This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാന്‍സ്ഡൂസെര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:52, 4 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ട്രാന്‍സ്ഡൂസെര്‍ ഠൃമിറൌെരലൃ ഒരു തരത്തിലുള്ള നിവേശ / ഇന്‍പുട്ട് ഊര്‍ജത്തെ മറ്റൊരു തരത്തിലുള്ള നിര്‍ഗമ / ഔട്ട്പുട്ട് ഊര്‍ജമാക്കി മാറ്റുന്ന ഉപകരണം. ആദ്യകാലത്ത് യാന്ത്രിക വ്യതിയാനങ്ങളേയോ സിഗ്നലുകളേയോ വൈദ്യുത ഔട്ട്പുട്ട് ആക്കാനുള്ള ഉപകരണങ്ങളെയാണ് ട്രാന്‍സ്ഡൂസെര്‍ എന്ന പദം ക്ൊ വിവക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ന് താപം,വികിരണം, ശബ്ദം, പ്രതിബലം, വലിവ് (ൃമശി), കമ്പനം, മര്‍ദം, ത്വരണം, വിസ്ഥാപനം, പ്രവേഗം, ബലം, ഒഴുക്ക് (ളഹീം) തുടങ്ങിയ ഏതുതരം ഇന്‍പുട്ട് സിഗ്നലുകളേയും വൈദ്യുതേതര സിഗ്നലാക്കി മാറ്റുന്ന ഉപകരണങ്ങളും ട്രാന്‍സ്ഡൂസെറായി കണക്കാക്കപ്പെടുന്നു. ട്രാന്‍സ്ഡൂസെര്‍ നല്‍കുന്ന ഊര്‍ജ വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിലും അവയെ വര്‍ഗീകരിക്കാം. ഉദാഹരണമായി പദാര്‍ഥത്തിലനുഭവപ്പെടുന്ന വലിവിന് ആനുപാതികമായി വൈദ്യുത സിഗ്നല്‍ സൃഷ്ടിക്കുന്നവയാണ് പിസൊ ട്രാന്‍സ്ഡൂസെറുകള്‍. വൈദ്യുത സിഗ്നലിനെ ശബ്ദമായോ മറിച്ചോ സ്ഥിര വൈദ്യുത ട്രാന്‍സ്ഡൂസെറുകള്‍ പരിവര്‍ത്തനം ചെയ്യുന്നു. ഫൊട്ടോവോള്‍ട്ടിക് ട്രാന്‍സ്ഡൂസെര്‍ പോലുള്ളവ പ്രകാശ തീവ്രതയ്ക്കാനുപാതികമായി വോള്‍ട്ടത സൃഷ്ടിക്കുന്നു. അതേ സമയം ഡിഫെറന്‍ഷ്യല്‍ ട്രാന്‍സ്ഡൂസെര്‍, പ്രേരക ട്രാന്‍സ്ഡൂസെര്‍, പൂരിത ട്രാന്‍സ്ഡൂസെര്‍ മുതലായവ വൈദ്യുത കാന്തിക രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുത ട്രാന്‍സ്ഡൂസെറുകളെ സക്രിയമെന്നും(മരശ്േല) നിഷ്ക്രിയമെന്നും (ുമശ്ൈല) രായി തരംതിരിക്കാം. ബാഹ്യപ്രേരണയ്ക്കാനുപാതികമായി വൈദ്യുത ധാര/വോള്‍ട്ടത സൃഷ്ടിക്കുന്നവയാണ് സക്രിയ ഇനം ട്രാന്‍സ്ഡൂസെറുകള്‍. ഉദാ: തെര്‍മോക്കപ്പിള്‍. ധാരിത (രമുമരശമിേരല), പ്രതിരോധകത, പ്രേരകത്വം തുടങ്ങിയ നിഷ്ക്രിയ വൈദ്യുത ഘടകത്തിന്, ഇന്‍പുട്ട് പ്രേരണയ്ക്കു വിധേയമായി മാറ്റം സൃഷ്ടിക്കു ന്നവയാണ്, നിഷ്ക്രിയ ട്രാന്‍സ്ഡൂസെറുകള്‍. അതായത് നിവേശ സിഗ്നലിനെ കൂടാതെ മറ്റേതെങ്കിലും തരം ഊര്‍ജ സ്രോതസ്സു കൂടിയുങ്കിെലേ സക്രിയ ഇനം പ്രവര്‍ത്തന ക്ഷമമാവുകയുള്ളൂ; നിഷ്ക്രിയ ഇനത്തിന് നിവേശ സിഗ്നല്‍ മാത്രം മതിയാവും. ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തി ക്കുന്ന ട്രാന്‍സിസ്റ്റര്‍ റേഡിയൊ ഒരു സക്രിയ ട്രാന്‍സ്ഡൂസെറാണ്; മറിച്ച് 'ക്രിസ്റ്റല്‍ സെറ്റ്' റേഡിയൊ നിഷ്ക്രിയ ഇനമാണുതാനും. നിവേശത്തിന്റെ രീതിയിലുള്ള നിര്‍ഗമം സൃഷ്ടിക്കുന്ന ട്രാന്‍സ്ഫോര്‍മര്‍, ഫില്‍റ്റര്‍ തുടങ്ങിയ ഉപകരണങ്ങളേയും ചില അവസരങ്ങളില്‍ ട്രാന്‍സ്ഡൂസെറെന്നും വിളിക്കാറ്ു. കൂടാതെ ട്രാന്‍സ്ഡൂസെര്‍, സെന്‍സെര്‍, ഡിറ്റെക്റ്റര്‍, പ്രൈമറി എലിമെന്റ് എന്നീ വാക്കുകള്‍ തമ്മില്‍ വളരെ നേരിയ അര്‍ഥവ്യത്യാസമേ ഉള്ളൂ. വോള്‍ട്ടാമെട്രി, പൊളാരോഗ്രാഫി, ആംപിറൊമെട്രി എന്നിവയില്‍ വിദ്യുത്- രാസിക ട്രാന്‍സ്ഡൂസെര്‍ ഉപയോഗിക്കുന്നു. ഹൈഡ്രജന്‍ - അയോണ്‍ സാന്ദ്രത അളക്കാന്‍ ുഒ ട്രാന്‍സ്ഡൂസെര്‍ പ്രയോജനപ്പെടുത്തുന്നു.പിണ്ഡത്തിലെ മാറ്റം, നിറ വ്യത്യാസം മുതലായവയെ അടിസ്ഥാനമാക്കിയും രാസ ട്രാന്‍സ്ഡ്യൂസെറെ പ്രവര്‍ത്തിപ്പിക്കാം. ചികിത്സാരംഗത്ത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നവയാണ് ബയോളജിക്കല്‍ അഥവാ ജൈവ ട്രാന്‍സ്ഡൂസെറുകള്‍. ബയോസെന്‍സെര്‍ എന്നും ഇവ അറിയപ്പെടുന്നു. അയോണ്‍- സെലെക്റ്റീവ് ഫീല്‍ഡ്- ഇഫെക്റ്റ് ട്രാന്‍സ്ഡൂസെര്‍ (കടഎഋഠ), ഇന്‍സുലേറ്റെഡ്- ഗേറ്റ് ഫീല്‍ഡ്- ഇഫെക്റ്റ് ട്രാന്‍സ്ഡൂസെര്‍ (കഏഎഋഠ), കെമിക്കലി സെന്‍സിറ്റീവ് ഫീല്‍ഡ് - ഇഫെക്റ്റ് ട്രാന്‍സ്ഡൂസെര്‍ (ഇഒഋങഎഋഠ) തുടങ്ങിയവ ജൈവ ട്രാന്‍സ്ഡൂസെറുകള്‍ക്കുള്ള ഉദാഹരണങ്ങളാണ്. രോഗവിജ്ഞാന (ുമവീേഹീഴ്യ) പരീക്ഷണശാലകള്‍ക്കു പുറത്ത് രോഗികളുടെ കിടക്കയ്ക്കരികില്‍വച്ചു തന്നെ ഉപകരണങ്ങളുടെ സഹായത്തോടെ രോഗിയുടെ ജൈവ രാസ സ്ഥിതി മനസ്സിലാക്കാന്‍ ഇവ സഹായിക്കുന്നു. വളരെ വേഗത്തിലുള്ള രോഗ നിര്‍ണയം, ചികിത്സ എന്നിവയ്ക്ക് ഇവ ഉപകരിക്കുന്നു. സോളിഡ് സ്റ്റേറ്റ്, സ്മാര്‍ട്ട് ഫൈബെര്‍ ഓപ്പറ്റിക് ട്രാന്‍സ്ഡൂസെറുകള്‍ തുടങ്ങിയവ മൈക്രോ ഇലക്ട്രോണിക് വിപ്ളവത്തിന്റെ ഫലമായി രൂപമെടുത്തവയാണ്. വൈദ്യുത തടസ്സം (ലഹലരൃശരമഹ ശിലൃേളലൃലിരല) പൂര്‍ണമായും ഒഴിവാക്കാന്‍ ഓള്‍- ഓപ്റ്റിക്കല്‍ ഫൈബര്‍ ട്രാന്‍സ്ഡൂസെറിനു കഴിയും. പിസൊ റെസിസ്റ്റന്‍സ്, ഫോട്ടോവോള്‍ട്ടത, ഹാള്‍ പ്രഭാവം എന്നീ ഗുണവിശേഷങ്ങളെ ഉപയോഗപ്പെടുത്തിയാണിവ പ്രവര്‍ത്തിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍