This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാര്‍ലിങ് നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:24, 19 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡാര്‍ലിങ് നദി

Darling river

ആസ്റ്റ്രേലിയയിലെ പ്രധാന നദിയായ മുറേയുടെ (Murray) ഏറ്റവും നീളം കൂടിയ പോഷകനദി. നീളം: 2700 കി. മീ.; നീര്‍വാര്‍ച്ചാ വിസ്തൃതി: 650,000 ച.കി.മീ.. കിഴക്കന്‍ ആസ്റ്റ്രേലിയയിലെ ക്യൂന്‍സ്ലന്‍ഡ് സ്റ്റേറ്റിലുളള ഗ്രേറ്റ് ഡിവൈഡിംഗ് മലനിരകളില്‍ നിന്ന് ഉദ്ഭവിക്കുന്ന ഡാര്‍ലിങ് ന്യൂസൗത് വെയില്‍സിന്റെ പ., തെ. പ. ഭാഗത്തുകൂടി ഒഴുകി വെന്റ്വര്‍ത്ത് നഗരത്തിനുസമീപം മുറേയില്‍ സംഗമിക്കുന്നു. ന്യൂ സൗത് വെയില്‍സിന്റെ പ., തെ. പ. മേഖലകളിലെ പ്രധാന ജലസ്രോതസ്സാണ് ഡാര്‍ലിങ്. ശൈത്യത്തില്‍ തണുത്തുറഞ്ഞു പോകുന്ന ഡാര്‍ലിങ്, വേനല്‍ക്കാലത്ത് സജീവമായി ജലം പ്രദാനം ചെയ്യുന്നതിനാലാണ് ആസ്ത്രേലിയക്കാര്‍ ഈ നദിയെ 'ഡാര്‍ലിങ് നദി' എന്ന ഓമനപ്പേരില്‍ വിശേഷിപ്പിക്കുന്നത്. ക്യൂന്‍സ്ലന്‍ഡിനും ന്യൂ സൗത് വെയില്‍സിനും മധ്യേ ഡ്യമറേസ്ക്യൂ (Dumaresq), മാസിന്‍ടയര്‍ (Macintyre), ബര്‍വണ്‍ (Barwon) തുടങ്ങി നിരവധി പേരുകളില്‍ ഇത് അറിയപ്പെടുന്നു. ഗ്വിഡിര്‍ (Gwydir), നമോയി (Namoi), ബോഗണ്‍ (Bogan) എന്നിവയാണ് ഡാര്‍ലിങ് നദിയുടെ പോഷകനദികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍