This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രോയ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:01, 8 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഠ്യൃീ വടക്കു പടിഞ്ഞാറന്‍ ഏഷ്യാമൈനറില്‍ നിലനിന്നിരുന്ന ഒരു പ്രാചീന നഗരം. ഇപ്പോള്‍ തുര്‍ക്കിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഡാര്‍ഡനെല്‍സ് (ഹെല്ലസ്പ്ോ) കടലിടുക്കിനു സമീപമുള്ള ഹിസാര്‍ലിക് കുന്നിന്റെ പടിഞ്ഞാറേ അറ്റത്താണ് ട്രോയ് നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കത്തിെയിട്ടുള്ളത്. ഗ്രീക്കുഭാഷയില്‍ 'ഇലിയോസ്' അഥവാ 'ഇലിയോണ്‍' എന്നും ലാറ്റിനില്‍ 'ഇലിയം' എന്നും ഈ പ്രദേശം അറിയപ്പെട്ടിരുന്നു. ട്രോയ് നഗരത്തെ സംബന്ധിച്ച ഐതിഹ്യങ്ങള്‍ പ്രാചീന ഗ്രീക്ക് സാഹിത്യസൃഷ്ടികള്‍ക്ക് വിഷയമായിട്ട്ു. ഹോമറിന്റെ ഇലിയഡ്, ഒഡീസി എന്നീ കൃതികള്‍ ഇതിനുദാഹരണമാണ്. പത്തു വര്‍ഷത്തോളം നീുനിന്ന ട്രോജന്‍ യുദ്ധം നടന്നതായി വര്‍ണിക്കപ്പെട്ടിരിക്കുന്നത് ട്രോയ്യിലാണ്. ഇതിഹാസങ്ങളിന്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നുവെന്ന് കരുതപ്പെട്ടിരുന്ന ഈ നഗരം ഒരു യാഥാര്‍ഥ്യമായിരുന്നുവെന്ന് 19 -ാം ശ. -ത്തിന്റെ ഉത്തരാര്‍ധത്തില്‍ നടന്ന ഉത്ഖനനങ്ങള്‍ വ്യക്തമാക്കിയിട്ട്ു. ബി.സി.മൂന്നും രും സഹസ്രാബ്ദങ്ങളില്‍ ഒരു പ്രമുഖ നഗരമായിരുന്നു ട്രോയ്. ബി.സി. 1100 മുതല്‍ 700 വരെ ഇവിടം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നതായാണ് അറിയുന്നത്. ട്രോജന്‍ യുദ്ധശേഷം ഗ്രീക്കുകാര്‍ നശിപ്പിച്ചതുമൂലമോ അക്കാലത്തുായ ഭൂകമ്പം മൂലമോ ആകാം നഗരം നാമാവശേഷമായതെന്നാണ് പുരാവസ്തു ഗവേഷകരുടെ അഭിപ്രായം. പിന്നീട് ബി.സി. 700-ഓടെ ഗ്രീക്കുകാര്‍ ഇവിടെ കുടിയേറിപ്പാര്‍പ്പു തുടങ്ങി. പില്‍ക്കാലത്ത് 'ഇലിയോണ്‍' എന്ന് ഇവിടം അറിയപ്പെട്ടിരുന്നു. ബി.സി. 6-ാം നൂറ്റാിന്റെ അവസാനകാലഘട്ടത്തിനുശേഷം പേര്‍ഷ്യക്കാരും അലക്സാര്‍ ചക്രവര്‍ത്തിയും സെല്യൂസിദ് രാജവംശവും പെര്‍ഗാമം രാജ്യവും റോമാക്കാരും ഇവിടെ ആധിപത്യം സ്ഥാപിച്ചു. എ.ഡി. 4-ാം നൂറ്റാില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരം വികസിച്ചതോടെ ഇലിയം നഗരത്തിന്റെ പ്രാധാന്യം കുറയുകയും അത് കാലക്രമേണ വിസ്മൃതിയിലാവുകയും ചെയ്തു. ഹോമറിന്റെ കൃതിയില്‍ പരാമര്‍ശിച്ചിട്ടുള്ള ട്രോയ് കത്തൊനുള്ള ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ മധ്യകാലഘട്ടം മുതല്‍ നടന്നിരുന്നു. ഹിസാര്‍ലിക് കുന്നിന്‍ പ്രദേശത്താകാം ട്രോയ് സ്ഥിതി ചെയ്തിരുന്നതെന്ന് വിശ്വാസമുായിരുന്നു. 19-ാം നൂറ്റാിന്റെ ഉത്തരാര്‍ധത്തില്‍ പുരാതന ട്രോയ്യുടെ അവശിഷ്ടങ്ങള്‍ കത്തൊനുള്ള ശ്രമം ഫലപ്രാപ്തിയിലെത്തി. ഹെന്റിഷ് ഷ്ളീമാന്‍ എന്ന വിജ്ഞാന കുതുകിയായ (അമച്ച്വര്‍) ജര്‍മന്‍ പുരാവസ്തു ഗവേഷകന്‍ 1870-ല്‍ ഹിസാര്‍ലിക് കുന്നില്‍ തുടങ്ങിവച്ച ഉത്ഖനനങ്ങളിലൂടെ ട്രോയ് നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കത്തൊനായി. 1870-നും 90-നുമിടയ്ക്ക് ഏഴുതവണ ഷ്ളീമാന്‍ ഇവിടെ ഉത്ഖനനങ്ങള്‍ നടത്തിയിരുന്നു. ഇദ്ദേഹം 1890 -ല്‍ മരണമടഞ്ഞതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകനായിരുന്ന വില്‍ഹെം ഡോര്‍പ് ഫെല്‍ഡ് 1893-94 -ല്‍ നടത്തിയ ഉത്ഖനനങ്ങള്‍ കൂടുതല്‍ വസ്തുതകള്‍ വെളിച്ചത്തു കാുെവന്നു. പിന്നീട് 1932 മുതല്‍ 38 വരെ യു. എസ്സിലെ സിന്‍സിനാറ്റി സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ ഇവിടെ പഠനം നടത്തി. ഇവിടെയുള്ള പ്രാചീന നഗരാവശിഷ്ടങ്ങള്‍ ഒന്‍പതു തട്ടുകളായി സ്ഥിതി ചെയ്യുന്നതായാണ് കത്തിെയിട്ടുള്ളത്. ഇവയ്ക്ക് അടിത്തട്ടില്‍ നിന്നും മുകളിലേക്ക് ട്രോയ് ക , ട്രോയ് കക എന്ന ക്രമത്തില്‍ ട്രോയ് കത വരെയുള്ള പേരുനല്‍കിയിരിക്കുന്നു. ഏറ്റവും അടിയിലെ തട്ടായ ട്രോയ് ക , 3000 ബി.സി.യോടെ മനുഷ്യവാസമുള്ള നഗരമായിരുന്നു. ക മുതല്‍ ഢകക വരെയുള്ള അടുക്കുകളുടെ കാലത്ത് ട്രോയ്, ട്രോഡ് ( ഠൃീമറ) അഥവാ ട്രാഓസ് ( ഠൃമീ) എന്ന പ്രദേശത്തിന്റെ തലസ്ഥാനമായി നിലനിന്നു. രാജാവ് ഈ നഗരത്തില്‍ തന്നെയാണ് പാര്‍ത്തിരുന്നത്. ഇദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും പരിവാരങ്ങളും അടിമകളും ഒക്കെ ഇവിടെത്തന്നെ താമസിച്ചിരുന്നു. ഏഴാമത്തെ തട്ടിന് ഢകക മ എന്നും ഢകക യ എന്നും രു ഉപവിഭാഗങ്ങള്ു. ഇതില്‍ ഢകക മ ആണ് ഹോമര്‍ തന്റെ കാവ്യങ്ങളില്‍ വിവരിച്ചിട്ടുള്ള ട്രോയ് എന്ന് സിന്‍സിനാറ്റി ഗവേഷകസംഘം വിലയിരുത്തുന്നു. ട്രോയ് ഢകകക ആദ്യഗ്രീക് അധിവാസകാലത്തേതും ട്രോയ് കത റോമന്‍ ഇലിയം കാലഘട്ടത്തിലേതുമാണെന്നാണ് കത്തിെയിട്ടുള്ളത്. നോ: ട്രോജന്‍ യുദ്ധം. (ജയദേവി എം.സി., സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%AF%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍