This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടേബിള്‍ ടെന്നീസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:23, 10 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടേബിള്‍ ടെന്നീസ്

ഠമയഹല ഠലിിശ

പ്രത്യേകതരത്തില്‍ നിര്‍മിക്കപ്പെട്ട ഒരു മേശ (ഠഅആഘഋ) ഉപയോഗിച്ചുള്ള ഒരിനം കളി. ടെന്നിസുമായി ചില കാര്യങ്ങളില്‍ സാമ്യമുള്ളതുകൊണ്ട് ടേബിള്‍ ടെന്നിസ് എന്നു വിളിക്കപ്പെടുന്നു. മേശയുടെ മധ്യത്തില്‍ ഘടിപ്പിക്കുന്ന ഉയരം കുറഞ്ഞ നെറ്റും ചെറിയ ബാറ്റും അകം പൊള്ളയായ ഭാരം വളരെ കുറഞ്ഞ പന്തും ഉപയോഗിച്ചാണ് കളിക്കുന്നത്.

  ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ളണ്ടിലാണ് ഈ കളി ഉടലെടുത്തത്. അന്നത്തെ പേര് പിങ്ങ്പോങ്ങ് എന്നായിരുന്നു. 1902-ല്‍ രൂപംകൊണ്ട പിങ്ങ്പോങ്ങ് അസോസിയേഷന്‍ 1905-ല്‍ ശിഥിലമായെങ്കിലും ഈ കളി ഇംഗ്ളണ്ടില്‍ വളരെ വേഗത്തില്‍ പ്രചാരം ആര്‍ജിച്ചു. 1920-ഓടെ ഈ കളി ലോകത്തിന്റെ ഇതര ഭാഗങ്ങളിലും പ്രചാരത്തിലായി. 1921-22-ലാണ് ഈ കളിക്ക് ടേബിള്‍ ടെന്നിസ് എന്ന പേര് ലഭിച്ചത്. ഇംഗ്ളണ്ട്, ഹംഗറി, ജര്‍മനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുടെ നേതൃത്വത്തില്‍ 1926-ല്‍ അന്താരാഷ്ട്ര ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ രൂപീകരിച്ചു. ഈ ഫെഡറേഷനിലെ സ്ഥാപക അംഗങ്ങള്‍ ഇംഗ്ളണ്ട്, സ്വീഡന്‍, ഹംഗറി, ഇന്ത്യ, ഡെന്‍മാര്‍ക്ക്, ജര്‍മനി, ചെക്കോസ്ളോവാക്യ, ഓസ്ട്രിയ, വെയില്‍സ് എന്നിവയാണ്. 90-കളുടെ മദ്ധ്യത്തോടെ അംഗരാജ്യങ്ങളുടെ സംഖ്യ 165-ല്‍ കൂടുതലായി ഉയര്‍ന്നു.
  ടേബിള്‍ ടെന്നീസ് മേശയ്ക്ക് 9 അടി നീളവും (2.7 മീ.) അഞ്ചടി (1.5 മീ.) വീതിയുമാണുള്ളത്. തറയില്‍ നിന്ന് 30 ഇഞ്ച് (76 സെ.മീ.) ഉയരത്തില്‍ ആയിരിക്കണം മേശയുടെ മുകള്‍ വശം. നെറ്റിന്റെ നീളം 6 അടി (1.8 മീ.) ആണ്. നെറ്റിന്റെ മുകള്‍ഭാഗം മേശയില്‍നിന്ന് ആറിഞ്ച് (15 സെ.മീ.) ഉയരത്തില്‍ ആയിരിക്കും. ടേബിള്‍ ടെന്നിസ് പന്തിന്റെ ഭാരം 0.09 ഔണ്‍സും (2.5 ഗ്രാം) വ്യാസം ഏതാണ്ട് 1.5 ഇഞ്ചും (3.8 സെ.മീ.) ആണ്. വെള്ള സെലുലോയിഡോ അതുപോലുള്ള പ്ളാസ്റ്റിക്കോ കൊണ്ടാണ് പന്ത് നിര്‍മിക്കുന്നത്. പന്തിന്റെ അകം പൊള്ളയായിരിക്കും. വളരെ ചെറിയ ബാറ്റാണ് ടേബിള്‍ ടെന്നിസില്‍ ഉപയോഗിക്കുന്നത്. സാധാരണയായി തടികൊണ്ടുണ്ടാക്കുന്ന ബാറ്റിന് രണ്ടു വശവും നേരിയ വലുപ്പമുള്ള സ്പോഞ്ച് റബ്ബറിന് മുകളിലായി റബ്ബര്‍ കൊണ്ട് മൂടിയ പ്രതലമായിരിക്കും.
  സാധാരണയായി അഞ്ചോ മൂന്നോ ഗെയിമുകളില്‍ അധിഷ്ഠിതമായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇവയില്‍ ഏറ്റവും കൂടുതല്‍ ഗെയിമുകള്‍ ജയിക്കുന്നയാള്‍ വിജയിയായി പ്രഖ്യാപിക്കപ്പെടും. ഒരു ഗെയിമില്‍ ആദ്യമായി 21-ാം പോയിന്റ് നേടുന്നയാള്‍ ആ ഗെയിം കരസ്ഥമാക്കും. രണ്ട് കളിക്കാരും 20-20 എന്ന തുല്യസ്കോറിലെത്തിയാല്‍ പിന്നീട് രണ്ട് പോയിന്റിന്റെ വ്യത്യാസത്തില്‍ മുന്നേറുന്നയാള്‍ക്കായിരിക്കും ഗെയിം. ഗെയിമിന്റെ തുടക്കം മുതല്‍ ഓരോ അഞ്ച് പോയിന്റിനും ശേഷം സര്‍വീസ് മാറും. 20-ാമത്തെ പോയിന്റില്‍ രണ്ട് കളിക്കാരും തുല്യനിലയിലാണെങ്കില്‍ അതിനുശേഷം ഓരോ പോയിന്റ് കഴിയുമ്പോഴും സര്‍വീസ് കൈമാറും. പന്ത് ഉയര്‍ത്തിയിട്ട് ബാറ്റ് കൊണ്ട് സര്‍വ് ചെയ്യുമ്പോള്‍ ആദ്യം പന്ത് മേശയുടെ സ്വന്തം ഭാഗത്ത് തന്നെയാണ് വീഴേണ്ടത്. അതിനുശേഷം നെറ്റിനു മുകളിലൂടെ പന്ത് എതിര്‍ കളിക്കാരന്റെ കോര്‍ട്ടില്‍ വീഴണം. വളരെയധികം ബുദ്ധി ഉപയോഗിച്ച് കളിക്കേണ്ട ടേബിള്‍
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍