This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രഫാള്‍ഗര്‍ യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:33, 20 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ട്രഫാള്‍ഗര്‍ യുദ്ധം

ഠൃമളമഹഴമൃ, ആമഹേേല ീള

ഫ്രഞ്ച്-സ്പാനിഷ് സഖ്യത്തിനെതിരായി ബ്രിട്ടന്‍ നടത്തിയ നാവിക യുദ്ധം. നെപ്പോളിയന്‍ നടത്തിയ യുദ്ധങ്ങളിലെ ഒരു പ്രധാന നാവിക സംഘട്ടനമാണ് ഇത്. സ്പെയിനിന്റെ തെക്കു പടിഞ്ഞാറേ തീരത്ത് ട്രഫാള്‍ഗര്‍ മുനമ്പിനടുത്ത് 1805 ഒ. 21-ന് യുദ്ധം നടന്നു. ബ്രിട്ടിഷ് സേനയെ നയിച്ചത് അഡ്മിറല്‍ ഹൊറേഷ്യോ നെല്‍സനാണ്; ഫ്രാങ്കോ-സ്പാനിഷ് സംയുക്ത സേനയെ അഡ്മിറല്‍ പൈറെ വില്ലെന്യുയും (ജശലൃൃല റല ഢശഹഹലില്ൌല). കാഡിസ് ഉള്‍ക്കടലില്‍നിന്ന് സേനയെ പിന്‍വലിക്കാനുള്ള നീക്കത്തിലായിരുന്നു നെപ്പോളിയന്‍. 27 കപ്പലുമായി ബ്രിട്ടിഷ് നാവികസേന, 33 കപ്പലുമായി നീങ്ങിയ ഫ്രഞ്ച്-സ്പാനിഷ് നാവികസേനയെ നേരിട്ടു. കാഡിസ് ഉള്‍ക്കടലില്‍ ഒ. 21-ന് ഉച്ചയോടെ ആരംഭിച്ച യുദ്ധം, നാലര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഫ്രാങ്കോ- സ്പാനിഷ് സഖ്യത്തിന്റെ ഇരുപതോളം കപ്പലുകള്‍ക്ക് നാശമുണ്ടാക്കിക്കൊണ്ട് ബ്രിട്ടിഷ് കപ്പല്‍പ്പടയുടെ വിജയം ഉറപ്പാക്കി. ഈ യുദ്ധത്തില്‍ ഫ്രാങ്കോ-സ്പാനിഷ് സംയുക്ത സൈനിക നിരയിലെ 4500-ഓളം പേര്‍ മരണമടയുകയും 2500-ഓളം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. ബ്രിട്ടിഷ് ഭാഗത്തെ ആള്‍നാശം 500-ഓളമായിരുന്നു. 1200-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരേസമയം രണ്ടു ഭാഗത്തുനിന്നും ആക്രമണം നടത്തി ശത്രുവിന്റെ ശ്രദ്ധ തിരിക്കുന്ന തന്ത്രമായിരുന്നു നെല്‍സണ്‍ ഈ യുദ്ധത്തില്‍ അവലംബിച്ചത്. ഈ യുദ്ധം ബ്രിട്ടന്റെ നാവികശക്തി തെളിയിച്ച വിജയത്തിലും ഫ്രാന്‍സിന്റെ നാവിക പരാജയത്തിലും കലാശിച്ചു. നെപ്പോളിയന്റെ ഭൂഖണ്ഡവാദനയം ലക്ഷ്യത്തിലെത്താതെ പോയതിനും വാട്ടര്‍ലൂ യുദ്ധത്തില്‍ അദ്ദേഹത്തിന് പരാജയം സംഭവിക്കുന്നതിനും ഇത് വഴിതെളിച്ചു. അങ്ങനെ, ഇംഗ്ളണ്ടു പിടിച്ചെടുക്കുകയെന്ന നെപ്പോളിയന്റെ പരമമായ ലക്ഷ്യം പരാജയപ്പെടുകയും ചെയ്തു.

  യുദ്ധത്തില്‍ വില്ലെന്യു തടവുകാരനാക്കപ്പെട്ടു. നെല്‍സന്  ഗുരുതരമായ പരിക്കേറ്റു. യുദ്ധത്തെയും നെല്‍സണ്‍ പ്രഭുവിന്റെ വിജയത്തെയും അനുസ്മരിക്കാന്‍ ലണ്ടനില്‍ ട്രഫള്‍ഗര്‍ സ്ക്വയറും അതില്‍ നെല്‍സണ്‍ സ്തൂപവും സ്ഥാപിച്ചിട്ടുണ്ട്.
   (ഡോ. എസ്. ഷറഫുദീന്‍)
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍