This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാല്‍മേഷ്യന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:24, 22 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡാല്‍മേഷ്യന്‍

Dalmatian

ഒരു നായ വര്‍ഗം. യുഗോസ്ലാവിയ (Yougoslavia)യിലെ ഡാല്‍മേഷ്യ (Dalmatia)യാണ് ഇവയുടെ ജന്മദേശം. വിശ്വസ്തരും ബുദ്ധിമാന്മാരുമായ ഈ കാവല്‍ നായ്ക്കള്‍ കുട്ടികളുമായി വളരെവേഗം ഇടപഴകുന്നു. ഒരു കൂട്ടുകാരന്‍ എന്ന നിലയില്‍ വളര്‍ത്താന്‍ പറ്റിയ ഒരിനം കൂടിയാണ് ഡാല്‍മേഷ്യന്‍ നായ.

ഡാല്‍മേഷ്യന്‍

നല്ല വെളുത്ത ശരീരത്തില്‍ കറുപ്പോ തവിട്ടോ നിറത്തിലുള്ള ആകര്‍ഷകമായ പുളളികള്‍ ഇവയുടെ പ്രത്യേകതയാണ്. ജനിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് തുവെള്ള നിറമായിരിക്കും. രണ്ടു മൂന്നു മാസം പ്രായമാകുമ്പോഴാണ് ശരീരത്തില്‍ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നത്. ചെവി മിക്കപ്പോഴും ഉയര്‍ന്നും വാല്‍ മുകളിലോട്ടു വളഞ്ഞും ഇരിക്കും. നീണ്ട മോന്തയും താടിയുമാണ് ഇവയ്ക്കുള്ളത്. കണ്ണുകള്‍ ഉരുണ്ടതാണ്. ശരീരത്തെ പൊതിഞ്ഞ് നീളം കുറഞ്ഞ് മിനുസമുളള ഒരു രോമാവരണവും ഉണ്ട്. ഏകദേശം 55-60 സെ.മീ. ഉയരം വയ്ക്കുന്ന ഇവയ്ക്ക് 30 കി. ഗ്രാം. വരെ തുക്കവും ഉണ്ടായിരിക്കും.

ധാരാളം വ്യായാമം ആവശ്യമുളള ഒരിനമാണ് ഡാല്‍മേഷ്യന്‍. ഇവയുടെ മൂത്രത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണ്. നിറത്തിന്റെ പ്രത്യേകത കൊണ്ട് ഇവ 'പ്ലം പുഡിങ് ഡോഗ്' (plum pudding dog) എന്നും അറിയപ്പെടുന്നു.

(ഡോ. കെ. രാധകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍