This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാങ്ക്രെഡ് (സു. 1076 - 1112)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:48, 16 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടാങ് ക്രെഡ് (സു. 1076 - 1112)

Tancred

ഒന്നാം കുരിശുയുദ്ധ നേതാവും ആന്റിയോക്കിലെ മുന്‍ റീജന്റും (1100-1112). നോര്‍മന്‍ ഭരണാധികാരിയായിരുന്ന റോബര്‍ട്ട് ഗിസ്കാര്‍ഡിന്റെ മകള്‍ എമ്മയുടെയും ഒഡോയുടെയും മകനായി സു. 1076-ല്‍ ഇദ്ദേഹം ജനിച്ചു. 1096-ല്‍ കുരിശുയുദ്ധത്തില്‍ പങ്കു ചേര്‍ന്നു. ഏഷ്യാമൈനറിലെ ഹെരാക്ളിസില്‍ വച്ച് ഇദ്ദേഹം മുഖ്യസേനയില്‍ നിന്നും വ്യതിചലിച്ചു നീങ്ങി. തുടര്‍ന്ന് നൈസിലും (Nicaea) സിലിഷ്യയിലും (Cilicia) ആക്രമണം നടത്തി. 1907-ഓടെ ഇദ്ദേഹം കുരിശുയുദ്ധത്തിലെ മുഖ്യസേനയോടൊപ്പം വീണ്ടും ചേര്‍ന്നു. ഡൊറിലിയം യുദ്ധത്തിലും ആന്റിയോക് പിടിച്ചടക്കുന്നതിലും ടാങ്ക്രെഡ് പങ്കാളിയായിരുന്നു. 1099-ല്‍ ജറുസലേം കീഴടക്കുന്നതിലും ഇദ്ദേഹത്തിന് പങ്കുണ്ടായിരുന്നു.

ആന്റിയോക്കിലെ രാജകുമാരനായിരുന്ന ബൊഹിമണ്ട് തുര്‍ക്കികളോടു തോറ്റതോടെ ടാങ്ക്രെഡ് ആന്റിയോക്കിലെ റീജന്റായി (1100). എഡേസയിലെ ഭരണാധികാരിയായിരുന്ന ബാള്‍ഡ്വിന്‍ കക 1104-ല്‍ മുസ്ലീങ്ങളോടു പരാജയപ്പെട്ടപ്പോള്‍ ഇദ്ദേഹം എഡേസയിലെ ഭരണ നടത്തിപ്പും ഏറ്റെടുത്തു. 1109-ല്‍ എഡേസ ബാള്‍ഡ്വിനു തിരിച്ചു നല്‍കി. 1103-ല്‍ അവസാനിച്ചിരുന്ന ആന്റിയോക്കിലെ റീജന്റു പദവിയില്‍ ഇദ്ദേഹം വീണ്ടും അവരോധിക്കപ്പെട്ടു. സിലിഷ്യയിലും ഉ. സിറിയയിലും ഇദ്ദേഹം തുടര്‍ന്നും ആക്രമണം നടത്തി. 1108-ല്‍ ബൈസാന്തിയക്കാരുടെ കടുത്ത എതിര്‍പ്പ് ഇദ്ദേഹത്തിനു നേരിടേണ്ടിവന്നു. ആന്റിയോക്കില്‍ 1112 ഡി. 12-ന് ഇദ്ദേഹം മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍