This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിക് ടെസ്റ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:04, 22 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിക് ടെസ്റ്റ്

Dick Test

ചെമ്പനിക്ക് (Scarlet fever) എതിരെയുളള പ്രതിരോധ ക്ഷമത നിര്‍ണയിക്കുന്ന പരിശോധന. ചിക്കാഗോയിലെ ജോര്‍ജ് ഡിക്, ഗ്ലാഡിസ് ഡിക് എന്നീ ഭിഷഗ്വര ദമ്പതികളാണ് ഈ പരീക്ഷണത്തിന്റെ ഉപജ്ഞാതാക്കള്‍. ഇവരുടെ പേരിലെ ഡിക് എന്ന പദമാണ് പരിശോധനയുടെ പേരായി നല്‍കിയിരിക്കുന്നത്. രോഗ ഹേതുവായ ഹീമോലിറ്റിക് സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയങ്ങളെ സംവര്‍ധക മാധ്യമത്തില്‍ വളര്‍ത്തിയ ശേഷം ടോക്സിന്‍ വേര്‍തിരിച്ചെടുത്ത് ത്വക്കിന് താഴെ കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. കുത്തിവച്ച ഭാഗത്ത് ചുവന്ന നിറം കണ്ടാല്‍ ശരീരത്തിനു പ്രതിരോധ ക്ഷമത ഇല്ല എന്ന് ഉറപ്പിക്കാം. ഇതേ ടോക്സിന്‍ കൂടിയ അളവില്‍ കുത്തിവയ്ക്കുന്നതു വഴി രോഗം പ്രതിരോധിക്കുന്നതിനുളള ആന്റിബോഡികള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെമ്പനിക്കെതിരെ പ്രതിരോധ ക്ഷമത വികസിക്കുകയും ചെയ്യുന്നു. തുടര്‍ന്നു നടത്തുന്ന ഡിക് ടെസ്റ്റിന്റെ ഫലം നെഗറ്റീവായിരിക്കും. നോ: ചെമ്പനി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍