This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോസ്കാനിനി, അര്‍ടുറൊ (1867-1957)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:14, 3 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടോസ്കാനിനി, അര്‍ടുറൊ (1867-1957) ഠീരെമിശിശ, അൃൌൃീ ഇറ്റാലിയന്‍ സംഗീതജ്ഞന്‍. ഇറ്റലിയിലെ പാര്‍മയില്‍ 1867 മാ. 25-ന് ജനിച്ചു. അച്ഛന്‍ ഒരു തുന്നല്‍ക്കാരനായിരുന്നു. അദ്ദേഹം മകന്റെ സംഗീതവാസന ചെറുപ്പത്തിലേതന്നെ തിരിച്ചറിയുകയും പാര്‍മയിലെ റോയല്‍ സ്കൂള്‍ ഒഫ് മ്യൂസിക്കില്‍ ചേര്‍ത്തു പഠിപ്പിക്കുകയും ചെയ്തു. സെല്ലോ, പിയാനോ എന്നിവയിലായിരുന്നു ഇദ്ദേഹം ആദ്യകാലത്ത് പ്രാവീണ്യം നേടിയത്. 11-ാം വയസ്സില്‍ സെല്ലോവാദനത്തിന് ഒരു സ്കോളര്‍ഷിപ്പ് ലഭിച്ചു. 13-ാം വയസ്സുമുതല്‍ പ്രൊഫഷണലായി സെല്ലോ വായിച്ചു തുടങ്ങി. 18-ാം വയസ്സില്‍ പഠനം പൂര്‍ത്തിയാക്കിയതോടെ ബ്രസീലിലെ ഒരു 'ഓപ്പറ' സംഘത്തില്‍ ചേര്‍ന്നു. 1886 ജൂണ്‍ 25-ന് യാദൃച്ഛികമായി ഇദ്ദേഹം അവിടെ സംഗീതനിര്‍വാഹകനാകിേവന്നു. അത് ജീവിതത്തിലെ ഒരു വഴിത്തിരിവായിത്തീര്‍ന്നു. പിന്നീട് ഏഴു ദശാബ്ദത്തോളം അദ്ദേഹം ഓര്‍ക്കസ്ട്രാ സംഗീതസംവിധായകന്‍ എന്ന നിലയില്‍ വിശ്വപ്രസിദ്ധനാവുകയായിരുന്നു. ഇറ്റലിയില്‍ ടോസ്കാനിനി ഇരുപതിലേറെ പ്രസിദ്ധ സംഗീതാവതരണങ്ങള്‍ നടത്തിയിട്ട്ു. 1927-ല്‍ ന്യൂയോര്‍ക്കിലെ ഏറ്റവും പ്രമുഖ സംഗീതജ്ഞനായി ഉയര്‍ന്നു. 1930-ല്‍ ഇദ്ദേഹം യൂറോപ്പില്‍ സംഗീതപരിപാടികളുമായി പര്യടനം നടത്തി. 1937 മുതലാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രസിദ്ധമായ കാലഘട്ടം ആരംഭിക്കുന്നത്. അന്നു മുതല്‍ 1950 വരെ എന്‍.ബി.സി. സിംഫണിയുമായി ചേര്‍ന്ന് ഇദ്ദേഹം തുടര്‍ച്ചയായി റേഡിയോ സം ഗീത പരിപാടി നടത്തുകയുായി. എന്‍.ബി.സി. ഓര്‍ക്കസ്ട്രയോടൊപ്പം 1940-ല്‍ ഇദ്ദേഹം ദക്ഷിണ അമേരിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ പര്യ ടനം നടത്തി തന്റെ സംഗീത വൈഭവം പ്രകടമാക്കി. 1950-ല്‍ അമേരിക്കന്‍ പര്യടനം അവസാനിപ്പിക്കുമ്പോള്‍ ഇദ്ദേഹത്തിന് 83 വയസ്സായിരുന്നു. രചയിതാക്കളോട് അങ്ങേയറ്റം കൂറു പുലര്‍ത്തുന്നതായിരുന്നു ടോസ്കാനിനിയുടെ സംവിധാനശൈലി. ഇത് സിംഫണിയെ തികച്ചും ചൈതന്യധന്യമാക്കിയിട്ട്ു. ഒപ്പം തന്റെ രചനകളെയോരോന്നിനെയും ജനപ്രിയമാക്കുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു. 1953-54-ല്‍ എന്‍.ബി.സി.യില്‍ നിന്ന് പിരിഞ്ഞു. 1957 വര്‍ഷാരംഭത്തില്‍ ഇദ്ദേഹത്തിന് ഹൃദയാഘാതമുായി. രാഴ്ചകള്‍ക്കുശേഷം ജനു. 16-ന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍