This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്രിലിക് അമ്ളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:59, 10 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.76 (സംവാദം)

അക്രിലിക് അമ്ളം

Acrylic Acid

ഒരു അപൂരിത കാര്‍ബണിക അമ്ളം. ഫോര്‍മുല, CH2=CH-COOH. നിറമില്ലാത്ത ദ്രവവസ്തു. തിളനില 141*C ജലത്തില്‍ ഏതനുപാതത്തിലും കലരും. വച്ചിരിക്കുന്തോറും പോളിമറീകരിച്ചു ഖരവസ്തുവായിത്തീരുന്നു. അക്രോലീന്‍, അല്ലൈല്‍ ആല്‍ക്കഹോള്‍ എന്നിവ ഓക്സീകരിച്ചും അക്രിലൊ നൈട്രൈല്‍ അഥവാ വിനൈല്‍ സയനൈഡിനെ ജലീയവിശ്ളേഷണത്തിനു (hydrolysis) വിധേയമാക്കിയും ബീറ്റാ ഹൈഡ്രോക്സി പ്രൊപിയോണിക് അമ്ളം നേര്‍ത്ത സോഡിയം ഹൈഡ്രോക്സൈഡ് ലായനി ചേര്‍ത്ത് ചൂടാക്കിയും അക്രിലിക് അമ്ളം ഉണ്ടാക്കാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍