This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയസ്, ബര്‍ത്തലോമ്യോ (-1500)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:50, 10 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡയസ്, ബര്‍ത്തലോമ്യോ (-1500) ഉശമ (ീൃ ഉശമ്വ),ആമൃവീേഹീാലൌ പോര്‍ച്ചുഗീസ് നാവികനും സഞ്ചാരിയും. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ ഗുഡ്ഹോപ്പ് മുനമ്പ് ചുററി നാവികയാത്ര നടത്തിയ ആദ്യ യൂറോപ്യന്‍. യൂറോപ്പിലുള്ളവര്‍ക്ക് കിഴക്കന്‍ ഭൂഖണ്ഡത്തിലേക്കുള്ള നാവികപ്പാത കത്തുെന്നതിന് ഇദ്ദേഹത്തിന്റെ കടല്‍യാത്ര വഴിതെളിച്ചു. പോര്‍ച്ചുഗലിലെ ജോണ്‍ കക രാജാവിന്റെ കാലത്താണ് (ഭ.കാ. 1481-95) നാവിക പര്യടനങ്ങള്‍ നടന്നത്. ഇദ്ദേഹത്തിന്റെ ജന്മസ്ഥലത്തേക്കുറിച്ചോ ജനനത്തീയതിയെക്കുറിച്ചോ വിവരങ്ങളൊന്നുമില്ല. 1481-ല്‍ ഗോള്‍ഡ് കോസ്റ്റിലേക്ക് ഡയാഗോ ഡി അസംബുജയുടെ നേതൃത്വത്തില്‍ ജോണ്‍ കക അയച്ച പര്യവേക്ഷണ സംഘത്തില്‍ ഇദ്ദേഹവും ഉള്‍പ്പെട്ടിരുന്നു. ആഫ്രിക്കയുടെ പശ്ചിമതീരത്തെ തുടര്‍പര്യവേക്ഷണങ്ങള്‍ക്കായി അഞ്ചുവര്‍ഷത്തിനുശേഷം ജോണ്‍ രാജാവ് വീും ബര്‍ത്തലോമ്യോയെ ചുമതലപ്പെടുത്തുകയും മൂന്നു കപ്പലുകളടങ്ങിയ പര്യവേക്ഷണ സംഘത്തെ നല്‍കുകയും ചെയ്തു. 1487 ആഗ.-ല്‍ പോര്‍ച്ചുഗീസ് തുറമുഖനഗരമായ ലിസ്ബണില്‍ നിന്ന് ഇദ്ദേഹം യാത്രതിരിച്ചു. തെക്കോട്ടു യാത്രചെയ്ത് ആഫ്രിക്കയുടെ തെക്കേ മുനമ്പ് ചുറ്റി (1488 ഫെ.) വടക്കു കിഴക്കു ഭാഗത്തുള്ള മൊസല്‍ ഉള്‍ക്കടല്‍ തീരത്ത് ഇദ്ദേഹം എത്തിച്ചേര്‍ന്നു. വീും കിഴക്കന്‍ തീരങ്ങളിലൂടെ സഞ്ചരിച്ച് ഗ്രേറ്റ്ഫിഷ് നദീമുഖത്തെത്തി യാത്ര അവസാനിപ്പിച്ചു. ഇപ്രകാരം ആഫ്രിക്കയുടെ തെക്കന്‍ തീരം ചുറ്റിയുള്ള ഒരു നാവികപ്പാത കത്തിെ. യൂറോപ്പിന്റെ അഭിവ്യദ്ധിക്ക് അത്യന്താപേക്ഷിതമാണെന്ന് യൂറോപ്പിലെ കച്ചവടക്കാരും രാജ്യതന്ത്രജ്ഞരും കരുതിയ, വിദൂര പൂര്‍വദേശത്തേക്കുള്ള, നാവികപ്പാത തുറക്കുന്നതിന് ഇത് ഇടയാക്കി. തന്റെ സാഹസിക യാത്രയില്‍ ആഫ്രിക്കയുടെ തെക്കേ മുനമ്പ് ചുറ്റിയാണ് ഇദ്ദേഹം സഞ്ചരിച്ചെതെങ്കിലും പോര്‍ച്ചുഗീസിലേക്കുള്ള മടക്കയാത്രയിലാണ് (1488) ഗുഡ്ഹോപ്പ് മുനമ്പിനെപ്പററി ഡയസും സംഘവും മനസ്സിലാക്കിയത്. മടക്കയാത്രയില്‍ ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള പീഠഭൂമിക്കു സമീപം യാത്ര നിറുത്തി ഇതിനെ ഇദ്ദേഹം കാബോ ടോര്‍മെന്റോസോ(ഇമയീ ഠീൃാലിീീ) അഥവാ കൊടുങ്കാറ്റുകളുടെ മുനമ്പ്(ഇമുല ീള ടീൃാ)എന്നു വിളിച്ചു എന്നൊരഭിപ്രായമ്ു. പിന്നീട് ഇതിന് ഗുഡ്ഹോപ്പ് മുനമ്പ് എന്ന പേരു ലഭിച്ചു. ഇദ്ദേഹം 1488 ഡി.-ല്‍ ലിസ്ബണില്‍ മടങ്ങിയെത്തിയതോടെ ഈ യാത്ര അവസാനിച്ചു. പിന്നീട് ഡയസ് 1497-ല്‍ ഇന്ത്യയിലേക്കുള്ള വാസ്കോ ദെ ഗാമയുടെ നാവിക പര്യടനത്തില്‍ കുറേ ദൂരം അനുഗമിച്ചശേഷം മടങ്ങി. അതിനുശേഷം പെദ്രോ അല്‍വാറസ് കാബ്രാളിന്റെ (ജലറൃീ അഹ്മൃല ഇമയൃമഹ) നേതൃത്വത്തില്‍ 1500-ല്‍ ബ്രസീലിലെത്തിയ നാവിക പര്യടനത്തിലും ഡയസ് ചേര്‍ന്നിരുന്നു. 1500 മേയ് 29-ന് ദക്ഷിണ അത്ലാന്തിക് സമുദ്രത്തിലെ കപ്പലപകടത്തില്‍ ഇദ്ദേഹം മരണമടഞ്ഞു. (ഡോ. എസ്. ഷറഫുദീന്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍