This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിക്, ആന്റണി വാന്‍ (1599 - 1641)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:54, 22 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിക്, ആന്റണി വാന്‍ (1599 - 1641)

Dyck, Antony Van

ഫ്ളെമിഷ് ചിത്രകാരന്‍. പീറ്റര്‍പോള്‍ റൂബന്‍സിനെ ഒഴിവാക്കിയാല്‍ 17-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനാണിദ്ദേഹം. ചെറുപ്പകാലത്ത് ഫ്ളെമിഷ് ചിത്രകാരനായ ഹെന്റിക് വാന്‍ബാലിന്റെ കീഴിലാണ് ചിത്രരചന അഭ്യസിച്ചത്. 14-ാംമത്തെ വയസ്സില്‍ ആന്‍ എല്‍ഡേര്‍ലിമാന്‍ എന്ന പേരില്‍ ശ്രദ്ധേയമായ ഒരു ചിത്രം വരച്ചു. ബിരുദം നേടിയശേഷം റൂബന്‍സിന്റെ പണിപ്പുരയിലാണ് പരിശീലനം നടത്തിയത്. റൂബന്‍സിന്റെ ശിഷ്യന്‍ എന്നതിനെക്കാള്‍ സഹപ്രവര്‍ത്തകനെന്ന നിലയിലേക്ക് ഡിക് വളര്‍ന്നു. രണ്ടു വര്‍ഷക്കാലം റൂബന്‍സിനൊപ്പം ചിത്രരചന നടത്തിയ ഡിക്കിന്റെ ചിത്രങ്ങളില്‍ റൂബന്‍സിന്റെ സ്വാധീനം പ്രകടമായിരുന്നു.

ആന്റണി വാന്‍ ഡിക് വരച്ച ഒരു ഛായാചിത്രം

1620-ല്‍ ലണ്ടനിലെത്തിയ ഡിക് കുറച്ചുകാലം ജെയിംസ് ഒന്നാമന്റെ സേവനത്തിലായിരുന്നു. പിന്നീട് ഇറ്റലിയിലെത്തി അവിടെതാമസമുറപ്പിച്ചു. ഡിക്കിന്റെ ചിത്രങ്ങളടങ്ങിയ ഒരു സ്കെച്ച് ബുക്ക് ഇറ്റലിയിലെ ദൃശ്യങ്ങള്‍ കാട്ടിത്തരുന്നു. ഫ്ളെമിഷ് ചിത്രരചനാശൈലിയുടെ അമിതത്വം ഒഴിവാക്കി കൂടുതല്‍ പരിഷ്കൃതമായ ഒരു ശൈലിയാണ് പില്ക്കാലത്ത് ഡിക് സ്വീകരിച്ചത്. ഇറ്റലിയില്‍ ഏറെ സഞ്ചരിച്ചുവെങ്കിലും ജനോവയിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചത്. പ്രഭുജാതരുടെ ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ വൈദഗ്ധ്യം തെളിയിച്ച ഡിക്, ഛായാചിത്രകലയില്‍ അതിപ്രശസ്തനായി. വാഷിങ്ടണിലെ നാഷണല്‍ ഗാലറിയില്‍ സൂക്ഷിച്ചിരിക്കുന്ന മര്‍ച്ചിസ എലനഗ്രിമാള്‍ഡി എന്ന ചിത്രം ഇതിനുദാഹരണമാണ്.

അവസാന കാലത്ത് ലണ്ടനില്‍ താമസമുറപ്പിച്ച ഡിക് ചാള്‍സ് ഒന്നാമന്റെ സേവനത്തിലായിരുന്നു. ചാള്‍സ് ഇദ്ദേഹത്തിന് നൈറ്റ് ഹുഡ് പദവി നല്‍കി ആദരിച്ചു. ചാള്‍സിന്റെ രാജസദസ്സ് അത്യാകര്‍ഷകമായി ഡിക് വരച്ചിട്ടുണ്ട്. രാജാവിന്റേയും ബന്ധുക്കളുടേയും ചിത്രങ്ങള്‍ ഡിക് വരച്ചത് കൊട്ടാരത്തില്‍ സൂക്ഷിച്ചുവരുന്നു. ലണ്ടനിലെ നാഷണല്‍ ഗ്യാലറിയില്‍ ഡിക് വരച്ച ചാള്‍സിന്റെ വലുപ്പമേറിയ ചിത്രം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

മതപരവും ചരിത്രപരവുമായ ചിത്രരചനകളും ഡിക് നടത്തിയിട്ടുണ്ട. ജലച്ചായ പ്രകൃതിദൃശ്യങ്ങളും കുറവല്ല. 18,19 നൂറ്റാണ്ടുകളിലെ ചിത്രകാരന്മാരെ ശക്തമായി സ്വാധീനിച്ച ഈ കലാകാരന്‍ 1641-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍