This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡി കൂനിംഗ്, വിലെം (1904 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:32, 22 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡി കൂനിംഗ്, വിലെം (1904 - )

de Koning, Wiliam

വിലെം ഡി കൂനിംഗ്

ഡച്ച്-അമേരിക്കന്‍ ചിത്രകാരന്‍. നെതര്‍ലാന്‍ഡ്സിലെ റോട്ടര്‍ഡാമില്‍ 1904 ഏ. 24-ന് ജനിച്ചു. 12-ാം വയസ്സില്‍, സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം വാണിജ്യാടിസ്ഥാനത്തില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന ഒരു സ്ഥാപനത്തില്‍ ചേര്‍ന്നു. 1916 മുതല്‍ 24 വരെ റോട്ടര്‍ ഡാമിലെ അക്കാഡമി ഒഫ് ഫൈന്‍ ആര്‍ട്ട്സിലെ സായാഹ്നക്ളാസ്സില്‍ പഠനം നടത്തുകയും അതിനു ശേഷം 1924-ല്‍ ബെല്‍ജിയത്തിലെത്തുകയും ബ്രാസ്സല്‍സിലേയും ആന്റ്വെര്‍പ്പിലേയും ചിത്രശാലകളില്‍ ചേര്‍ന്നു കൂടുതല്‍ പരിശീലനം നേടുകയും ചെയ്തു. 1926-ല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കി. അവിടെ വീടുകള്‍ പെയിന്റു ചെയ്താണ് ഉപജീവനം നടത്തിയത്. എക്സ്പ്രഷണിസ്റ്റ് ചിത്രകാരനായ ആര്‍ഷില്‍ ഗോര്‍ക്കിയുമായുളള സൌഹൃദം തന്റെ മനസ്സിലുളള ചിത്രങ്ങള്‍ രചിക്കുന്നതിന് ഇദ്ദേഹത്തെ പ്രചോദിപ്പിച്ചു. അങ്ങനെ ഗൗരവമായ ചിത്രകലയിലേക്ക് ഇദ്ദേഹം കാലൂന്നി. 1935 മുതല്‍ 1939 വരെ ഫെസാല്‍ ആര്‍ട്ട്സ് പ്രോജക്റ്റിനു വേണ്ടി നിരവധി ചുമര്‍ ചിത്രങ്ങള്‍ വരച്ചു. 1940 വരെയുളള മറ്റു ചിത്രങ്ങളില്‍ മുഖ്യമായും ഛായാചിത്രങ്ങളും പരിസരദൃശ്യങ്ങളുമാണുളളത്. എങ്കിലും മുപ്പതുകളില്‍ത്തന്നെ അമൂര്‍ത്തമായ ചിത്രങ്ങള്‍ ഇദ്ദേഹം വരച്ചുതുടങ്ങിയിരുന്നു. ഒരു തരം അമൂര്‍ത്ത രേഖാ ചിത്രണമായിരുന്നു 40 കളില്‍ നടത്തിയിരുന്നത്. പെയിന്റിംഗ് (1948) അവയുടെ പ്രാതിനിധ്യ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന ഒരു ചിത്രമാണ്.

വിലെം ഡി കൂനിംഗിന്റെ വുമണ്‍,II. ശേഖരത്തില്‍ നിന്നുള്ള ഒരു ചിത്രം

1948-ലാണ് ഇദ്ദേഹം തന്റെ പ്രഥമ ചിത്രപ്രദര്‍ശനം നടത്തിയത്. 1950 ആയപ്പോഴേക്കും അമൂര്‍ത്തതയുടെ പുതിയ ഭാവതലങ്ങളുമായി കൂനിംഗ് തന്റേതായ ഒരു ശൈലിക്ക് രൂപം നല്‍കി. അത് ഇദ്ദേഹത്തെ അമേരിക്കന്‍ ചിത്രകലയിലെ "അബ്സ്ട്രാക്ട് എക്സ്പ്രഷണിസത്തിന്റെ പ്രവാചകനാക്കി മാറ്റി. ആ ശൈലി പില്ക്കാലത്ത് 'ന്യൂയോര്‍ക്ക് സ്കൂള്‍' എന്ന പേരിലും അറിയപ്പെട്ടു.

1952 മുതല്‍ ഇദ്ദേഹം വരച്ച സ്ത്രീകളുടെ ചിത്രങ്ങള്‍ വിവിധ ഭാവങ്ങളെ മനോഹരമായി ആവിഷ്കരിച്ചവയാണ്. അതില്‍ അധീശത്വം പുലര്‍ത്തുന്ന സ്ത്രീയും, ഉര്‍വരതയുടെ പ്രതീകമായ സ്ത്രീയും രതിചിഹ്നമാക്കപ്പെട്ട സ്ത്രീയുമൊക്കെയുണ്ട്. 1952-ലെ വുമണ്‍ ആണ് അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായത്.

അമൂര്‍ത്തമായ വരകള്‍ക്കും സ്ത്രീരൂപങ്ങള്‍ക്കുമിടയില്‍ ചാഞ്ചാടുന്ന ഒരു കലാശൈലിയായിരുന്നു ഇദ്ദേഹം സ്വായത്തമാക്കിയിരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍