This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിലാറോഷ്, ഹിപ്പോലിറ്റേ (1797-1856)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:33, 21 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിലാറോഷ്, ഹിപ്പോലിറ്റേ (1797-1856)

Delaroche,Hippolyte

ഫ്രഞ്ച് ചിത്രകാരന്‍. പോള്‍ എന്ന പേരിലാണ് പൊതുവേ ഇദ്ദേഹം അറിയപ്പെടുന്നത്. 1797 ജൂല. 7-ന് പാരിസില്‍ ജനിച്ചു. പിതാവ് ഒരു കലാവിദഗ്ധനും സഹോദരന്‍, ജൂള്‍സ് ഹിപ്പോലിറ്റെ ചിത്രകാരനുമായിരുന്നു. പ്രസിദ്ധ ചിത്രകാരനായിരുന്ന ഗ്രോസിന്റെ ശിഷ്യനായി ചിത്രരചന അഭ്യസിച്ച ഡിലോറോഷ് 1822-ല്‍ സലോണില്‍ (ശ്രീലങ്ക) നടത്തിയ ചിത്രപ്രദര്‍ശനത്തോടെ ശ്രദ്ധേയനായി. 1832-ല്‍ എക്കോലെ ഡിബോ ആര്‍ട്ട്സില്‍ പ്രൊഫസറായും ഇന്‍സ്റ്റിറ്റ്യൂട്ട് അംഗമായും നിയമിക്കപ്പെട്ടു. ഇറ്റലിയില്‍ പല പ്രാവശ്യം സന്ദര്‍ശനം നടത്തിയ ഡിലാറോഷ് ഇവിടത്തെ ഫ്രഞ്ച് അക്കാദമി ഡയറക്ടറായ ഹൊറേസ് വെര്‍ണറ്റിന്റെ മകളെയാണ് വിവാഹം ചെയ്തത്.

ചരിത്രസംഭവങ്ങള്‍ യഥാതഥമായി ചിത്രീകരിക്കുന്നതില്‍ വളരെയധികം ശ്രദ്ധകേന്ദ്രീകരിച്ച ചിത്രകാരനാണ് ഡിലാറോഷ്. പാര്‍ട്ടിസാന്‍കാര്‍ക്ക് പ്രിയങ്കരമായ വിഷയങ്ങളാണ് ചിത്രരചനക്കായി ഇദ്ദേഹം തിരഞ്ഞെടുത്തിരുന്നത്. ക്ളാസ്സിസിസത്തിനും റൊമാന്റിസിസത്തിനുമിടയിലുളള ഒരു പാതയാണ് ഡിലാറോഷ് വെട്ടിത്തെളിച്ചത്. ചരിത്രസംഭവങ്ങളെ ആസ്പദമാക്കിയുളള ഇദ്ദേഹത്തിന്റെ ചിത്രപരമ്പര അസ്വാദകരെ ഏറെ ആകര്‍ഷിച്ചു. 1837-നു ശേഷം പോര്‍ട്രെയിറ്റുകളും മതപരമായ ചിത്രങ്ങളും തയ്യാറാക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. പലപ്പോഴും ചിത്രരചനയ്ക്കു മുന്നോടിയായി മെഴുകുമാതൃകകള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു.

1837-ല്‍ എക്കൊലെ ഡിബൊ ആര്‍ട്ടിസിന്റെ ലക്ചര്‍ ഹാളില്‍ ചുവര്‍ ചിത്രങ്ങള്‍ രചിക്കന്നതിനുള്ള ചുമതല ഡിലാറോഷ് ഏറ്റെടുത്തു.ചിത്രകലയുടെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ഈ രചന 1841-ല്‍ പൂര്‍ത്തിയാക്കി.1855-ല്‍ ഒരു അഗ്നിബാധയെ തുടര്‍ന്നുണ്ടായ കേടുപാടുകള്‍ തീര്‍ക്കാന്‍ ഡിലാറോഷ് ശ്രമിച്ചുവെങ്കിലും അതു പൂര്‍ത്തിയാക്കാന്‍ കഴിയുന്നതിനു മുന്‍പ് 1856 ന.4-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍