This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രോസക്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:02, 8 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ട്രോസക്സ് ഠൃീമൈരസ സ്കോട്ലന്‍ഡിലെ സെന്‍ട്രല്‍ റീജിയനിലുള്ള സ്റ്റേര്‍ലിങ് ജില്ലയിലെ ഒരു താഴ്വര. തെ. പടിഞ്ഞാറന്‍ പര്‍ത്ഷീറിലുള്‍പ്പെടുന്ന ട്രോസക്സ് താഴ്വാരം വൃക്ഷനിബിഢവും അതിമനോഹരവുമാണ്. ആഖ്റെ തടാകം മുതല്‍ കാറ്റ്റീന്‍ തടാകംവരെ ഏത്ാ 3 കി. മീറ്ററോളം ഇത് വ്യാപിച്ചിരിക്കുന്നു. ക്രമരഹിതവും ഇടുങ്ങിയതുമായ ട്രോസക്സ് താഴ്വാരത്തിലെ സൌന്ദര്യസന്ദായകങ്ങളായ പ്രകൃതിദൃശ്യങ്ങള്‍ ധാരാളം വിനോദസഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കുന്നു. 729 മീ. ഉയരമുള്ള ബെന്‍ വെനൂ, 564 മീ. ഉയരമുള്ള ബെന്‍ ആന്‍ എന്നീ കൊടുമുടികള്‍ ഈ താഴ്വാരത്തിന് സമീപം സ്ഥിതിചെയ്യുന്നു. പ്രശസ്ത സ്കോട്ടിഷ് സാഹിത്യകാരനായ സര്‍ വാള്‍ട്ടര്‍ സ്കോട്ട് ദ് ലേഡി ഒഫ് ദ് ലേക് എന്ന പദ്യകൃതിയിലൂടെ ഈ പ്രദേശത്തെ വളരെയധികം ജനപ്രിയമാക്കി. ഇദ്ദേഹത്തിന്റെ റോബ്റോയ് എന്ന നോവലിലും ട്രോസക്സ് താഴ്വാരം പരാമൃഷ്ടമായിട്ട്ു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍