അതിലാണ് ഇലകളുാകുന്നത്. ഈ വള്ളി ചുറ്റിപ്പടരുന്ന ഏകവര്‍ഷിയാണ്. പ്രാഥമിക കാണ്ഡത്തില്‍ നിന്ന് വേരുകളുാവുകയും ഭക്ഷ്യശേഖരം നടത്തുകയും ചെയ്യുന്നു. ഭൂകാണ്ഡമാണ് ഭക്ഷ്യയോഗ്യമായ കിഴങ്ങായി രൂപാന്തരപ്പെടുന്നത്. ഹൃദയാകാരത്തിലുള്ള ലഘുപത്രങ്ങള്‍ സമ്മുഖമായോ ഏകാന്തരന്യാസത്തിലോ വിന്യസിച്ചിരിക്കും. ഇലകള്‍ക്ക് ജാലിക സിരാവിന്യാസമാണുള്ളത്. ഇലഞെട്ടുകള്‍ കോണീയവും ചുവടുഭാഗം പിരിഞ്ഞതുമാണ്. ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്ന് ചെറുകന്ദങ്ങള്‍ ഉാകാറ്ു. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്ന് കുലകളായിട്ടാണ് പുഷ്പങ്ങളുാകുക. പുഷ്പങ്ങള്‍ വളരെ ചെറുതാണ്. ദ്വിലിംഗാശ്രയികളോ ഉഭയലിംഗികളോ ആയ പുഷ്പങ്ങള്‍ക്ക് രു വൃത്തങ്ങളിലായി ക്രമീകരിക്കപ്പെട്ട ആറ് പരിദളപുടങ്ങള്‍ ഉായിരിക്കും. നളിനാകാരത്തിലുള്ള പരിദളങ്ങളുടെ ചുവടുഭാഗം യോജിച്ചനിലയിലാണെങ്കിലും അഗ്രം ആറായി പിളര്‍ന്നിരിക്കുന്നു. ഇതിനു ആറു കേസരങ്ങള്ു. ഇവയില്‍ മൂന്നെണ്ണം വന്ധ്യകേസരങ്ങളായിരിക്കും. അണ്ഡാശയം അധോവര്‍ത്തിയും ത്രികോണികവും മൂന്നു കോശങ്ങളോടു കൂടിയതുമാണ്. ഓരോ അണ്ഡകോശത്തിലും ര് അണ്ഡങ്ങള്‍ വീതമുായിരിക്കും. മൂന്നു ചെറിയ വര്‍ത്തികകള്ു. ഫലം മൂന്നു ചിറകുകളുള്ള സമ്പുടമോ ബെറിയോ ആയിരിക്കും. ഉരുതോ, പരന്നതോ, ആയ വിത്തുകള്‍ക്ക് ചിറകുകള്ു. ഭ്രൂണം ചെറുതും കട്ടികൂടിയ ആല്‍ബ്യുമിനുകള്‍ക്ൊ പൊതിഞ്ഞിരിക്കുന്നതുമാണ്. ഇഞ്ചിക്കാച്ചില്‍, കാച്ചില്‍, കാട്ടുകാച്ചില്‍, ചെറുകിഴങ്ങ്,നനകിഴങ്ങ്, നൂറാന്‍ കിഴങ്ങ്, പെരുമുള്ളന്‍ കിഴങ്ങ് എന്നിവ ഈ കുടുംബത്തില്‍പ്പെടുന്നു. കാച്ചില്‍ കിഴങ്ങിലുള്ള ചില ആല്‍ക്കലോയിഡുകള്‍ നേരിയ വിഷാംശമുള്ളവയാണ്. രു പ്രാവശ്യം വെള്ളത്തിലിട്ടു തിളപ്പിച്ച് ഊറ്റിക്കളഞ്ഞ് വിഷാംശം നിശേഷം നീക്കാം. കാച്ചില്‍ക്കിഴങ്ങില്‍ കാത്സ്യം ഓക്സലേറ്റ് ക്രിസ്ററലുകളുള്ളതിനാല്‍ ചൊറിച്ചില്‍ ഉാക്കും. നോ : കാച്ചില്‍