This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാന്‍സിറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:47, 4 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ട്രാന്‍സിറ്റ് ഠൃമിശെ വ്യത്യസ്ത അര്‍ഥങ്ങളില്‍ ട്രാന്‍സിറ്റ് എന്ന പദം പ്രയോഗിക്കപ്പെടുന്നു. 1. ഗ്രഹങ്ങളായ ബുധനോ ശുക്രനോ ക്രാന്തിവൃത്തത്തിന് (ലരഹശുശേര) അടുത്തുകൂടി സഞ്ചരിക്കുമ്പോള്‍ സൂര്യബിംബത്തിന്റെ മുകളിലൂടെ കടന്നുപോകുന്നതുപോലെ കാണപ്പെടുന്ന അവസ്ഥ. ഈ രു ഗ്രഹങ്ങളും സൂര്യനും ഭൂമിക്കും ഇടയിലാണ് സഞ്ചരിക്കുന്നത്. ട്രാന്‍സിറ്റ് ഉാകുമ്പോള്‍ ഗ്രഹങ്ങളെ നിരീക്ഷിച്ച് സൂര്യന്റെ ലംബനം (ുമൃമഹഹമഃ) കുപിടിക്കാന്‍ സാധിക്കും. 8-5-1970, 9-11-1973, 15-11-1999 എന്നീ തീയതികളില്‍ ബുധന്റെ ട്രാന്‍സിറ്റ് സംഭവിച്ചു. അടുത്ത ട്രാന്‍സിറ്റിന്റെ തീയതി 6-5-2003 ആയിരുന്നു. 1882 ഡിസംബറിലും 1874 ഡിസംബറിലും ശുക്രന്റെ ട്രാന്‍സിറ്റുകള്‍ ഉായി. 2004 ഡിസംബറിലും 2012 ജൂണിലും ശുക്രന്റെ ട്രാന്‍സിറ്റുകള്‍ പ്രതീക്ഷിക്കപ്പെടുന്നു. 2. വ്യോമചാരികളുടെ ദൈനംദിന ഭ്രമണത്തില്‍ ഉച്ചനീച സ്ഥിതികളെ ട്രാന്‍സിറ്റ് എന്നു പറയാറ്ു. 3. ഫലിതജ്യോതിഷത്തില്‍, ഗ്രഹങ്ങള്‍ വിവിധ രാശികളില്‍ക്കൂടി കടന്നുപോകുന്നതിനെ ഗ്രഹങ്ങളുടെ ട്രാന്‍സിറ്റ് അഥവാ ഗോചരം എന്നാണ് പറയുന്നത്. (ഡോ. എസ്. മാധവന്‍) 4. ബഹിരാകാശ ശാസ്ത്രശാഖയില്‍. 1959 നും 64 നും ഇടയ്ക്ക് യു. എസ്. വിക്ഷേപിച്ച ഒരു കൃത്രിമോപഗ്രഹ പരമ്പര. ഉപഗ്രഹങ്ങള്‍ വഴി ആകാശഗമനം (നാവിഗേഷന്‍) സഫലീകരിക്കാം എന്നു തെളിയിക്കുകയായിരുന്നു ഇവയുടെ വിക്ഷേപണ ലക്ഷ്യം. ഡോപ്ളര്‍ ഷിഫ്റ്റ് നാവിഗേഷന്‍ പരീക്ഷണം നടത്താന്‍ ആവശ്യമുള്ള ര് അള്‍ട്രാസ്റ്റേബിള്‍ ദോലകങ്ങള്‍, ഭൂമിയുടെ ഇന്‍ഫ്രാറെഡ് ഭാഗത്തെ സംബന്ധിച്ച അല്‍ബെഡൊ (മഹയലറീ) ഡേറ്റയും ഉപഗ്രഹത്തിന്റെ ആന്തരിക പ്രവര്‍ത്തനങ്ങളുടെ എന്‍ജിനീയറിങ് ഡേറ്റയും കണ്‍ട്രോള്‍ റൂമിലേക്ക് പ്രേഷണം ചെയ്യാനുള്ള ട്രാന്‍സ്മിറ്ററുകള്‍ എന്നിവയാണ് ട്രാന്‍സിറ്റിലെ പ്രധാന ഉപകരണങ്ങള്‍. ആദ്യകാല കൃത്രിമ ഉപഗ്രഹങ്ങളില്‍ അവയ്ക്ക് പുറത്തു ഘടിപ്പിച്ചിരുന്ന സൌരോര്‍ജ സെല്ലുകളില്‍ നിന്നാണ് ഉപഗ്രഹ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം ലഭിച്ചിരുന്നത്. ഈ സെല്ലുകള്‍ ഉപഗ്രഹത്തിനകത്തുള്ള നിക്കല്‍- കാഡ്മിയം സെല്ലുകളെ ഊര്‍ജോന്മുഖമാക്കിയിരുന്നു. ട്രാന്‍സിറ്റ് 4അ ഉപഗ്രഹം മുതല്‍ ടചഅജ 3 എന്ന ന്യൂക്ളിയര്‍ ജനറേറ്ററാണ് മുഖ്യ ഊര്‍ജ സ്രോതസ്സായി ഉപയോഗിച്ചിരുന്നത്. 1960 ല്‍ ട്രാന്‍സിറ്റ് 2അ വിക്ഷേപണത്തോടെ പ്രധാന / പ്രൈമറി ഉപഗ്രഹത്തിന്റെ കൂടെ ശാസ്ത്രീയ ആവശ്യങ്ങള്‍ക്കായുള്ള ചെറിയ ഉപഗ്രഹങ്ങള്‍ കൂടി ഉള്‍പ്പെടുത്തിത്തുടങ്ങി. ഇവയെ പ്രധാന ഉപഗ്രഹത്തില്‍നിന്ന് സ്പ്രിങ്ങുകള്‍ മൂലമാണ് വിക്ഷേപിച്ചിരുന്നത്. 1963 മുതല്‍ യു.എസ്സിലെ പ്രതിരോധ വകുപ്പ് ട്രാന്‍സിറ്റ് ഉപഗ്രഹങ്ങളില്‍ നിന്നുള്ള ഡേറ്റാ ക്രോഡീകരിച്ചു തുടങ്ങി. കപ്പല്‍ ഗതാഗതത്തിനും മറ്റും വളരെ അനുയോജ്യമായതാണ് ട്രാന്‍സിറ്റ് ഉപഗ്രഹങ്ങള്‍ എന്ന് മനസ്സിലാക്കപ്പെടുകയും ചെയ്തു. 100 മീ. 'എറര്‍ ലെവലില്‍' കപ്പലിന്റെ സ്ഥാന നിര്‍ണയം ഇവ ഉപയോഗിച്ച് നിര്‍വഹിക്കാനാകും. 1964 മുതല്‍ പൂര്‍ണ പ്രവര്‍ത്തനം ആരംഭിച്ച ട്രാന്‍സിറ്റ് പദ്ധതിയുടെ പരിപോഷണത്തിനായി തുടര്‍ന്ന് രൂപംകൊടുത്ത പദ്ധതികളാണ് നേവി നാവിഗേഷന്‍ സാറ്റ്ലൈറ്റ് പ്രോഗ്രാം, ട്രാന്‍സിറ്റ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം എന്നിവ. 5. സര്‍വേക്ഷണത്തില്‍. സര്‍വേക്ഷണത്തില്‍ തിരശ്ചീനവും (വീൃശ്വീിമേഹ) ലംബവും (്ലൃശേരമഹ) ആയ കോണങ്ങള്‍ അളക്കാനും, നേര്‍ രേഖ വലിച്ചു നീട്ടാനും ഉയര്‍ച്ച (ലഹല്മശീിേ) നിര്‍ണയിക്കാനായുള്ള ലെവല്‍ രേഖകള്‍ സൃഷ്ടിക്കാനും ആയി ഉപയോഗിക്കുന്ന ഒരു പ്രകാശിക ഉപകരണം. ഫോക്കല്‍ പ്രതലത്തില്‍ വളരെ ചെറിയ കമ്പികള്‍ നെടുകേയും കുറുകേയും (രൃീ വമശൃ) ഘടിപ്പിച്ചിട്ടുള്ള ഒരു ദൂരദര്‍ശിനിയെ തിരശ്ചീനമായി കറങ്ങാന്‍ പാകത്തിന് ഒരു ചട്ടക്കൂടിന്റെ തിരശ്ചീന അച്ചുതില്‍ ഉറപ്പിക്കുന്നു. ലംബമായി കറങ്ങാമെന്നതുക്ൊ ഏതു ദിശയിലേക്കും 'ലൈന്‍ ഓഫ് സൈറ്റ്' ക്രമീകരിക്കാനാകും. ഒരു ദിശയെ ലക്ഷ്യമാക്കി ഉറപ്പിക്കുമ്പോള്‍ അങ്ങോട്ടുള്ള കോണത്തിന്റെ തിരശ്ചീന-ലംബ അളവുകള്‍ എത്രയെന്ന് ഉപകരണത്തിലെ ര് വെര്‍ണിയെര്‍ സ്കെയിലുകളില്‍ നിന്ന് കുപിടിക്കാം. ട്രിപ്പോഡിലാണ് ട്രാന്‍സിറ്റിനെ താങ്ങിനിറുത്തുന്നത്. പ്ളംബ് ലൈന്‍, ലെവലിംങ് വയലുകള്‍ (്ശമഹ), ലെവലിങ് സ്ക്രൂകള്‍ എന്നിവ ഉപയോഗിച്ച് ലെവല്‍ ശരിയാക്കുന്നു. ദിശ തെരഞ്ഞെടുക്കാന്‍ ഇതിലെ കോംപസിനെയാണ് ഉപയോഗപ്പെടുത്തുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍