This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെനോച്ടിട്ലന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:04, 7 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടെനോച്ടിട്ലന്‍

Tenochtitlan

മുന്‍ ആസ്ടെക് സാമ്രാജ്യത്തിന്റെ തലസ്ഥാനം. ഈ പ്രദേശത്താണ് ഇപ്പോള്‍ മെക്സിക്കോ നഗരം സ്ഥിതിചെയ്യുന്നത്. മെക്സിക്കോ താഴ്വരയിലെ ടെക്സ്കോക്കൊ തടാകത്തിനു സമീപത്തുള്ള ചതുപ്പുഭൂമിയില്‍ എ.ഡി.1300 കളുടെ ആദ്യപകുതിയിലാണ് ആസ്ടെക്കുകള്‍ ഈ ദ്വീപുനഗരം സ്ഥാപിച്ചത്. ഇരുനൂറോളം വര്‍ഷം ഈ നഗരം സമ്പന്നമായി നിലനിന്നതായാണ് കരുതപ്പെടുന്നത്. ഇവിടെ നിരവധി ആസ്ടെക് ക്ഷേത്രങ്ങളും ഹര്‍മ്യങ്ങളും കച്ചവടകേന്ദ്രങ്ങളും മെച്ചപ്പെട്ട നഗരസംവിധാനവും ഉണ്ടായിരുന്നതായി ഉത്ഖനനത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. ആസ്ടെക്കുകളുടെ പ്രശസ്തമായ പഞ്ചാംഗ ശില ഇവിടെ കണ്ടെത്തിയിട്ടുണ്ട്. മോണ്ടെസുമ കക ചക്രവര്‍ത്തിയുടെ കാലത്ത് 1519-ല്‍ ഹെര്‍ണാന്‍ഡോ കോര്‍ട്ടസിന്റെ നേതൃത്വത്തില്‍ സ്പെയിന്‍കാര്‍ ഇവിടെയെത്തി ആക്രമണം നടത്തി. ആസ്ടെക്കുകാരുടെ പ്രത്യാക്രമണത്തിനു മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ സ്പെയിന്‍കാര്‍ക്ക് 1520 ജൂണ്‍ 30-ന് ഇവിടം വിടേണ്ടിവന്നു. അടുത്ത വര്‍ഷം (1521) കോര്‍ട്ടസ് മടങ്ങിയെത്തി. മൂന്നു മാസം നീണ്ടുനിന്ന ആക്രമണത്തിനുശേഷം ഈ നഗരം പിടിച്ചടക്കി നശിപ്പിച്ചു. ആസ്ടെക്കുകളുടെ ചരിത്രാവശിഷ്ടങ്ങള്‍ക്കുമേല്‍ ഇവര്‍ മെക്സിക്കോ നഗരം പണികഴിപ്പിച്ചു. നോ. ആസ്ടെക്കുകള്‍, ആസ്ടെക് പഞ്ചാംഗം, അമേരിക്ക (വടക്കേ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍