This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയോണ്‍ (സു. ബി. സി. 408-354)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:20, 10 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡയോണ്‍ (സു. ബി. സി. 408-354)

Dion

സിറാക്യൂസ് പ്രദേശത്തെ രാഷ്ട്രീയ നേതാവ്. ബി. സി. 357 മുതല്‍ 354 വരെ ഇദ്ദേഹം സിറാക്യൂസ് ഭരിച്ചു. ഹിപ്പാരിനസ് ആയിരുന്നു പിതാവ്. സിറാക്യൂസിലെ ഏകാധിപതിയായ ഡയണീഷ്യസ് ദ് യങ്ങറിന്റെ (രണ്ടാമന്‍) മാര്‍ഗദര്‍ശിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കുബേരനും വിദ്യാസമ്പന്നനുമായ ഇദ്ദേഹം പ്ലേറ്റോയെ ആരാധിക്കുകയും പ്ലേറ്റോ സ്ഥാപിച്ച അക്കാദമിയില്‍ അംഗമാവുകയും ചെയ്തു. സൈനിക, ഭരണ രംഗങ്ങളിലും കാര്യശേഷി തെളിയിച്ചു. ഡയണീഷ്യസ് ദ് യങ്ങര്‍ ഭരണാധികാരിയായപ്പോള്‍ അദ്ദേഹത്തെ പ്ലേറ്റോയുടെ ശിഷ്യനാക്കി നല്ല ഭരണാധികാരിയാക്കി മാറ്റുവാന്‍ ഡയോണ്‍ ശ്രമിച്ചു. പക്ഷേ, ഡയോണിനെ ഉപദേശകസ്ഥാനത്തു നിന്ന് നീക്കി നാടുകടത്തുകയാണ് ഡയൊണീഷ്യസ് ചെയ്തത് (സു. 366). ഹ്രസ്വകാലം ഏഥന്‍സില്‍ കഴിച്ചുകൂട്ടിയ ശേഷം ഇദ്ദേഹം സൈനികശക്തി സംഭരിച്ച് ഡയൊണീഷ്യസിനെ പരാജയപ്പെടുത്തി (357). കുറേക്കാലം രാജ്യം ഭരിക്കുകയും ചെയ്തു. ഏകാധിപത്യത്തിലേക്കു നീങ്ങുന്നുവെന്ന സംശയം ഉണ്ടായതോടെ ഇദ്ദേഹം 354-ല്‍ വധിക്കപ്പെട്ടു.

(എസ്. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍