This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയാന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:39, 10 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡയാന ഉശമിമ ഒരു റോമന്‍ ദേവത. 'ഡയാന'എന്ന പദത്തിനു പ്രകാശം ചൊരിയുന്നവള്‍ എന്നാണ് അര്‍ഥം. രാത്രിയിലെ വെളിച്ചത്തെ പ്രതിനിധീകരിക്കുന്ന ഈ ദേവതയെ റോമന്‍ ഐതിഹ്യങ്ങളില്‍ ചന്ദ്രനുമായി സാമ്യപ്പെടുത്തിയിട്ട്ു. വനങ്ങളിലും തോട്ടങ്ങളിലുമൊക്കെയായിരുന്നു ഡയാനയുടെ ആരാധന ആദ്യകാലത്തു നടന്നത്. 'ഡയാനയുടെ ദര്‍പ്പണം' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രസിദ്ധ ഡയാന ക്ഷേത്രം അരിഷ്യയിലെ നെമി തടാകക്കരയിലുള്ള തോട്ടത്തിലായിരുന്നു. ഏഷ്യാമൈനറിലെ എഫീസസിലുായിരുന്ന ഡയാന ക്ഷേത്രം പുരാതനകാലത്തെ ഏഴ് മഹാഭ്ഭുതങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെട്ടു. അന്‍പത്തിനാല് അടിവീതം ഉയരമുള്ള നൂറ് സ്തംഭങ്ങള്‍ ഈ ക്ഷേത്രത്തില്‍ ഉായിരുന്നതായി പറയപ്പെടുന്നു. ബി. സി 6-ാം നൂറ്റാിലാണ് റോം ഡയാന ഉപാസനയുടെ കേന്ദ്രസ്ഥാനമായി മാറിയത്. ഇതിനു മുന്‍കൈയെടുത്ത ടുളിയസ് രാജാവ് അവന്റിനി (അ്ലിശിേല)ലെ ഡയാനക്ഷേത്രത്തിന്റെ നിര്‍മാതാവുമായി. ഇറ്റലിയിലാകമാനം ആഗ. 13-ന് ഡയാനദേവതയുടെ ഉത്സവം ആഘോഷിക്കുന്നു; മാസത്തിലെ ഏറ്റവും പ്രകാശമേറിയ ദിവസം എന്ന സങ്കല്പമാണ് ഇതിന് ആധാരം. സൂര്യന്‍ അസ്തമിച്ച ഉടന്‍ തന്നെ പൂര്‍ണചന്ദ്രന്‍ പ്രകാശിച്ചു തുടങ്ങുന്നു എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. അവന്റിനിലെ ആഘോഷങ്ങളില്‍ ഈ ദിവസം 'അടിമകളുടെ ദിനം' എന്നാണ് അറിയപ്പെടുന്നത്. അരിഷ്യയിലെ ക്ഷേത്രത്തിലും നിരവധി ചടങ്ങുകള്‍ അക്കാലത്ത് നടന്നു. വളരെ പുരാതനകാലം തൊട്ടുതന്നെ സ്ത്രീകള്‍ റോമില്‍ നിന്ന് അരിഷ്യയിലേക്കു പന്തങ്ങള്‍ കാുെ പോകുമായിരുന്നു. ദേവിക്കു പ്രകാശം കാുെപോയി കൊടുക്കുക എന്നതാണ് സങ്കല്പം. അന്നേദിവസം സ്ത്രീകള്‍ അവരുടെ തലമുടി കഴുകുന്ന ഒരു ചടങ്ങും ആചരിച്ചുപോന്നു. ഡയാനയെ ഗ്രീക്ക് ദൈവങ്ങളുമായി, പ്രത്യേകിച്ച് ആര്‍ട്ടമിസ് ഹെര്‍ക്കുലീസ് എന്നിവരുമായി ബന്ധപ്പെടുത്തിയിരുന്നു. ഒരു പകര്‍ച്ചവ്യാധി തടയുന്നതിനായിട്ടാണ് ഇങ്ങനെ ചെയ്തതെന്നു കരുതപ്പെടുന്നു. അപ്പോളോയുടെ സഹോദരിയായും ഡയാനയെ ചിത്രീകരിച്ചിട്ട്ു. വന്യമൃഗങ്ങളുടെ മാതാവും സംരക്ഷകയുമായിട്ടാണ് ഡയാനയെ കണക്കാക്കിയിരുന്നത്. മനുഷ്യരുടെ ഉര്‍വരതയുമായും ഡയാനയ്ക്ക് ബന്ധമുത്രേ. ദാമ്പത്യ സുഖത്തിനും സന്താനലബ്ധിക്കുമായി സ്ത്രീകള്‍ ഡയാനയെ ആരാധിച്ചുപോന്നു. ഈ ദേവിയെ അധികരിച്ചുള്ള പ്രാചീനപൂജാവിധികളില്‍ ചില ഗ്രീക്കു ഘടകങ്ങള്‍ കാണാനാവും. ആര്‍ട്ടമിസ് എന്ന പേരില്‍ പരാമര്‍ശിക്കപ്പെട്ടു വരുന്ന ആര്‍ട്ടമിസ് ഗ്രീക്ക് ദേവിയും ഡയാന തന്നെ. ഡയാനയെ ഉപാസിക്കുന്ന പല ആരാധന ക്രമങ്ങളുങ്കിെലും 'ഉപവന ദേവിയായ ഡയാന' (ഉശമിമ ചലാീൃലിശെ'ഉശമിമ ീള വേല ഴ്ൃീല') എന്നു വിശേഷിപ്പിച്ചു കാുെള്ള പൂജാക്രമമാണ് എറ്റവും പ്രശസ്തം. ഡയാനയെ ചുറ്റിപ്പറ്റി വിചിത്രവും രസകരവുമായ അനേകം കഥകളും ആചാരങ്ങളും നിലവിലുായിരുന്നു. ആല്‍ബന്‍ മലകളിലെ അരിസിയയിലെ ക്ഷേത്രത്തിലെ പുരോഹിതപദവി സമ്പാദനം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഒരു പ്രത്യേക വൃക്ഷക്കൊമ്പ് ഒടിച്ചെടുത്ത് യജമാനന്റെ സവിധത്തില്‍ നിന്ന് ഒളിച്ചോടി വന്ന് ഒരൊറ്റ മല്ലയുദ്ധത്തില്‍ നിലവിലുള്ള പുരോഹിതനെ വധിച്ച് വിജയിയാകുന്ന അടിമ ആയിരിക്കും ഇവിടത്തെ പുരോഹിതനാകുക. സര്‍. ജെ. ഫ്രയ്സറുടെ ഗോള്‍ഡന്‍ ബൌ (ഏീഹറലി ആീൌഴവ) എന്ന കൃതിയില്‍ ഈ സമ്പ്രദായത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന്ു. ആര്‍ട്ടമിസ് ദേവിയും ഡയാനദേവിയും ഒരേ ദേവത തന്നെ എന്ന സങ്കല്പത്തിന്റെ ചുവടു പിടിച്ച് ഇവരെ ചാന്ദ്രദേവിയായും ആര്‍ട്ടമിസും ഹെക്കറ്റിയും ഒന്നാണെന്ന സങ്കല്പത്തിന്റെ പേരില്‍ ഭൂമിദേവിയായും ഡയാനയെ പരാമര്‍ശിക്കുകയും പൂജിക്കുകയും ചെയ്യുന്ന്ു . ഡയാനയെ അഭിസംബോധന ചെയ്തുക്ൊ കാത്തുള്ളുസ് (ഇമൌഹഹൌ) രചിച്ച ഒരു കീര്‍ത്തനത്തില്‍ ഈ ദേവിയുടെ അധികാരത്തേയും ചുമതലകളേയും കുറിച്ചുള്ള വിശദീകരണം കാണാം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%AF%E0%B4%BE%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍