This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിമിത്രിയസ് III (ഭ. കാ. സു. ബി. സി. 95-88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:50, 20 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡിമിത്രിയസ് III (ഭ. കാ. സു. ബി. സി. 95-88)

Demetrius III

സെല്യൂസിദ് വംശത്തിലെ ഒരു രാജാവ്. ബി. സി. 95 മുതല്‍ 88 വരെ ഇദ്ദേഹം സിറിയയില്‍ ഭരണം നടത്തി. സെല്യൂസിദ് വംശത്തിലെ ഡിമിത്രിയസ് രണ്ടാമന്റെ ചെറുമകനാണിദ്ദേഹം. ബി. സി. 95-ല്‍ ഡമാസ്കസ് പിടിച്ചടക്കി. സഹോദരനായ ഫിലിപ്പിനേയും ഡിമിത്രിയസ് സിറിയയിലെ ഭരണത്തില്‍ പങ്കാളിയാക്കിയിരുന്നു. അറബികളും പാര്‍ത്തിയക്കാരും ചേര്‍ന്ന് ബി. സി. 88-ല്‍ ഡിമിത്രിയസിനെ യുദ്ധത്തില്‍ തോല്‍പ്പിച്ചു. പാര്‍ത്തിയക്കാര്‍ ഡിമിത്രിയസിനെ തടവിലാക്കി. തടങ്കലില്‍വച്ച് ഇദ്ദേഹം മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍