This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡെമോസ്തനിസ് (-- ബി.സി. 413)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡെമോസ്തനിസ് (-- ബി.സി. 413) ഉലാീവെേലില ബി.സി. അഞ്ചാം ശ.-ത്തില്‍ ഏഥന്‍സില്‍ ജീവിച്ചിരുന്ന സൈനിക മേധാവി. ചരിത്രപ്രസിദ്ധമായ പെലപ്പൊണീഷ്യന് യുദ്ധത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. കോറിന്തിന്റെ കോളനിയായ ല്യൂക്കാസിനെതിരായി ബി.സി. 426-ല്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യുദ്ധനീക്കം ഉായെങ്കിലും പിന്നീടത് ബിയോഷ്യ ലക്ഷ്യമാക്കി തിരിച്ചുവിട്ടു. അതില്‍ ഇദ്ദേഹം പരാജയപ്പെട്ടു. കോറിന്ത് ഉള്‍ക്കടലിലുള്ള, എഥന്സിന്റെ നാവികാസ്ഥാനമായ നോപാക്റ്റസിനെ സ്പാര്‍ട്ടയുടെ ആക്രമണത്തില്‍നിന്നു സംരക്ഷിക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചു. എന്നാല്‍ സ്പാര്ട്ടയെ പൂര്‍ണമായി പരാജയപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടുായ യുദ്ധത്തില്‍ സ്പാര്‍ട്ടയേയും അംബ്രാഷ്യയേയും ഇദ്ദേഹം പരാജയപ്പെടുത്തി. തുടര്‍ന്ന് 425-ല്‍ സിസിലിയിലേക്ക് പടയോട്ടം നടത്തിയ നാവികവ്യൂഹത്തോടൊപ്പം ഉായിരുന്ന ഡെമോസ്തനിസ് അഞ്ചു കപ്പലുകളുമായി പൈലോസ് നഗരത്തില്‍ തങ്ങുകയും സ്പാര്‍ട്ടയുടെ ആക്രമണത്തില്‍നിന്നും ആ നഗരത്തെ സംരക്ഷിക്കുകയും ചെയ്തു. അടുത്തവര്‍ഷം മെഗരയ്ക്കും ബിയോഷ്യയ്ക്കും എതിരായുായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കി. ഇവ പരാജയത്തില്‍ കലാശിച്ചു. 413-ല്‍ സിറാക്യൂസിനെതിരായി പൊരുതുന്നതിന് നിഷ്യാസിനെ പ്രാപ്തനാക്കുവാന്‍ ഡെമോസ്തനിസ് നിയുക്തനായിരുന്നു. ആക്രമണ നീക്കത്തില്‍ തുടക്കത്തില്ത്തന്നെയുായ പരാജയത്തെ തുടര്‍ന്ന് ഇദ്ദേഹം നിഷ്യാസിനോട് പിന്തിരിയാന് ഉപദേശിച്ചു. നിഷ്യാസ് ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് സേനാപിന്മാറ്റം തുടങ്ങിയപ്പോള്‍ ഡെമോസ്തനീസ് ശത്രുസൈന്യത്തിന്റെ പിടിയില്‍പെട്ടു. അവര്‍ ഇദ്ദേഹത്തെ ഒറ്റപ്പെടുത്തി നിഷ്കരുണം വധിച്ചു. (വി. ജയഗോപന് നായര്‍, സ. പ.)