This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെഗൂസിഗാല്‍പ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:46, 6 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടെഗൂസിഗാല്‍പ

ഠലഴൌരശഴമഹുമ

മധ്യ അമേരിക്കന്‍ റിപ്പബ്ളിക്കായ ഹോണ്‍ഡുറാസിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും. സെന്‍ട്രല്‍ ഡിസ്ട്രിക്ടില്‍പ്പെട്ട ഈ നഗരം ചോലുതേക നദിക്കരയില്‍ സ്ഥിതിചെയ്യുന്നു. മൂന്നു വശങ്ങളും മലനിരകളാല്‍ ചുറ്റപ്പെട്ട ഒരു അന്തര്‍ പര്‍വത തടത്തില്‍ (കിലൃേ ാീൌിമേശി യമശിെ) സു. 975 മീ. ഉയരത്തിലാണ് ടെഗൂസിഗാല്‍പയുടെ സ്ഥാനം. ജനസംഖ്യ: 775300 (1994)

  ഹോണ്‍ഡുറാസിലെ പ്രധാന വാണിജ്യകേന്ദ്രമാണ് ടെഗൂസിഗാല്‍പ. തുണിത്തരങ്ങള്‍, പഞ്ചസാര, പുകയിലയുത്പ്പന്നങ്ങള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍, സംസ്കരിച്ച ഭക്ഷണ സാധനങ്ങള്‍, പാനീയങ്ങള്‍, സോപ്പ് എന്നിവ ഇവിടത്തെ മുഖ്യ വ്യാവസായികോത്പ്പന്നങ്ങളില്‍പ്പെടുന്നു.
  ടെഗൂസിഗാല്‍പയെയും കോമായാഗീല (ഇീാമ്യമഴൌലഹമ) നഗരത്തെയും ചോലുതേക നദിയാണ് വേര്‍തിരിക്കുന്നത്. രണ്ടു നഗരങ്ങള്‍ക്കും പ്രത്യേകം മുനിസിപ്പല്‍ കൌണ്‍സിലുകള്‍ ഉണ്ടെങ്കിലും ഇവ രണ്ടും ഭരണാവശ്യത്തിലേക്കായി ഏകീകരിച്ച് ‘സെന്‍ട്രല്‍ ഡിസ്ട്രിക്ട്' എന്ന ഒറ്റ പ്രദേശമായി കണക്കാക്കപ്പെടുന്നു.
  ഡി. മുതല്‍ മേയ് വരെയുള്ള കാലയളവില്‍ ഇവിടെ വരണ്ട കാലാവസ്ഥയനുഭവപ്പെടുന്നു. ഇക്കാലത്ത് താപനില 10ത്ഥ - 32ത്ഥ സെന്റീ. വരെ ആകാറുണ്ട്. എന്നാല്‍ മഴക്കാലത്ത് മിതോഷ്ണ മേഖലാ കാലാവസ്ഥയാണുള്ളത്.
  1847-ല്‍ സ്ഥാപിതമായ ദേശീയ സ്വയംഭരണ സര്‍വകലാശാല, കാര്‍ഷിക-സംഗീത കോളജുകള്‍, ഹോണ്‍ഡുറാസ് അക്കാദമി, നാഷണല്‍ ലൈബ്രറി ആന്റ് ആര്‍ക്കൈവ്സ് എന്നിവ ടെഗൂസിഗാല്‍പയിലാണ്. പ്രകൃതി ചരിത്ര-പുരാതനാവശിഷ്ട-പ്രദര്‍ശന വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ദേശീയ മ്യൂസിയം, കത്തീഡ്രല്‍ (18-ാം ശ.) പ്രസിഡന്റിന്റെ കൊട്ടാരം, ആധുനിക ദേശീയ അസംബ്ളി മന്ദിരം മുതലായവ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെടുന്നു.
  1578-ല്‍ സ്പെയിന്‍കാരാണ് നഗരം സ്ഥാപിച്ചത്. പിന്നീട് നഗരം ചെറിയ തോതില്‍ ആധുനികവത്ക്കരിക്കപ്പെട്ടുവെങ്കിലും ഇന്നും പുരാതന നഗരം ഏറെ മാറ്റങ്ങളൊന്നുംകൂടാതെ നിലനില്‍ക്കുന്നു. ഈ പ്രദേശത്തും ഇതിനുചുറ്റിലുമായി വികസിച്ച സ്വര്‍ണ-വെള്ളി ഖനന വ്യവസായങ്ങള്‍ ഒരു വാണിജ്യകേന്ദ്രമെന്ന നിലയിലേക്കു ടെഗൂസിഗാല്‍പയെ വളര്‍ത്തിയിട്ടുണ്ട്. 1880-ല്‍ ടെഗൂസിഗാല്‍പ സ്ഥിരം തലസ്ഥാനമായി. 1930 കളുടെ അവസാനത്തില്‍ ഈ നഗരം കോമായാഗീല പട്ടണവുമായി ലയിക്കപ്പെട്ടു.
  ലോകത്തിലെ റെയില്‍പ്പാതകളില്ലാത്ത വിരളമായ തലസ്ഥാനങ്ങളിലൊന്നാണ് ടെഗൂസിഗാല്‍പ. എന്നാല്‍ ഇവിടത്തെ വ്യോമ-റോഡു ഗതാഗത മാര്‍ഗങ്ങള്‍ താരതമ്യേന മെച്ചപ്പെട്ടവയാണ്. നഗരത്തില്‍നിന്നും 6 കി.മീ. ദൂരെ മാറിയാണ് ടോണ്‍കോന്‍ടിന്‍ (ഠീിരീിശിേ) അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥാനം. ഹോണ്‍ഡുറാസിലുള്ള സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൊന്ന് 

ടെഗൂസിഗാല്‍പയില്‍ സ്ഥിതിചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍