This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാറാ കുന്നുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:47, 22 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടാറാ കുന്നുകള്‍

Tara Hills

അയര്‍ലന്‍ഡിലെ മേതാപ്രവിശ്യയില്‍ ഉള്‍പ്പെടുന്ന ഒരു കുന്നിന്‍പ്രദേശം. നവാന് 10 കി.മീ. തെക്കായി സ്ഥിതിചെയ്യുന്നു. 154 മീറ്ററാണ് ടാറാ കുന്നുകളുടെ ശ.ശ. ഉയരം. പുരാതന അയര്‍ലന്‍ഡിന്റെ മത-രാഷ്ട്രീയ-സാംസ്കാരിക തലസ്ഥാനമായിരുന്നു ഈ പ്രദേശം.

എ.ഡി. 560-നു മുമ്പ് വരെ അയര്‍ലന്‍ഡ് രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു ടാറാ. 640 വരെ ദേശീയ അസംബ്ളികള്‍ ഇവിടെയാണ് സമ്മേളിച്ചിരുന്നത്. ഈ കുന്നിന്‍ പ്രദേശത്തിന്റെ ഏറ്റവും ഉയരമുളള ഭാഗത്ത് പൌരാണിക കാലഘട്ടത്തില്‍ കിരീട ധാരണത്തിനായി ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന ശിലയും, സെന്റ് പാട്രിക്കിന്റെ പ്രതിമയും കാണാം. 'സ്റ്റോണ്‍ ഓഫ് ഡെസ്റ്റിനി' (Stone of Destiny) എന്ന പേരിലറിയപ്പെടുന്ന സ്തംഭശിലയില്‍ (pillar stone) വച്ചായിരുന്നു രാജാക്കന്മാര്‍ രാജ്യാധികാരം ഏറ്റെടുത്തിരുന്നതെന്നാണ് വിശ്വാസം. ഇവിടെയുള്ള മണ്‍കൂനകള്‍ രാജസഭ നിലനിന്നിരുന്ന പ്രദേശമാണെന്ന് വിശ്വസിച്ചുപോരുന്നു. 1952 മുതല്‍ ഈ പ്രദേശത്തു നടന്ന പുരാവസ്തുഗവേഷണങ്ങളുടെ ഫലമായി ഇവിടെനിന്നും വെങ്കലയുഗം മുതല്‍ക്കുള്ള ശവകുടീരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍