This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡീറീക്ലെ, പീറ്റര്‍ ഗുസ്താവ് ലെയൂനെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:24, 27 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡീറീക്ലെ, പീറ്റര്‍ ഗുസ്താവ് ലെയൂനെ (1805 - 1859)

Dirichlet,Peter Gustav Lejeune

ജര്‍മന്‍ ഗണിതശാസ്ത്രജ്ഞന്‍. 1805 ഫെ. 13-ന് ഡൂറനില്‍ ജനിച്ചു. കൊളോണ്‍, പാരിസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ബ്രസ്ലൊ, ബെര്‍ലിന്‍, ഗോട്ടിങ്ഗെന്‍ എന്നീ സര്‍വകലാശാലകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു.

ഗണിതശാസ്ത്രത്തിന്റെ നിരവധി മേഖലകളില്‍ ഡീറീക്ലെയുടെ സംഭാവനകള്‍ ഉള്‍പ്പെടുന്നു. സംഖ്യാസിദ്ധാന്തത്തില്‍ ഡീറീക്ലെ ശ്രേണി (Dirichlet series), പൊട്ടന്‍ഷ്യല്‍ സിദ്ധാന്തത്തില്‍ ഹാര്‍മോണിക ഫലനങ്ങളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ടുള്ള ഡീറീക് ലെ പ്രശ്നം (Dirichlet problem), ത്രികോണമിതീയ ശ്രേണി അഭിസരണം (convergence) ചെയ്യുന്നതിനുള്ള ഡീറീക്ലെ വ്യവസ്ഥ (Dirichlet conditions) എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെട്ട് അറിയപ്പെടുന്ന ആശയങ്ങളാണ്.

ലക്ചേഴ്സ് കണ്‍സേണിങ് നമ്പര്‍ തിയറി (1863), കളക്റ്റഡ് വര്‍ക്ക്സ് (2 വാല്യങ്ങള്‍ - 1889, 1897) എന്നിവ ഡീറീക്ലെയുടെ മുഖ്യ രചനകളില്‍പ്പെടുന്നു.

1859 മേയ് 5-ന് ഗോട്ടിങ്ഗെനില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍