This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാര്‍ഡനെല്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:58, 19 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡാര്‍ഡനെല്‍സ്

Dardanelles

വടക്കു പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഒരു ജലസന്ധി. ഏഷ്യന്‍ തുര്‍ക്കിക്കും യൂറോപ്യന്‍ തുര്‍ക്കിയിലെ ഗാലിപ്പോളി (Gallipoli) ഉപദ്വീപിനും മധ്യേ സ്ഥിതി ചെയ്യുന്നു. കരിങ്കടലിന്റേയും മെഡിറ്ററേനിയന്‍ കടലിന്റേയും ഇടയ്ക്കുള്ള ജലപാതകളുടെ ഭാഗമായ ഡാര്‍ഡനെല്‍സ് ജലസന്ധി, ഈജിയന്‍ (Aegean), മര്‍മാറ (Marmara) കടലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. യൂറോപ്പ് - ഏഷ്യ വന്‍കരകളുടെ അതിര്‍ത്തിയായും ഇത് വര്‍ത്തിക്കുന്നു. പരമാവധി നിളം: 64 കി. മീ.; വീതി. 1.6 - 6.4 കി. മീ.

യൂറോപ്പിലെ ഗാലിപ്പോളി, ഏഷ്യയിലെ കാനാക്കേല്‍ എന്നിവ ഈ ജലസന്ധിക്കടുത്തുള്ള പ്രധാന പട്ടണങ്ങളാണ്. ഇടുങ്ങിയതും ചുറ്റി വളഞ്ഞുപോകുന്നതുമായ ഈ കടലിടുക്കിന്റെ ഇരുഭാഗത്തും കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന നിരവധി കുന്നുകള്‍ കാണാം. വലിയ കപ്പലുകള്‍ക്കുപോലും കടന്നു പോകുവാനാകുന്നത്ര ആഴം ഈ ജലസന്ധിക്കുണ്ട്. പൊതുവേ ഈ ഭാഗത്തെ ജലപ്രവാഹത്തിന് വേഗത കൂടുതലാണ്. വര്‍ഷത്തില്‍ 10 മാസങ്ങളോളം പ്രവാഹ ദിശയ്ക്ക് അനുകൂലമായി വീശുന്ന വാതങ്ങള്‍ വേഗതയെ ത്വരിതപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു

വ. കിഴക്കുള്ള ബോസ്പോറസ് (Bosporus) ജലസന്ധിയെപ്പോലെ ഡാര്‍ഡനെല്‍സ് ജലസന്ധിയും അപരദനം സംഭവിച്ച ഒരു നദീതടമാണെന്നു കരുതപ്പെടുന്നു. കടലിടുക്കിന്റെ ഇരുഭാഗത്തും തീര്‍ത്തും വിഭിന്നമായ ഭൂപ്രകൃതിയാണുള്ളത്. ഡാര്‍ഡനെല്‍സ് ജലസന്ധിക്ക് ഇരുവശവുമായി ഗാലിപ്പോളി ഉപദ്വീപില്‍ തരിശു മൊട്ടക്കുന്നുകളും ഏഷ്യന്‍ ഭാഗത്ത് വളക്കൂറുള്ള കൃഷിയിടങ്ങളും കാണാം. വ. കിഴക്കന്‍ ജലാശയങ്ങളിലേക്കും നഗരങ്ങളിലേക്കുമുള്ള പ്രവേശന മാര്‍ഗം എന്ന നിലയില്‍ ഈ കടലിടുക്കിന് പണ്ടു മുതല്‍ യുദ്ധതന്ത്രപരമായ പ്രാധാന്യമുണ്ടായിരുന്നു. വാണിജ്യപാത എന്ന നിലയ്ക്കും ഈ ജലസന്ധി പ്രാധാന്യം നേടിയിട്ടുണ്ട്. കരിങ്കടലിനും മെഡിറ്ററേനിയന്‍ കടലിനും ഇടയിലെ കപ്പല്‍ ഗതാഗതത്തെ നിയന്ത്രിക്കുന്ന മുഖ്യഘടകമാണിത്. ജലസന്ധിയുടെ തീരങ്ങളില്‍ ഭരണമുറപ്പിച്ചിരുന്നവര്‍ ഇതിന്റെ വീതികുറഞ്ഞ ഭാഗത്ത് കോട്ടകൊത്തളങ്ങള്‍ നിര്‍മിച്ചുകൊണ്ടാണ് തങ്ങളുടെ പ്രദേശങ്ങള്‍ സുരക്ഷിതമാക്കിയിരുന്നത്.

ഡാര്‍ഡനെല്‍സ് ജലസന്ധി വളരെ മുമ്പു തന്നെ ചരിത്രപ്രാധാന്യം നേടിയെടുത്തിരുന്നു. പുരാതന കാലത്ത് ഗ്രീക്കുകാര്‍ ഈ ജലസന്ധിയെ 'ഹെലസ്പോണ്ട്' (Hellespont) എന്നാണ് വിളിച്ചിരുന്നത്. ഈ ജലസന്ധിയില്‍ മുങ്ങിമരിച്ച അതമാസിന്റെ (Athamas) പുത്രി ഹെലി (Helli) യുടെ സ്മരണാര്‍ഥമാണ് ഗ്രീക്കുകാര്‍ ജലസന്ധിയെ ഇങ്ങനെ വിളിച്ചത്.

ഗ്രീക്ക് ഇതിഹാസത്തിലെ ട്രോജന്‍ നഗരത്തിന്റെ സ്ഥാപകന്‍ തന്നെയാണ് ഡാര്‍ഡനെല്‍സ് ജലസന്ധിയുടെ ഏഷ്യന്‍ ഭാഗത്തെ ഡാര്‍ഡനോസ് നഗരം (Dardanos) പണികഴിപ്പിച്ചതെന്നാണ് വിശ്വാസം. ഇദ്ദേഹത്തിന്റെ പേരിലാണ് ഇപ്പോള്‍ ഈ നഗരം അറിയപ്പെടുന്നത്. കടലിടുക്കിനടുത്തുണ്ടായിരുന്ന പുരാതന കാലത്തെ ഏഷ്യന്‍ നഗരമായ ആബിദോസിന്റേയും (Abydos), യൂറോപ്യന്‍ നഗരമായ സെസ്റ്റോസി (Sestos) ന്റേയും സ്ഥാനത്ത് യഥാക്രമം ആധുനികനഗരങ്ങളായ കോനക്കേല്‍ (Conakkale) കിലിത്ബഹിര്‍ (Kilit behir) എന്നിവ സ്ഥിതി ചെയ്യുന്നു. 1610-ല്‍ ബ്രിട്ടിഷ് കവിയായ ലോഡ് ബൈറന്‍ (Lord Byron) ഈ കടലിടുക്ക് നീന്തിക്കടന്നു.

ഡാര്‍ഡനെല്‍സ് ജലസന്ധി

ബി. സി. 12 - ാം ശ. -ത്തില്‍ ഈ ജലപാതയ്ക്കുമേല്‍ അധികാരമുറപ്പിക്കുന്നതിനു വേണ്ടി ഗ്രീസും ട്രോയിയും തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ബി. സി. 480 - ല്‍ ഗ്രീസിനെ ആക്രമിക്കാന്‍ പുറപ്പെട്ട സെര്‍സെക്സ് ഒന്നാമന്‍ (Xerxes I) ഈ കടലിടുക്ക് മുറിച്ചുകടന്നിരുന്നു. പേര്‍ഷ്യന്‍ യുദ്ധത്തിന്റെ അവസാന കാലത്ത് (479 ബി. സി) ആതന്‍സിനായിരുന്നു കടലിടുക്കിന്റെ നിയന്ത്രണം. പെലോപൊനീഷ്യന്‍ യുദ്ധാനന്തരം (Peloponnisian) സ്പാര്‍ട്ട ഇതിന്റെ നിയന്ത്രണം കൈവശപ്പെടുത്തി.

ഏഷ്യാ മൈനര്‍ ആക്രമിക്കുവാനുള്ള സൈനിക നീക്കത്തില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയും ഡാര്‍ഡനെല്‍സ് ജലസന്ധി തരണം ചെയ്തിരുന്നു. കോണ്‍സ്റ്റാന്റിനേപ്പിള്‍ ബൈസാന്തിയന്‍ സാമ്രാജ്യകേന്ദ്രമായിരുന്ന കാലത്ത് ഒരു പ്രധാന വാണിജ്യപാത എന്ന നിലയില്‍ ഈ ജലസന്ധി വളരെ പ്രാധാന്യം നേടിയിരുന്നു. യൂറോപ്പില്‍ ആദ്യമായി ഒട്ടോമന്‍ ആധിപത്യമാരംഭിച്ചതും കടലിടുക്കിന്റെ യൂറോപ്യന്‍ ഭാഗത്തുള്ള കാലിപൊലിസ് (ഗമഹഹശുീഹശ) അഥവാ ഗാലിപ്പോളി (ഏമഹഹശുീഹശ) നഗരത്തില്‍നിന്നു തന്നെയായിരുന്നു (1356). ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ പതനത്തോടെ (1453) ജലസന്ധി തുര്‍ക്കികളുടെ അധീനതയിലായി. തുടര്‍ന്നുള്ള ശ. -ങ്ങളില്‍ ഈ ജലസന്ധിയുടെ നിയന്ത്രണാധികാരം കൈവശപ്പെടുത്തിയിരുന്നവര്‍ക്കും ഈ ജലസന്ധിയിന്‍ മേലുള്ള അധികാരം തങ്ങളുടെ ശക്തിയുടേയും സമ്പത്തിന്റേയും ഉറവിടമായിരുന്നു.

  19-ാം ശ. -ത്തിന്റെ ആരംഭം മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ജര്‍മനി, ആസ്റ്റ്രിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഡാര്‍ഡനെല്‍സ് ജലസന്ധിയുടെ നിയന്ത്രണം സംബന്ധിച്ച് നിരവധി കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. ഒന്നാം ലോകയുദ്ധക്കാലത്ത് ഈ പ്രദേശം സുദീര്‍ഘമായ പോരാട്ടങ്ങളുടെ വേദിയായി മാറി. രണ്ടാം ലോകയുദ്ധത്തിന്റെ കൂടുതല്‍ സമയവും സഖ്യകക്ഷികള്‍ക്കു മുന്നില്‍ ഇത് അടഞ്ഞു കിടന്നു. യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ തുര്‍ക്കി കൈക്കൊണ്ട നിഷ്പക്ഷ നിലപാടായിരുന്നു ഇതിനു കാരണം.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍