This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രിമറ്റോഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:29, 6 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഠൃലാമീറമ പ്ളാറ്റിഹെല്‍മിന്‍ഥസ് ജന്തു ഫൈലത്തിലെ ഒരു വര്‍ഗം. ട്രിമറ്റോഡകളെല്ലാം തന്നെ പരജീവികളാണ്. ചര്‍മം, ചിറകുകള്‍, ദഹന വ്യവസ്ഥ, ശ്വസനവ്യവസ്ഥ, രക്തപരിവഹനവ്യവസ്ഥ, വിസര്‍ജനവ്യവസ്ഥ, നാഡീവ്യവസ്ഥ, പ്രത്യുത്പ്പാദന വ്യവസ്ഥ തുടങ്ങി ട്രിമറ്റോഡകള്‍ ആവാസസ്ഥലമാക്കാത്ത ഭാഗങ്ങള്‍ ആതിഥേയജീവികളില്‍ ഉാവില്ലെന്നുതന്നെ പറയാം. മനുഷ്യരിലും ഇവ നിരവധി രോഗങ്ങള്‍ക്ക് ഹേതുവാകാറ്ു. ട്രിമറ്റോഡകള്‍ ശ്രദ്ധേയമായ പരജീവി അനുകൂലനങ്ങള്‍ ഉള്ളവയാണ്. ദ്വിപാര്‍ശ്വ സമമിത ത്രിബ്ളാസ്റ്റിക സീലോം രഹിത ശരീരമാണ് ഇവയ്ക്കുള്ളത്. പ്രത്യേക പരിസഞ്ചാരണാവയവങ്ങളും ശ്വസനാവയവങ്ങളും അസ്ഥിവ്യൂഹവും ഗുദവും ഇവയ്ക്കില്ല. സ്വതന്ത്രാവസ്ഥയില്‍ ജീവിക്കുന്ന നാടപ്പുഴുക്കളെപ്പോലെ ഇവയ്ക്ക് ബാഹ്യജ്ഞാനേന്ദ്രിയങ്ങള്‍, അധിചര്‍മ സീലിയകള്‍ തുടങ്ങിയവയും ഉാവില്ല. പാരന്‍കൈമ എന്നറിയപ്പെടുന്ന ഒരു സംയോജകകല ഇവയുടെ സീലോം (രീലഹീാ) നിറഞ്ഞ് കാണപ്പെടുന്നു. ട്രിമറ്റോഡകളുടെ ശരാശരി നീളം 2-15 മി. മീ. ആണെങ്കിലും ഫാസിയോള ജൈജാന്റിക്ക പോലുള്ള ഇനങ്ങള്‍ 8 സെ.മീ. വരെ വളരാറ്ു. ആതിഥേയ ജീവികളുടെ അന്നനാളത്തിനുള്ളില്‍ ദഹനപ്രക്രിയകളില്‍നിന്നും ട്രിമറ്റോഡകളെ സംരക്ഷിക്കുന്നത് ഉപചര്‍മം(രൌശേരഹല)കാുെള്ള കട്ടിയേറിയ ബാഹ്യാവരണമാണ്. ട്രിമറ്റോഡകളില്‍ മിക്കവയ്ക്കും വെളുപ്പ് അല്ലെങ്കില്‍ ക്രീം നിറമാണെങ്കിലും ശരീരത്തിനുള്ളില്‍ മുട്ടകളും ആതിഥേയ ജീവിയുടെ രക്തവും നിറയുമ്പോള്‍ ഇവ പലപ്പോഴും ചുവപ്പുകലര്‍ന്ന തവിട്ടുനിറത്തിലാവും കാണപ്പെടുക. പൊതുവേ പരന്ന ശരീരമുള്ള ജീവികളാണെങ്കിലും പല ആകൃതിയിലും ഇവയെ കാണാന്‍ കഴിയും. അസ്ഥികൂടത്തിന്റെ അഭാവവും വികാസം പ്രാപിച്ച പേശീവ്യൂഹവും ആകൃതി ഇടയ്ക്കിടെ മാറ്റാന്‍ ഇവയെ സഹായിക്കുന്നു. ട്രിമറ്റോഡകളുടെ സാമാന്യം വികാസം പ്രാപിച്ച അന്നനാളത്തിന് വായ, ഗ്രസനി, ആന്ത്ര-സീക്ക (ശിലേശിെേമഹ രമലരമ) തുടങ്ങിയ ഭാഗങ്ങളുായിരിക്കും. പേശീസമ്പുഷ്ടമായ ഗ്രസനി ഭക്ഷ്യ വസ്തുക്കള്‍ വലിച്ചെടുക്കാന്‍ ട്രിമറ്റോഡകളെ സഹായിക്കുന്നു. ആന്തരപരജീവികളായ ട്രിമറ്റോഡകളില്‍ ഗ്ളുക്കോസ്, ചില അമിനോ അമ്ളങ്ങള്‍ തുടങ്ങിയവ ഉപചര്‍മം വഴിയും ആഗിരണം ചെയ്യപ്പെടുന്ന്ു. ട്രിമറ്റോഡകളുടെ വിസര്‍ജന അവയവം പ്രധാനമായും ആദി-വൃക്കകം (ുൃീീിലുവൃശറശൌാ) ആണ്. ഓരോ ആദി-വൃക്കകത്തിലും ജ്വാലാകോശം (ളഹമാല രലഹഹ), ശേഖരണനാളികള്‍, സഞ്ചി, വിസര്‍ജനരന്ധ്രം എന്നിവയ്ു. ആന്തരപരജീവികളായ ട്രിമറ്റോഡകള്‍ ഐശ്ചിക അവായുജീവികള്‍ (ളമരൌഹമേശ്േല മിമലൃീയല) ആണ്. ശരീരത്തിന്റെ അഗ്രഭാഗത്ത് കാണപ്പെടുന്ന ഒരു ജോടി മസ്തിഷ്ക ഗുച്ഛിക (രലൃലയൃമഹ ഴമിഴഹശമ) യും അതില്‍ നിന്നും ആരംഭിക്കുന്ന അനുദൈര്‍ഘ്യ തന്ത്രികാരജ്ജുക്കളുമാണ് (ഹീിഴശൌറശിമഹ ില്ൃല രീൃറ) നാഡീവ്യവസ്ഥയിലെ പ്രധാന ഭാഗങ്ങള്‍. ഇവയുടെ ശരീരത്തിനു പുറത്ത് നിരവധി സംവേദക പാപിലകള്‍ (ലിെീൃ്യ ുമുശഹഹമല) കാണപ്പെടുന്നു. മിറാസിഡിയ, സെര്‍ക്കേറിയ തുടങ്ങിയ ലാര്‍വകളില്‍ നേത്രകങ്ങളും (ീരലഹഹൌ) ഉായിരിക്കും. ആതിഥേയ ജീവികളുടെ ശരീരാവയവങ്ങളില്‍ പറ്റിപ്പിടിക്കാന്‍ ട്രിമറ്റോഡകളെ സഹായിക്കുന്നത് ചൂഷകാംഗങ്ങളും (ൌരസലൃ) അങ്കുശങ്ങളും (വീീസ) ആണ്. എന്നാല്‍ ഇവ സ്ഥിരമായി ഒരു സ്ഥലത്തു തന്നെ ജീവിച്ചുകൊള്ളണമെന്നില്ല. ആതിഥേയരുടെ മസ്തിഷ്കം, നേത്രങ്ങള്‍ തുടങ്ങിയ ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സ്വഭാവികമായും ട്രിമറ്റോഡകള്‍ക്ക് വളരെയധികം സഞ്ചരിക്കിേവരും. ട്രിമറ്റോഡകളുടെ ശരീരത്തില്‍ ഏറ്റവും വികാസം പ്രാപിച്ചിരിക്കുന്നതും ശരീരത്തിനുള്ളില്‍ സിംഹഭാഗവും കയ്യടക്കിയിരിക്കുന്നതും പ്രത്യുത്പാദനവ്യവസ്ഥയാണ്. ഇവ ഉഭയലിംഗ ജീവികളാണെങ്കിലും പരബീജസങ്കലനമാണ് സാധാരണയായി സംഭവിക്കുന്നത്. ഒരു അണ്ഡാശയവും ഒന്നോ അതിലധികമോ വൃഷണങ്ങളുമാണ് ഇവയുടെ ശരീരത്തില്‍ സാധാരണയായി കാണപ്പെടുന്നത്. സാധാരണയായി ട്രിമറ്റോഡകള്‍ അണ്ഡജ (ീ്ശുമൃീൌ)ങ്ങളാണെങ്കിലും ചില ജരായുജ (്ശ്ശുമൃീൌ)ങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ട്ു. ഷിസ്റ്റോസോമ, ഡിഡിമോസോയിഡേ (ഉശറശ്വാീീശറമല) തുടങ്ങിയ ട്രിമറ്റോഡകള്‍ ഏകലിംഗ ജീവികളാണ്. ഷിസ്റ്റോസോമയില്‍ ആണ്‍ജീവികളുടെ ശരീരത്തില്‍ അധരവശത്ത് കാണപ്പെടുന്ന ഗൈനികോഫോറിക നാളത്തിലാണ് പെണ്‍ജീവികള്‍ കാണപ്പെടുന്നത്. പരജീവി അനുകൂലനമെന്ന നിലയില്‍ ട്രിമറ്റോഡകളുടെ അണ്ഡോത്പ്പാദനശേഷിയും വളരെ വര്‍ധിച്ചിരിക്കുന്നു. 10,000 മുതല്‍ ഒരു ലക്ഷം വരെ മുട്ടകളാണ് ഒരു പ്രജനന കാലയളവില്‍ ഒരു ജീവി ഉത്പാദിപ്പിക്കുന്നത്. ട്രിമറ്റോഡകളുടെ ശരീരത്തില്‍ നീളമുള്ള ഗര്‍ഭപാത്രവും ര് സംയുഗ്മ്ന കനാലുകളും അനവധി മുട്ടകളും കാണാം. പീതകഗ്രന്ഥി (്ശലേഹഹശില ഴഹമിറ) ആണ് പീതകോശങ്ങള്‍ (്യീഹസ രലഹഹ) ഉത്പാദിപ്പിക്കുന്നത്. അവയുടെ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട് അണ്ഡവാഹിനി (ീീ്യുല) യും മെഹ്ലിയുടെ ഗ്രന്ഥി (ാലവഹശ' ഴഹമിറ) യും ഉാവും. ഇവയ്ക്ക് അണ്ഡരൂപീകരണത്തിലും അണ്ഡകവച ഉത്പാദനത്തിലും പ്രധാന പങ്കാണുള്ളത്. ട്രിമറ്റോഡകളുടെ ജീവിതചക്രം ലളിതമോ സങ്കീര്‍ണമോ ആവാം. ജീവിതചക്രത്തിലും മധ്യസ്ഥപരപോഷികളുടെ (ശിലൃാേലറശമലേ വീ) എണ്ണത്തിലും ഓരോ സ്പീഷീസിലും വ്യതിയാനങ്ങള്‍ ഉാവുക പതിവാണ്. വര്‍ഗീകരണം. ട്രിമറ്റോഡ വര്‍ഗത്തെ മോണോജീനിയ (ാീിീഴലിലമ), ഡൈജീനിയ (റശഴലിശമ), ആസ്പിഡോഗാസ്ട്രിയ (അുശറീഴമൃലമ) എന്നിങ്ങനെ മൂന്ന് ഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. പുതിയ വര്‍ഗീകരണരീതി അനുസരിച്ച് മോണോജീനിയയെ ഒരു പ്രത്യേക വര്‍ഗമായിത്തന്നെ കണക്കാക്കിയിട്ട്ു. മോണോജീനിയ വിഭാഗത്തില്‍പ്പെട്ട ട്രിമറ്റോഡകള്‍ക്ക് ശരീരത്തിന്റെ പിന്‍ഭാഗത്ത് നന്നായി വികാസം പ്രാപിച്ച ഒപിസ്ഥാപ്റ്റര്‍ (ീുശവെേമുീൃ) എന്ന സംലഗന അംഗം (മമേേരവാലി ീൃഴമി) ഉ്. അങ്കുശങ്ങളും ആസംജകഅംഗ(മറവലശ്െല ീൃഴമി)ങ്ങളുമാണ് ആതിഥേയ ജീവികളുടെ ശരീരത്തില്‍ പറ്റിപ്പിടിക്കാന്‍ ജീവിയെ സഹായിക്കുന്നത്. ഈ ഘടകങ്ങള്‍ ഇവയുടെ വര്‍ഗീകരണത്തിലും പ്രധാനപങ്ക് വഹിക്കുന്നു. മോണോജീനിയയില്‍ വായയ്ക്കുചുറ്റും കാണുന്ന മുഖ-ചൂഷകാംഗം (ീൃമഹ ൌരസലൃ) അല്പവികസിതമായിരിക്കും. ചിലപ്പോള്‍ ഈ മുഖ-ചൂഷകാംഗം കാണപ്പെട്ടില്ല എന്നുംവരാം. ലളിതമായ ജീവിതചക്രത്തില്‍ മധ്യസ്ഥ പരപോഷികള്‍ ഉാവില്ല. വെള്ളത്തിലെത്തുന്ന പ്രച്ഛദരഹിത (ിീിീുലൃരൌഹമൃ) മുട്ടകള്‍ സീലിയ നിറഞ്ഞ ഓങ്കോമിറാസിഡിയം എന്ന ലാര്‍വാദശയിലൂടെ വികാസം പ്രാപിച്ച് കുഞ്ഞുങ്ങളായി മാറുകയാണ് ചെയ്യുന്നത്. പ്രധാനമായും ബാഹ്യപരജീവികളായ ഇവ മത്സ്യങ്ങള്‍, ഉഭയജീവികള്‍, ജലസസ്തനികള്‍, കെഫാലോപോഡകള്‍ തുടങ്ങിയ ജീവികളിലാണ് കാണപ്പെടുന്നത്. ആസ്പിഡോഗാസ്ട്രിയ എന്ന വിഭാഗത്തിലെ ട്രിമറ്റോഡകളില്‍ വളരെ വികാസം പ്രാപിച്ച ഒരു സവിശേഷ അധരചൂഷകാംഗം (്ലിൃമഹ ൌരസലൃ) കാണപ്പെടുന്നു. ഇത് പല കോഷ്ഠകങ്ങളായി വീും വിഭജിച്ചിരിക്കും. ഒറ്റയായി കാണുന്ന ആന്ത്രസീക്ക (ശിലേശിെേമഹ രമലരമ) യും വൃഷണവും ഈ ഗോത്രത്തിലെ ട്രിമറ്റോഡകളുടെ മറ്റൊരു പ്രത്യേകതയാണ്. ഇവയുടെ ലളിതമായ ജീവിതചക്രത്തില്‍ സീലിയ ഉള്ളതോ ഇല്ലാത്തതോ ആയ കോട്ടൈലോസിഡിയം (രീ്യഹീരശറശൌാ) എന്ന ലാര്‍വയാണ് കാണപ്പെടുന്നത്. മൊളസ്ക്കകളിലും ശീതരക്തകശേരുകികളിലും ആന്തരപരജീവികളായി ഇവയെ കാണാം. ഡൈജീനിയ എന്ന ഗോത്രത്തിലെ ട്രിമറ്റോഡകളില്‍ മിക്കതിനും വികാസം പ്രാപിച്ച മുഖചൂഷകാംഗവും അധരചൂഷകാംഗവും ഉ്. വളരെ സങ്കീര്‍ണമായ ഇവയുടെ ജീവിതചക്രത്തില്‍ ഒന്നോ അതിലധികമോ മധ്യസ്ഥ പരപോഷികളും കാണപ്പെടുന്നു. ഡൈജീനിയകളുടെ ജീവിതചക്രത്തില്‍ സാധാരണയായി പ്രാഥമിക പരപോഷിയായ ഒരു മൊളസ്ക്കും ഒരു മധ്യസ്ഥ അഭിഗമന (ൃമിുീൃ) പരപോഷിയും അന്തിമപരപോഷിയായ ഒരു കശേരുകിയുമാണ് കാണപ്പെടുന്നത്. മിക്ക സ്പീഷീസിലും ജലത്തില്‍ നിക്ഷേപിക്കുന്ന മുട്ട വിരിഞ്ഞ് മിറാസിഡിയം എന്ന സീലിയ നിറഞ്ഞ ലാര്‍വ പുറത്തുവരുന്നു. ആതിഥേയ ജീവിയുടെ വിസര്‍ജ്യവസ്തുക്കളിലൂടെയാണ് മുട്ടകള്‍ ജലത്തിലെത്തുന്നത്. സ്വതന്ത്രമായി നീന്താന്‍ കഴിവുള്ള മിറാസിഡിയം ലാര്‍വ ശരീരത്തില്‍ വേധനം നടത്തുന്നതു വഴിയോ, പൂര്‍ണമായി രൂപം കൊ ലാര്‍വ ഉള്‍ക്കൊള്ളുന്ന മുട്ടകള്‍ ഭക്ഷിക്കുന്നതു വഴിയോ ആണ് പ്രാഥമിക പരപോഷികളായ മൊളസ്ക്കകളില്‍ പരജീവികള്‍ സംക്രമണം നടത്തുന്നത്. മൊളസ്ക്കകളുടെ ശരീരത്തില്‍ അവ സ്പോറോസിസ്റ്റ്, റേഡിയ, സെര്‍ക്കേരിയ തുടങ്ങിയ ലാര്‍വകളായി പരിണമിക്കുന്നു. സാധാരണയായി ഈ ലാര്‍വകള്‍ മൊളസ്ക്കകളുടെ ദഹനഗ്രന്ഥിയിലാവും ജീവിക്കുന്നത്. ഇവയുടെ സീലോമിനുള്ളില്‍ കാണപ്പെടുന്ന ജനനകോശങ്ങളുടെ വിഭജനം വഴി അടുത്ത ദശയിലുള്ള നൂറുകണക്കിന് ലാര്‍വകള്‍ രൂപം കൊള്ളുന്നു. ഈ പ്രതിഭാസത്തെ ബഹുഭ്രൂണത (ുീഹ്യലായ്യ്യൃീി) എന്നു പറയുന്നു. അടുത്ത പരപോഷിയിലേക്ക് സംക്രമണം നടക്കുന്നത് സെര്‍ക്കേറിയ ലാര്‍വ വഴിയാണ്. ഇവയ്ക്ക് പരപോഷികളുടെ ശരീരത്തില്‍ തുളച്ചുകയറുന്നതിനും പുടീഭവനം (ലിര്യാലി) നടത്തുന്നതിനും അനുയോജ്യമായ ശരീരാംഗങ്ങള്ു. കൂടാതെ അന്നനാളം, ചൂഷകം, ദിക്-ബിന്ദു (ല്യല ുീ), സ്പര്‍ശനേന്ദ്രിയങ്ങള്‍, പേശീനിര്‍മിതമായ വാല്‍ എന്നിവയും സെര്‍ക്കേറിയയുടെ ശരീരത്തില്ു. സാധാരണഗതിയില്‍ ഒരു മത്സ്യമോ ആര്‍ത്രൊപോഡോ ആയിരിക്കും ഡൈജീനിയയുടെ രാമത്തെ മധ്യസ്ഥപരപോഷിയായി വര്‍ത്തിക്കുന്നത്. മിക്ക ഡൈജീനിയകളിലും സെര്‍ക്കേറിയ മെറ്റാസെര്‍ക്കേറിയ ലാര്‍വയായി മാറുന്നു. ഇവയില്‍ പ്രത്യുത്പാദന വ്യവസ്ഥ വികാസം പ്രാപിച്ചിരിക്കുന്നതോടൊപ്പം മുതിര്‍ന്ന ട്രിമറ്റോഡകളിലേതുപോലുള്ള ആസംജക അംഗങ്ങളും കാണപ്പെടുന്നു. പരപോഷികളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചോ ജലസസ്യങ്ങളില്‍ പുടീഭവനം സംഭവിച്ചോ ആവും മെറ്റാസെര്‍ക്കേറിയ കാണപ്പെടു ന്നത്. മെറ്റാസെര്‍ക്കേറിയ സസ്യങ്ങളെയും പരപോഷികളെയും ആഹാരമാക്കുന്നതു വഴി അന്തിമ പരപോഷികളുടെ ശരീരത്തിലേക്ക് പരജീവികള്‍ കടന്നു ചെല്ലുന്നു. ട്രിമറ്റോഡകളുടെ ജീവിത ചക്രത്തില്‍ ബാഹ്യപരിസ്ഥിതിയിലെ വിവിധ ഘടകങ്ങള്‍ (ഉദാ; ഊഷ്മാവ്, വെള്ളത്തിന്റെ കലക്കം, പ്രാണവായുവിന്റെ അളവ്, പരപോഷികളുടെ സാന്ദ്രത) സ്വാധീനം ചെലുത്തുന്നു. അതുകാുെതന്നെ ട്രിമറ്റോഡകളുടെ എണ്ണത്തിലും കാലാനുസൃതമായ വ്യതിയാനങ്ങള്‍ ഉായിക്കാിെരിക്കുന്നതായി കാണാം. മനുഷ്യരില്‍ ആരോഗ്യപ്രശ്നങ്ങളുാക്കുന്ന ട്രിമറ്റോഡകള്‍ പ്രധാനമായും ഡൈജീനിയനുകളാണ്. മധ്യഏഷ്യയിലും ദക്ഷിണ പൂര്‍വ ഏഷ്യയിലും കാണപ്പെടുന്ന ഫാസിയോള ബൃസ്കി മനുഷ്യരില്‍ വയറുവേദന, വയറിളക്കം, വിളര്‍ച്ച, കുടലിലെ പ്രാണിബാധ തുടങ്ങിയ പ്രശ്നങ്ങളുാക്കും. പരജീവി സംക്രമണമുള്ള പച്ചക്കറികളും പരിപ്പും മറ്റും വേവിക്കാതെ കഴിക്കുന്നതാണ് രോഗബാധയ്ക്ക് പ്രധാന കാരണം. ചൈനീസ് ലിവര്‍ഫ്ളൂക്ക് എന്നറിയപ്പെടുന്ന ഒപിസ്തോര്‍ക്കിസ് സൈനെന്‍സിസ് മനുഷ്യരുടെ പിത്തവാഹിനിയിലാണ് പറ്റിക്കൂടുന്നത്. പരജീവി സംക്രമണമുള്ള മത്സ്യങ്ങള്‍ വഴി മനുഷ്യരിലെത്തുന്ന ഈ ട്രിമറ്റോഡ് മഞ്ഞപ്പിത്തം, പിത്താശയക്കല്ലുകള്‍, കരളിലെ അര്‍ബുദ ബാധ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണക്കാരാണ്. മനുഷ്യരുടെ ആന്ത്രസിരയില്‍ (ശിലേശിെേമഹ ്ലശി) കാണപ്പെടുന്ന മറ്റൊരു ട്രിമറ്റോഡ് പരജീവിയാണ് ഷിസ്റ്റോസോമ. ഷിസ്റ്റോസോമ മാന്‍സോണി എന്ന ഇനം ആഫ്രിക്കയിലും മറ്റ് ഉഷ്ണമേഖലാപ്രദേശങ്ങളിലും ഷിസ്റ്റോസോമ ജാപ്പോണിക്കം ഏഷ്യന്‍മേഖലയിലും ഷിസ്റ്റോസോമ ഹീമറ്റോബിയം ദക്ഷിണ അമേരിക്ക, ടര്‍ക്കി, പോര്‍ട്ടുഗല്‍ തുടങ്ങിയ സ്ഥലങ്ങളിലുമാണ് കാണപ്പെടുന്നത്. ഇത്തരം പരജീവികള്‍ ഷിസ്റ്റോസോമിയാസിസ് എന്ന രോഗത്തിന് കാരണമായിത്തീരുന്നു. മുള്ളുകളുള്ള ഇവയുടെ മുട്ടകള്‍ പല ശരീരാവയവങ്ങളിലും മുറിവുകള്‍ ഉാക്കുന്നു. ലോകമെമ്പാടും 300 ദശലക്ഷം മനുഷ്യരാണ് ഏതെങ്കിലുമൊരിനം ഷിസ്റ്റോസോമ ട്രിമറ്റോഡിന്റെ സംക്രമണത്തിന് വിധേയരായിരിക്കുന്നത്. (ഡോ. എ. ബിജുകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍