This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയസപാം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:31, 10 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡയസപാം

Dizepam

അമിതമായ ഉത്കണ്ഠ മൂലമുണ്ടാവുന്ന മാനസികരോഗങ്ങളുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ഒരു ഔഷധം. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന രോഗിയുടെ മാനസിക പിരിമുറക്കം കുറയ്ക്കുന്നതിനായും ഡയസപാം നല്‍കാറുണ്ട്. അതിസംഭ്രമം മൂലമുണ്ടാവുന്ന തലവേദന, വിറയല്‍, ചുഴലിദീനം പോലെയുള്ള ഞരമ്പു രോഗങ്ങള്‍ എന്നിവയടെ ചികിത്സയ്ക്കും ഡയസപാം നിര്‍ദേശിക്കാറുണ്ട്. ലഘു മാനസിക സമ്മര്‍ദങ്ങളകറ്റാന്‍ ഡയസപാം നല്‍കാറില്ല.

ബെന്‍സോ ഡയസപൈന്‍ വിഭാഗത്തിലുള്‍പ്പെടുന്ന ഒരു ക്ഷോഭശമനിയാണിത്. ന്യൂറോണുകള്‍ തമ്മിലുള്ള സംവേദനങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന &gama; അമിനോ ബ്യൂട്ടറിക് അമ്ലത്തിന്റെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുകയാണ് ഈ ഔഷധം ചെയ്യുന്നത്.

ഡയസപാം ഉപയോഗിക്കുമ്പോള്‍ ക്ഷീണം, മയക്കം, പേശികളുടെ ചലനം നിയന്ത്രിക്കാനാവാതെ വരിക തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ട്. അതു കൊണ്ട് ഈ ഔഷധം സേവിക്കുമ്പോള്‍ ആയാസകരവും തികഞ്ഞ മനോജാഗ്രത വേതുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല. ഗര്‍ഭാരംഭത്തില്‍ (ആദ്യത്തെ മൂന്നു മാസം) ഈ മരുന്ന് കഴിക്കേണ്ടി വന്നാല്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനന വൈകല്യങ്ങള്‍ ഉണ്ടാവാനിടയുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%AF%E0%B4%B8%E0%B4%AA%E0%B4%BE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍