This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡംബാര്‍ട്ടണ്‍ ഓക്സ് സമ്മേളനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:26, 9 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡംബാര്‍ട്ടണ്‍ ഓക്സ് സമ്മേളനം

Dumbarton Oaks Conference

ഐക്യരാഷ്ട്രസഭാരൂപീകരണത്തിന്റെ കരട് രേഖ തയ്യാറാക്കുന്നതിനായി ചേര്‍ന്ന സമ്മേളനം. യു. എസ്., ഇംഗ്ലണ്ട്, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങളായിരുന്നു ഇതില്‍ പങ്കെടുത്തിരുന്നത്. 1944 ആഗ. -നും ഒ. -നും ഇടയ്ക്ക് രണ്ടു ഘട്ടങ്ങളിലായി വാഷിങ്ടണിലെ ഡംബാര്‍ട്ടണ്‍ ഓക്സില്‍ സമ്മേളനം നടന്നു. ഒന്നാം ഘട്ട സമ്മേളനം ആഗ. 21 മുതല്‍ സെപ്. 28 വരെ ആയിരുന്നു. സോവിയറ്റ് യൂണിയന്‍, ഇംഗ്ളണ്ട്, യു എസ്. എന്നീ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഒന്നാംഘട്ട സമ്മേളനത്തില്‍ പങ്കെടുത്തു. സെപ്. 29 മുതല്‍ ഒ. 7 വരെ നടന്ന രണ്ടാം ഘട്ട സമ്മേളനത്തില്‍ ചൈന, ഗ്രേറ്റ് ബ്രിട്ടന്‍, യു. എസ്. എന്നീ രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു.

യു. എസ്. അവതരിപ്പിച്ച കരട് രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ഐക്യരാഷ്ട്ര സംഘടനാ രൂപവത്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്. അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക എന്നതായിരുന്നു ഡംബാര്‍ട്ടണ്‍ ഓക്സ് സമ്മേളനത്തിന്റെ പൊതു ലക്ഷ്യം. ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാന സമിതി സെക്യൂരിറ്റി കൌണ്‍സില്‍ ആയിരിക്കണമെന്നു തീരുമാനിക്കുകയും ഗ്രേറ്റ് ബ്രിട്ടന്‍, യു. എസ്., ചൈന, ഫ്രാന്‍സ്, സോവിയറ്റ് യൂണിയന്‍ എന്നീ അഞ്ചു പ്രമുഖരാഷ്ട്രങ്ങള്‍ക്ക് ("ബിഗ് ഫൈവ്) സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വം ഉറപ്പുവരുത്തുകയും ചെയ്തു. ഈ സമ്മേളനത്തില്‍ യോജിപ്പിലെത്താതെ പോയ പല പ്രശ്നങ്ങളും പില്ക്കാലത്തെ യാള്‍ട്ടാ (1945 ഫെ.) സാന്‍ഫ്രാന്‍സിസ്കോ (1945 ഏ.-ജൂണ്‍) സമ്മേളനങ്ങളിലേക്കു മാറ്റിവയ്ക്കുകയാണുണ്ടായത്.

(ഡോ. വി. മുരളീധരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍