This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോള്‍മന്‍, എഡ്വേര്‍ഡ് ചെയ്സ് (1886-1959)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:19, 18 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടോള്‍മന്‍, എഡ്വേര്‍ഡ് ചെയ്സ് (1886-1959)

ഠീഹാമി, ഋറംമൃറ ഇവമരല

അമേരിക്കന്‍ മനഃശാസ്ത്രജ്ഞന്‍. 1886 ഏ. 14-നു മസാച്ചു

സെറ്റ്സിലെ ന്യൂട്ടണില്‍ ജനിച്ചു. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, ഹാര്‍വാര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1915 മുതല്‍ 18 വരെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലും 1918 മുതല്‍ 54 വരെ കാലിഫോര്‍ണിയ സര്‍വകലാശാലയിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചു.

  വ്യവഹാര മനഃശാസ്ത്രത്തില്‍ വരുത്തിയ പരിഷ്ക്കരണങ്ങളാണ് ഇദ്ദേഹത്തെ മനഃശാസ്ത്രരംഗത്ത് ശ്രദ്ധേയനാക്കി മാറ്റിയത്. ജോണ്‍ ബി. വാട്ട്സനെപ്പോലുള്ള വ്യവഹാര മനഃശാസ്ത്രജ്ഞന്മാര്‍ വ്യവഹാരത്തിന്റെ ചെറിയ ചെറിയ അംശങ്ങളെ മാത്രമാണ് പഠനവിഷയമാക്കിയിരുന്നതെന്നും എല്ലാ വ്യവഹാരങ്ങളെയും അനുബന്ധിത പ്രതികരണ (രീിറശശീിേമഹ ൃലുീിലെ) ത്തിന്റെ അടിസ്ഥാനത്തിലാണ് വിശദീകരിക്കാന്‍ ശ്രമിച്ചിരുന്നതെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. ഒരു ജീവിയുടെ ഒരു പ്രവൃത്തിയെയല്ല, മറിച്ച് മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെയാണ് മനഃശാസ്ത്രപഠനത്തിനുവിധേയമാക്കേണ്ടതെന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം. ധാരണകള്‍, ആശയങ്ങള്‍, ലക്ഷ്യങ്ങള്‍ തുടങ്ങിയവയാണ് വ്യവഹാരത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ എന്നു ടോള്‍മന്‍ സിദ്ധാന്തിച്ചു. 'സോദ്ദേശ്യവ്യവഹാരം' എന്നപേരില്‍ അറിയപ്പെടുന്ന ഈ സിദ്ധാന്തം ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായ 'പര്‍പ്പസീവ് ബിഹേവിയര്‍ ഇന്‍ അനിമല്‍സ് ആന്റ് മെന്‍'-ല്‍ (1932) ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1959 ന. 19-ന് ബര്‍ക്കിലിയില്‍ ഇദ്ദേഹം അന്തരിച്ചു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍