This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൊളുയീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:22, 14 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടൊളുയീന്‍

ഠീഹൌലില

ഒരു ആരോമാറ്റിക ഹൈഡ്രോകാര്‍ബണ്‍ സംയുക്തം. ബെന്‍സീന്‍ അടങ്ങുന്ന സംജാതീയ ശ്രേണി ഇിഒ(2ി6)യിലെ ഒരു അംഗമാണിത്. ഫോര്‍മുല ഇ6ഒ5ഇഒ3. സംരചനാ ഫോര്‍മുല:

  മീതൈല്‍ ബെന്‍സീന്‍ എന്നും പറയാറുണ്ട്. കല്‍ക്കരി 

വ്യവസായത്തിന്റെ ഉപോത്പന്നമായ കോള്‍ടാറില്‍നിന്നാണ് ആദ്യം ടൊളുയീന്‍ ഉത്പാദിപ്പിച്ചിരുന്നത്. പെട്രോളിയത്തിന്റെ അംശികമായ നാഫ്ത, പ്ളാറ്റിനം ഉല്‍പ്രേരകങ്ങളുടെ സാന്നിധ്യത്തില്‍ വിഹൈഡ്രോജനീകരണത്തിനു വിധേയമാക്കുമ്പോള്‍ ലഭിക്കുന്ന മിശ്രിത - പ്ളാറ്റ്ഫോര്‍മേറ്റ് - ത്തിന്റെ അംശിക സ്വേദനം വഴി ബെന്‍സീന്‍, ടൊളുയീന്‍, സൈലീന്‍ എന്നിവ ലഭിക്കുന്നു. വളരെ വേഗം കത്തുന്ന നിറമില്ലാത്ത ഒരു ദ്രാവകമാണിത്. തിളനില 110ത്ഥ ര. ഉറയല്‍ നില - 95.0ത്ഥ ര. ആ. സാ. 0.866 ഗ്രാം / മി.ലി. ഗ്യാസൊലിന്റെ ചേരുവയായി ടൊളുയീന്‍ ഉപയോഗിക്കുന്നത് ഇന്ധനത്തിന്റെ ഒക്ടേന്‍ നമ്പര്‍ കൂട്ടാനും കുറയ്ക്കാനുമാണ്. ടൊളുയീന്‍ ഒരു നല്ല ലായകമാണ്. ട്രൈനൈട്രോ ടൊളുയീന്‍ (ഠചഠ) എന്ന സ്ഫോടക വസ്തുവിന്റെ ഉത്പാദനമാണ് മറ്റൊരു പ്രധാന ഉപയോഗം. ബെന്‍സോയിക് അമ്ളം, ബെന്‍സാല്‍ഡിഹൈഡ്, ഫീനോള്‍ തുടങ്ങിയ പല സംയുക്തങ്ങളും ടൊളുയിനില്‍ നിന്നാണ് സംശ്ളേഷിപ്പിക്കുന്നത്. പോളിയൂറിതേന്‍ പ്ളാസ്റ്റിക്കുകള്‍ക്കായി ഉപയോഗിക്കുന്ന ടൊളുയീന്‍ ഡൈഐസോ സയനേറ്റ്, ഡിറ്റര്‍ജന്റുകളിലെ ടൊളുയീന്‍ സോഡിയം സള്‍ഫോണേറ്റ്, ഔഷധങ്ങളിലെ ബെന്‍സൈല്‍ ക്ളോറൈഡ് എന്നിവയാണ് വ്യാവസായിക പ്രാധാന്യമുള്ള ടൊളുയീന്‍ ഉത്പന്നങ്ങള്‍. അജലധാവനത്തിനുപയോഗിക്കാവുന്ന ഒരു ലായകമാണ് ടൊളുയീന്‍.

കീടനാശിനികള്‍, ചായങ്ങള്‍ എന്നിവയിലും ടൊളുയീന്‍

ചേര്‍ക്കാറുണ്ട്.

  200 പിപിഎം-ല്‍ കൂടുതല്‍ ടൊളുയീന്‍ അടങ്ങുന്ന വായു വളരെ നേരം ശ്വസിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍