This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടൂക്കാന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടൂക്കാന
Tucana 300px|left ദക്ഷിണാകാശഗോളത്തില്‍ ദക്ഷിണധ്രുവത്തിനടുത്തു കാണപ്പെടുന്ന ഒരു നക്ഷത്രരാശി. ആരോഹണ നിര്‍ദേശാങ്കം (right ascension-RA) 22 മണിക്കൂര്‍ 5 മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ 22 മിനിറ്റു വരെയും ഗോളീയ അക്ഷാംശം (declination) -56.7° മുതല്‍ -75.7° വരെയും വിന്യസിക്കപ്പെട്ടിട്ടുള്ള ഈ നക്ഷത്രരാശി ആകാശത്തില്‍ ഉദ്ദേശം 295 ചതുരശ്ര ഡിഗ്രി വ്യാപിച്ചു കിടക്കുന്നു. നീണ്ട കൊക്കുള്ള ടൂക്കന്‍ എന്ന പക്ഷിയുടെ കൊക്കിനോട് ആകാരസാദൃശ്യമുള്ളതിനാലാണ് ഈ രാശിക്ക് ഈ പേരു ലഭിച്ചത്. ഇന്‍ഡസ്, ഫോണിക്സ്, ഹോറോലോളിയം, പ്രൈഡ്രസ്, ഗ്രസ് എന്നിവ ടൂക്കാന രാശിക്കു ചുറ്റുമുള്ള നക്ഷത്രരാശികളാണ്. ടൂക്കാനയുടെ വാല്‍ഭാഗം ഫോണിക്സ് രാശിക്ക് തൊട്ടു തെക്കുവശത്തായി കാണപ്പെടുന്നു. പ്രകാശമാനം കൂടിയ അച്ചര്‍നാര്‍ നക്ഷത്രം ഇതിനടുത്തായാണ് സ്ഥിതിചെയ്യുന്നത്. ഈ രാശിയിലെ ഉദ്ദേശം 81 നക്ഷത്രങ്ങളെ നഗ്നനേത്രങ്ങള്‍ കൊണ്ടു നിരീക്ഷിക്കാവുന്നതാണ്. ഇവയുടെ പ്രകാശമാനം 2.8 മുതല്‍ 7 വരെ വ്യാപിച്ചുകിടക്കുന്നു. ഏറ്റവും പ്രകാശമേറിയ നക്ഷത്രം ആല്‍ഫാ ടൂക്കാനെയാണ്; പ്രകാശമാനത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ബീറ്റാ ടൂക്കാനയും. ബീറ്റാ-1, ബീറ്റാ-2, ബീറ്റാ-3 എന്നീ നക്ഷത്രങ്ങള്‍ ചേര്‍ന്നതാണിത്. വളരെ പ്രസിദ്ധമായ ചെറിയ മഗലന്‍ മേഘം (Small Magallen) ഈ രാശിയിലാണ് കാണപ്പെടുന്നത്. മഗലന്‍ മേഘങ്ങള്‍ എന്ന് അറിയപ്പെടുന്ന നക്ഷത്രസമൂഹങ്ങള്‍ ആകാശഗംഗയ്ക്കു ചുറ്റും ഭ്രമണം ചെയ്യുന്ന രണ്ട് ഉപഗാലക്സികളാണ്. ഇവയ്ക്കു പുറമേ 47-ടൂക്കാനെ (NGC 104), NGC 362 എന്നിവ ടൂക്കാന നക്ഷത്രരാശിയില്‍ കാണപ്പെടുന്ന ഗോളീയ നക്ഷത്രവ്യൂഹങ്ങളാണ്.
(ഡോ. എസ്. ആര്‍. പ്രഭാകരന്‍ നായര്‍)