This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡണ്ണിങ്, ഡബ്ള്യൂ. എ. (1857-1922)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:53, 9 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡണ്ണിങ്, ഡബ്ള്യൂ. എ. (1857-1922)

Dunning,W.A

അമേരിക്കന്‍ ചരിത്രകാരനും രാഷ്ട്രീയതത്ത്വചിന്താപണ്ഡിതനും. 1857 മേയ് 12-ന് അമേരിക്കയില്‍ ന്യൂജഴ്സിയിലെ പ്ലെയിന്‍ഫീല്‍ഡിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നും 1885-ല്‍ ഡോക്ടറേറ്റ് നേടിയ ഡണ്ണിങ് അവിടെത്തന്നെ അധ്യാപകനായി. പ്രൊഫസറായി സ്ഥാനമേറ്റതോടെ ചരിത്രകാരനെന്ന നിലയില്‍ വിഖ്യാതനായി. ഇതോടൊപ്പം രാഷ്ട്രീയതത്ത്വചിന്തയുടെ പ്രൊഫസര്‍ പദവി (1904 മുതല്‍) വഹിക്കുവാനും ഡണ്ണിങ്ങിന് അവസരമുണ്ടായി.

ഡബ്ള്യൂ. എ. ഡണ്ണിങ്

അമേരിക്കയുടെ പുനര്‍നിര്‍മാണ ചരിത്രത്തെപ്പറ്റി അര്‍പ്പണ മനോഭാവത്തോടെ കൂലങ്കഷ പഠനം നടത്തി പാണ്ഡിത്യം തെളിയിച്ച ചരിത്രകാരനായിരുന്നു ഇദ്ദേഹം. ഡണ്ണിങ് ഒരിക്കലും തന്റെ പഠനങ്ങളില്‍ വൈകാരികമായ സമീപനം സ്വീകരിച്ചിരുന്നില്ലയെന്നതാണ് ഏറെ ശ്രദ്ധേയമായ വസ്തുത. ചരിത്രപണ്ഡിതന്‍ എന്ന നിലയില്‍ ഇദ്ദേഹം നല്‍കിയ ഏററവും വലിയ സംഭാവന അമേരിക്കന്‍ ആഭ്യന്തര കലാപവും രാഷ്ട്രപുനര്‍നിര്‍മാണവും സംബന്ധിച്ച പ്രബന്ധങ്ങളായിരുന്നു. എസ്സേസ് ഓണ്‍ ദ് സിവില്‍ വാര്‍ ആന്‍ഡ് റീ കണ്‍സ്റ്റ്രക്ഷന്‍ എന്ന 1897-ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥം 1904-ല്‍ വീണ്ടും പ്രസിദ്ധീകരിക്കുവാന്‍ നിര്‍ബന്ധിതമായ സാഹചര്യം ഇദ്ദേഹത്തിന്റെ രചനാപാടവത്തിന് തെളിവായി നില്‍ക്കുന്നു. അമേരിക്കയുടെ പുനഃസൃഷ്ടിക്കായി നടത്തിയ ശ്രമങ്ങളായിരുന്നു ഈ ഗ്രന്ഥത്തിലെ പ്രധാന ചര്‍ച്ചാവിഷയം. മാത്രമല്ല, അതിന് കാരണങ്ങള്‍ മുഖ്യമായും രാഷ്ട്രീയമാണെന്നും സാമ്പത്തികമായിരുന്നില്ലെന്നും അസന്ദിഗ്ധമായി തെളിയിക്കുകയും ചെയ്തു. റീ കണ്‍സ്റ്റ്രക്ഷന്‍ : പൊളിറ്റിക്കല്‍ ആന്‍ഡ് ഇക്കണോമിക് 1865-1877 എന്ന രചന അമേരിക്കയുടെ ഉത്തര-ദക്ഷിണ മേഖലകളെപ്പറ്റി വിശകലനം ചെയ്തും അടിസ്ഥാനപരമായി താരതമ്യം നടത്തിയും തയ്യാറാക്കിയിട്ടുള്ളതാണ്. ഹിസ്റ്ററി ഒഫ് പൊളിറ്റിക്കല്‍ തിയറീസ്, എന്‍ഷ്യന്റ് ആന്‍ഡ് മിഡീവിയല്‍ (മൂന്നു വാല്യം;1902-1920) എന്ന രാഷ്ട്രീയ തത്ത്വശാസ്ത്രങ്ങളുടെ ചരിത്രവും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടും അമേരിക്കയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ദ് ബ്രിട്ടിഷ് എംപയര്‍ ആന്‍ഡ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ് (1914)-ഉം ഇദ്ദേഹത്തിന്റെ ഒരു പ്രധാന കൃതിയാണ്. അമേരിക്കന്‍ ഹിസ്റ്റോറിക്കല്‍ അസ്സോസിയേഷന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന ഡണ്ണിങ് 1913-ല്‍ അതിന്റെ പ്രസിഡന്റായി. ഇദ്ദേഹം 1922 ആഗ. 25-ന് ദിവംഗതനായി.

(ഡോ. ആര്‍. മധുദേവന്‍ നായര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍