This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെലിസ്ക്കോപ്പിയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടെലിസ്ക്കോപ്പിയം
Telescopium
ദക്ഷിണാകാശത്തില്‍ വൃശ്ചികം രാശിക്കടുത്തുള്ള ഒരു നക്ഷത്രരാശി. ഈ രാശിയിലെ പ്രധാന നക്ഷത്രങ്ങള്‍ പ്രകാശമാനം നാലും അഞ്ചും വിഭാഗങ്ങളില്‍പ്പെടുന്നവയാണ്. രാശിയുടെ സ്ഥാനം RA 19 മ. 30 മിനിറ്റും δ = -50.46° യുമാണ്. ഏറ്റവും പ്രകാശമാനമായ ആല്‍ഫാ ടെലിസ്ക്കോപ്പി സൂര്യന്റെ 1,000 മടങ്ങില്‍ കൂടുതല്‍ പ്രകാശമുള്ള നക്ഷത്രമാണ്. 620 പ്രകാശവര്‍ഷം അകലെയുള്ള ഇതിന്റെ പ്രകാശമാനം 3.51 ആണ്. ടെലിസ്ക്കോപ്പിയം രാശിയില്‍ ഇരട്ടനക്ഷത്രങ്ങളുണ്ടെങ്കിലും അവയുടെ പ്രകാശമാനം ഏഴും എട്ടും ആയതുകൊണ്ട് അത്ര പ്രാധാന്യമര്‍ഹിക്കുന്നില്ല. R-ടെലിസ്ക്കോപ്പി മീറാ വിഭാഗത്തില്‍പ്പെട്ട ചരനക്ഷത്രമാണ്. 462 ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ പ്രകാശമാനത്തില്‍ 7 മുതല്‍ 14 വരെ വ്യതിയാനം വരുന്നു. ഈ രാശിയിലെ നക്ഷത്രേതര വസ്തുക്കള്‍ വളരെ മങ്ങിയതാണ്. NGC 6584 എന്നത് 9.2 പ്രകാശമാനമുള്ള ഗോളീയ നക്ഷത്രവ്യൂഹമാണ്.
(ഡോ. എസ്.ആര്‍. പ്രഭാകരന്‍ നായര്‍)