This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെട്രോഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:45, 6 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടെട്രോഡ്

Tetrode

നാലു ഇലക്ട്രോഡുകളുള്ള ഒരു ഇലക്ട്രോണിക് നിര്‍വാതക കുഴല്‍. ഉയര്‍ന്ന ആവൃത്തികളില്‍ ട്രയോഡ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അപാകതകള്‍ പരിഹരിക്കാനായിട്ടാണ് ഇതിന് രൂപം നല്‍കിയത്. ട്രയോഡിലെ കണ്‍ട്രോള്‍ ഗ്രിഡ്ഡിനും പ്ളേറ്റിനും (ആനോഡിനും) ഇടയ്ക്കായി ഒരു ഗ്രിഡ്ഡു കൂടി (സ്ക്രീന്‍ ഗ്രിഡ്ഡ്) ഘടിപ്പിച്ചാണ് ടെട്രോഡ് നിര്‍മിക്കുന്നത്. പ്ളേറ്റിലെ പൊട്ടന്‍ഷ്യലിനു മാറ്റം വരുമ്പോള്‍ ആ മാറ്റം കണ്‍ട്രോള്‍ ഗ്രിഡ്ഡിനെ സ്വാധീനിക്കാത്ത വിധം അതിനെ സംരക്ഷിക്കുന്ന ഒരു സ്ഥിര വൈദ്യുത കവചമായി സ്ക്രീന്‍ ഗ്രിഡ്ഡ് വര്‍ത്തിക്കുന്നു. പരിപഥ രേഖകളില്‍ ടെട്രോഡിനെ സൂചിപ്പിക്കുന്നത് ചിത്രത്തിലെ ചിഹ്നമുപയോഗിച്ചാണ്.

ഒന്നാം ലോകയുദ്ധകാലത്ത് ജര്‍മന്‍ ഊര്‍ജ ശാസ്ത്രജ്ഞനായ വാള്‍ട്ടര്‍ ഷോട്ട്കി (Walter Schottky) ആണ് ടെട്രോഡിന്റെ ഒരു പരീക്ഷണ മാതൃക ആദ്യമായി നിര്‍മിച്ചത്. തുടര്‍ന്ന് പ്രയോഗക്ഷമമായ ടെട്രോഡ് പുറത്തിറക്കിയത് 1924-ല്‍ അമേരിക്കന്‍ എന്‍ജിനീയറായ ആല്‍ബര്‍ട്ട് ഡബ്ള്യൂ. ഹള്‍ (Albert W.Hull) ആണ്.

മൂന്നിലേറെ ഇലക്ട്രോഡുകളുള്ള ഇലക്ട്രോണ്‍ ട്യൂബുകള്‍, മള്‍ട്ടിഇലക്ട്രോഡ് ട്യൂബുകള്‍ എന്നാണറിയപ്പെടുന്നത്. ഇവയുടെ കൂട്ടത്തില്‍ ഏറ്റവും സരളമായ മള്‍ട്ടിഇലക്ട്രോഡ് ട്യൂബാണ് ടെട്രോഡ്.

പില്ക്കാലത്ത് ടെട്രോഡിനു പകരം പെന്റോഡ് ഉപയോഗിച്ചു തുടങ്ങിയെങ്കിലും ബീം പവര്‍ ടെട്രോഡ് (beam power tetrode) എന്നറിയപ്പെടുന്ന ഒരു ഇനം ടെട്രോഡ് ഇന്നും പവര്‍ ആംപ്ലിഫിക്കേഷന്‍ (power amplification) രംഗത്ത് വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.

മറ്റൊരു പ്രത്യേകതരം ടെട്രോഡാണ് ഡൈനെട്രോണ്‍ (dynatron) എന്നറിയപ്പെടുന്നത്. ഇതിലെ സ്ക്രീന്‍ ഗ്രിഡ്ഡിന്റെ വോള്‍ട്ടത അതിന്റെ പ്ലേറ്റ് വോള്‍ട്ടതയെക്കാള്‍ ഉയര്‍ന്നിരിക്കും. അതിനാല്‍ ഇത് ഋണാത്മക പ്രതിരോധകത (negative resistance) പ്രദര്‍ശിപ്പിക്കുന്നു; അതായത് പ്ലേറ്റ് വോള്‍ട്ടത കൂടുന്നതനുസരിച്ച് പ്ലേറ്റ് ധാര കുറയുന്നു എന്നര്‍ഥം. ഈ സംവിധാനം ദോലക പരിപഥങ്ങളില്‍ പ്രയോജനപ്പെടുത്തിവരുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍