This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്വിനൊ ബെനീഞ്ഞോ സെമിയോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:05, 10 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.76 (സംവാദം)

അക്വിനൊ ബെനീഞ്ഞോ സെമിയോണ്‍ (1932 - 83)

Aquino, Benigno Simeon Jr.

ഫിലിപ്പീന്‍സ് രാഷ്ട്രീയ നേതാവ്. ലാബാന്‍ (Laban) എന്ന ജനകീയപാര്‍ട്ടിയുടെ സ്ഥാപകനായ ഇദ്ദേഹം പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മര്‍കോസിന്റെ പ്രതിയോഗിയായിരുന്നു.

1932 ന. 27-ന് ടാര്‍ലാക് പ്രവിശ്യയില്‍ ജനിച്ചു. 'മനില ടൈംസി'ന്റെ കൊറിയന്‍ യുദ്ധലേഖകനായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. 1954-ല്‍ കൊറാസണ്‍ കൊഹുവാങ്കോയെ വിവാഹം ചെയ്തു. 1961-ല്‍ രാജ്യത്തെ പ്രായം കുറഞ്ഞ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1963-ല്‍ അതേ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സെനറ്റംഗമായി 1967-ല്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രസിഡന്റിന്റെ മുഖ്യപ്രതിയോഗിയായി മാറി. പ്രതിപക്ഷത്തെ കടിഞ്ഞാണിടാന്‍ പ്രസിഡന്റ് സൈനികനിയമം പ്രഖ്യാപിക്കുകയും അക്വിനൊയെ തടവിലാക്കുകയും ചെയ്തു. ഗൂഢാലോചന, അട്ടിമറി, കമ്യൂണിസ്റ്റ് പ്രവര്‍ത്തനം, കൊലപാതകശ്രമം എന്നിവയായിരുന്നു ഇദ്ദേഹത്തിനുമേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍. 1977-ല്‍ പട്ടാളക്കോടതി ഇദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. 1980-ല്‍ ടെക്സാസില്‍ പോയി ഹൃദയ ശസ്ത്രക്രിയ നടത്താന്‍ ഇദ്ദേഹത്തിന് അനുവാദം ലഭിക്കുകയുണ്ടായി. 1983, ആഗ. 21-ന് മനില വിമാനത്താവളത്തില്‍ വന്നിറങ്ങിയ ബെനീഞ്ഞോ വെടിയേറ്റു കൊല്ലപ്പെട്ടു. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ അനുകൂല നടപടികളെടുത്തതിനാല്‍ കുറ്റവാളികള്‍ സ്വതന്ത്രരായി. എന്നാല്‍, ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമുയരുകയും മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിഡന്റ് മര്‍കോസിന് അധികാരമൊഴിയേണ്ടിവരികയും ചെയ്തു.

(പ്രിയ വി.ആര്‍.)

താളിന്റെ അനുബന്ധങ്ങള്‍