This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാല്‍, ജൊഹാന്‍ ക്രിസ്റ്റ്യന്‍ (1788-1857)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:21, 21 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡാല്‍, ജൊഹാന്‍ ക്രിസ്റ്റ്യന്‍ (1788-1857)

Dahl, Johan Christian

ജൊഹാന്‍ക്രിസ്റ്റന്‍ ഡാലിന്റെ ഒരു പെയിന്റിംഗ്

നോര്‍വീജിയന്‍ ചിത്രകാരന്‍. പ്രകൃതിദൃശ്യങ്ങള്‍ തനിമയോടെ ക്യാന്‍വാസില്‍ പകര്‍ത്തിയിരുന്ന ഡാലിനെ നോര്‍വിജിയന്‍ പ്രകൃതിദൃശ്യത്തിന്റെ കണ്ടുപിടിത്തക്കാരന്‍ എന്നു വിശേഷിപ്പിക്കാറുണ്ട്. വിദ്യാഭ്യാസത്തിനു ശേഷം 1824 മുതല്‍ മരണം വരെ ഡ്രെസ്ഡന്‍ അക്കാദമിയില്‍ പ്രൊഫസറായിരുന്നു. പ്രശസ്ത ജര്‍മന്‍ ചിത്രകാരനും പ്രകൃതിദൃശ്യ ചിത്രരചനയില്‍ പ്രമുഖനുമായ സി. ഡി. ഫ്രീഡ്റിച്ചുമായുളള സമ്പര്‍ക്കം ഡാലിനെ വളരെയേറെ സ്വാധീനിച്ചു. മറ്റൊരു പ്രമുഖ പ്രകൃതിദൃശ്യചിത്രകാരനായ റൂയിഡേലിന്റെ കലാസൃഷ്ടികളും ഡാലിന് പ്രചോദനം നല്‍കി.

പത്തൊന്‍പതാം നൂറ്റാണ്ടിലെ നോര്‍വീജിയന്‍ കലയെ ഏറെ സ്വാധീനിച്ച ദേശീയതാബോധം ഡാലിന്റെ ചിത്രരചനയിലും തെളിഞ്ഞു കാണാം. 1857-ല്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍