This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെയ്ലര്, റിച്ചാര്‍ഡ് എഡ്വേര്‍ഡ് (1929 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടെയ്ലര്, റിച്ചാര്‍ഡ് എഡ്വേര്‍ഡ് (1929 - )
ഠമ്യഹീൃ, ഞശരവമൃറ ഋറംമൃറ
നോബല്‍ സമ്മാനം (1990) ലഭിച്ച കനേഡിയന്‍ ഭൌതികശാസ്ത്രജ്ഞന്‍. അണുകേന്ദ്ര ഭൌതികശാസ്ത്രത്തിലാണ് ഇദ്ദേഹം
പ്രധാന കണ്ടുപിടിത്തം നടത്തിയത്. ക്ളാറെന്സ് റിച്ചാര്‍ഡ്
ടെയ്ലറുടെയും ദെലിയാ അലെനാ ടെയ്ലറുടെയും മകനായി എഡ്മന്റണിലെ ആല്ബര്ട്ടായില് 1929 ന. 2-ന് ടെയ്ലര് ജനിച്ചു. ആല്‍ബര്‍ട്ടാ സര്‍വകലാശാല, കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല, ഫ്രാന്‍സിലെ ലീനിയര്‍ ആക്സിലറേറ്റര്‍ ലബോറട്ടറി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഡോക്ടറേറ്റ് ബിരുദം നേടിയതിനുശേഷം 1961-ല്‍ കാലിഫോര്‍ണിയയിലെ ലോറന്റ്സ് ബെര്ക്ലി ലബോറട്ടറിയില്‍ ഭൌതികശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. തുടര്‍ന്ന് സ്റ്റാന്‍ഫോര്‍ഡ് ലീനിയര്‍ ആക്സിലറേറ്റര്‍ സെന്ററില്‍ അംഗം (1962-68) അസോസിയേറ്റ് പ്രൊഫസര്‍ (1968-70) പ്രൊഫസര്‍, അസോസിയേറ്റ് ഡയറക്ടര്‍ (1982-86) എന്നീ നിലകളില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചു.
പദാര്‍ഥങ്ങളുടെ മൌലിക കണങ്ങളെക്കുറിച്ചാണ് ടെയ്ലര് കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്. സ്റ്റാന്‍ഫോര്‍ഡ് ലീനിയര്‍ സെന്ററില്‍ ക്വാര്‍ക്കുകളെ (ൂൌമൃസ)ക്കുറിച്ചു ഗവേഷണം നടത്തുന്ന പരീക്ഷണ സംഘത്തില്‍ ഇദ്ദേഹവും അംഗമായിരുന്നു. പ്രോട്ടോണുകളും ന്യൂട്രോണുകളും ദ്രവ്യത്തിന്റെ അടിസ്ഥാന കണങ്ങളല്ലെന്നും മൌലിക കണങ്ങള്‍ ക്വാര്‍ക്കുകളാല്‍ സംയോജിതമായിരിക്കുന്നു എന്നുമുള്ള സിദ്ധാന്തം ഇതിനകം ആവിഷ്ക്കരിക്കപ്പെട്ടിരുന്നു. ക്വാര്‍ക്കുകളുടെ അസ്തിത്വം പരീക്ഷണങ്ങളിലൂടെ തെളിയിച്ചതിന് ഫ്രീഡ്മന്‍ ജെറോം ഐസക്കും ഹെന്റി കെന്റലുമായിച്ചേര്ന്ന് ടെയ്ലര് നോബല്‍സമ്മാനം പങ്കിട്ടു. സ്റ്റാന്റേഡ് മോഡല്‍ സിദ്ധാന്തം (ടമിേറമൃറ ങീറലഹ ഠവല്യീൃ) ആവിഷ്ക്കരിക്കാന്‍ ശാസ്ത്രജ്ഞരെ സഹായിച്ചത് ഇവരുടെ കണ്ടുപിടിത്തമാണ്.
1980-ല്‍ പാരിസ് സര്‍വകലാശാലയും 1999-ല്‍ കാര്ലെറ്റന് സര്‍വകലാശാലയും ടെയ്ലറെ ഡോക്ടര്‍ പദവി നല്കി ആദരിച്ചിട്ടുണ്ട്. ഡി.എസ്സ്സി, പനോഫ്സ്കി പ്രൈസ് (1989), ഫൊന്‍
ഹംബോള്‍ട്ട് സീനിയര്‍ സയന്റിസ്റ്റ് അവാര്‍ഡ് (1982) എന്നിവയും ഇദ്ദേഹത്തിനു ലഭിച്ച ബഹുമതികളില്‍പ്പെടുന്നു. റോയല്‍
സൊസൈറ്റി അംഗം, ഗുഗെന്ഹെയിം അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുള്ള ടെയ്ലര് ഇപ്പോള്‍ (2001) സ്റ്റാന്‍ഫോര്‍ഡ് ലീനിയര്‍ ആക്സിലറേറ്റര്‍ സെന്ററില്‍ (ടഘഅഇ) ഔദ്യോഗിക സേവനമനുഷ്ഠിച്ചുവരുന്നു.