This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്രം, വസീം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അക്രം, വസീം (1966 - )
Akram, Wasim
പാകിസ്താന്‍ ക്രിക്കറ്റ് താരം. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വേഗതയേറിയ ഇടങ്കയ്യന്‍ ബൌളര്‍മാരില്‍ ഒരാളാണ് അക്രം. 1966-ല്‍ പാകിസ്താനിലെ ലാഹോറില്‍ ജനിച്ചു. 1988-ല്‍ ഇംഗ്ളണ്ടിലെ കൌണ്ടി ക്ളബായ ലങ്കാഷെയറുമായി കരാറൊപ്പുവെച്ചു. വളരെ പെട്ടന്ന് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും നല്ല ബൌളറെന്ന ഖ്യാതി നേടി. ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500-ല്‍ കൂടുതല്‍ വിക്കറ്റ് എടുക്കുന്ന ആദ്യബൌളര്‍ വസീം അക്രമാണ്. 1992-ലെ ലോകകപ്പ് മത്സരത്തില്‍ പാകിസ്താന്റെ വിജയത്തിന് വസീം അക്രം നിര്‍ണായക പങ്കു വഹിച്ചു. 1996-97-ല്‍ ആസ്റ്റ്രേലിയയില്‍ നടന്ന ലോകപരമ്പരയിലും 1998-99 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് മത്സരങ്ങള്‍ ഉള്‍പ്പെടെ നിരവധി മത്സരങ്ങളിലും പാകിസ്താന്‍ ടീമിനെ വിജയിപ്പിക്കുന്നതിന് അക്രം നേതൃത്വം നല്കിയിട്ടുണ്ട്. 1999-ല്‍ പാകിസ്താനെ ലോകകപ്പ് ഫൈനലില്‍ എത്തിച്ചതടക്കം നിരവധി നേട്ടങ്ങള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.
2003-ലെ ലോകകപ്പില്‍ 7 മത്സരങ്ങളില്‍നിന്നായി 19 വിക്കറ്റ് എടുത്ത് അക്രം മികച്ച ബൌളറായി.െസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 414 വിക്കറ്റും 2898 റണ്‍സും അക്രം നേടിയിട്ടുണ്ട്; അന്താരാഷ്ട്ര ഏകദിനത്തില്‍ 356 മത്സരങ്ങളില്‍ നിന്ന് 502 വിക്കറ്റും 3717 റണ്‍സും. ലോകക്രിക്കറ്റ് ചരിത്രത്തില്‍ ടെസ്റ്റ് മത്സരത്തില്‍ ഹാറ്റ്ട്രിക്ക് നേടിയ മൂന്നു ബൌളര്‍മാരില്‍ ഒരാള്‍കൂടിയാണ് അക്രം.
2003-ല്‍ ഇംഗ്ളണ്ടിലെ ഹാംപ്ഷെയര്‍ കൌണ്ടിക്ളബില്‍ ചേര്‍ന്ന അക്രം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.