This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാര്‍ലിങ് നിരകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:27, 19 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡാര്‍ലിങ് നിരകള്‍

Darling ranges/Darling scarp

പശ്ചിമ ആസ്റ്റ്രേലിയയിലെ ഒരു പര്‍വത നിര. പശ്ചിമ ആസ്റ്റ്രേലിയയുടെ തലസ്ഥാനമായ പെര്‍ത്തിന് (Perth) കിഴക്കായി സ്ഥിതിചെയ്യുന്നു. ആസ്റ്റ്രേലിയയുടെ പടിഞ്ഞാറന്‍ തീരപ്രദേശത്തിനു സമാന്തരമായി ഗിന്‍ജിന്‍ മുതല്‍ ബ്രിഡ്ജ് ടൗണ്‍ വരെ വ്യാപിച്ചുകിടക്കുന്ന ഈ മലനിരയ്ക്ക് ഏതാണ്ട് 320 കി. മീ. നീളമുണ്ട്. ഡാര്‍ലിങ് നിരകളുടെ ശ.ശ. ഉയരം 270 മീ. ആണ്. മൗണ്ട് കുക്ക് (582 മീ.) മൗണ്ട് സോളസ് (557 മീ.) എന്നിവ ഈ പര്‍വത നിരയിലെ ഉയരം കൂടിയ കൊടുമുടികളാകുന്നു. പെര്‍ത്തിലെ മുഖ്യ ജലവിതരണ സ്രോതസ്സായ കാനിങ് ജലസംഭരണി (Canning Dam) ഈ നിരയിലാണ് സ്ഥിതി ചെയ്യുന്നത്. താരതമ്യേന ഉയരം കുറഞ്ഞ ഈ നിരകള്‍ക്ക് 1827-ലാണ് ഡാര്‍ലിങ് നിരകള്‍ എന്ന പേരു ലഭിച്ചത്. നൂസൗത് വെയ് ല്‍‍സ് ഗവര്‍ണര്‍ ആയിരുന്ന സര്‍. റാല്‍ഫ് ഡാര്‍ലിങിന്റെ (Sr.Ralph Darling ) സ്മരണാര്‍ഥമായിരുന്നു ഇത്. ഡാര്‍ലിങ് സ്കാര്‍പ് എന്നും ഇവ അറിയപ്പെടുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍