This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്രക്സസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അബ്രക്സസ്
അയൃമഃമ
ഗൂഢാര്ഥപ്രതിപാദ്യങ്ങള് ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള വിശിഷ്ടമായ ഒരിനം കല്ല്. മുദ്രിതം എന്ന് അര്‍ഥമുള്ള അബ്രക്സസ് അഥവാ അബ്രസ് എന്നീ പദങ്ങളില്‍നിന്നുമാണ് ഇതിന് ഈ പേരു ലഭിച്ചത്. ഈ കല്ലുകള്‍ പല ആകൃതിയില്‍ വെട്ടിയെടുത്ത് ചെത്തി മിനുസപ്പെടുത്തി അവയില്‍ ഗൂഢാര്‍ഥമുള്ള വിവിധതരം പ്രതിരൂപാത്മക ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നു. പ്രധാനമായും മനുഷ്യശരീരം, കോഴിയുടെ തല, സര്‍പ്പത്തിന്റെ വാലും തലയും ഇവയാണ് കൊത്തിവയ്ക്കുക. ഇത്തരം കല്ലുകള്‍ പല രത്നശേഖരങ്ങളിലും കാണാം. ഇവ സിറിയ, ഈജിപ്ത്, സ്പെയിന് എന്നിവിടങ്ങളില്‍ നിന്നും കൊണ്ടുവരപ്പെട്ടവയാണെന്നു കരുതിവരുന്നു. ബാസിലാദിയക്കാരില്പ്പെട്ട അജ്ഞേയതാവാദികളുടെ ഒരു പ്രത്യേകതയാണ് അബ്രക്സസിന്റെ ഉപയോഗം. പരേതാത്മാവിന്റെ ചൈതന്യബഹിര്സ്ഫുരണങ്ങളെന്ന അര്‍ഥമാണ് അബ്രക്സസ് എന്ന പദത്തിന് ഇവര്‍ നല്‍കിയിട്ടുള്ളത്. ഈ വാക്ക് ഗ്രീക് 'പരല്പേര്' അനുസരിച്ച് 365 എന്ന സംഖ്യയെ പ്രതിനിധാനം ചെയ്യുന്നു. ഈ തുക അത്രയും സ്വര്ഗങ്ങളെയാണ് സൂചിപ്പിച്ചിരുന്നത്. ഈ പദം കൊത്തിയ കല്ലുകളും ലോഹത്തകിടുകളും തങ്ങളുടെമേല്‍ ദുര്‍മന്ത്രവാദം ഫലിക്കാതിരിക്കാനുള്ള 'രക്ഷ'കളായി ബാബിലാദിയന്മാര് ഉപയോഗിച്ചിരുന്നു. പ്രിസ്കില്ലിയന്മാര് (ുൃശരെശഹഹശമാശ) ഈ വിശ്വാസവും സമ്പ്രദായവും സ്പെയിനില്‍ എത്തിച്ചു; അവിടെനിന്നും ക്രമേണ മന്ത്രത്തിലും ജാലവിദ്യയിലും വിശ്വസിക്കുന്ന എല്ലാ ജനവര്‍ഗങ്ങള്‍ക്കിടയിലും അബ്രക്സസ് കടന്നുചെന്നു. മധ്യകാലഘട്ടത്തില്‍ 'രക്ഷ'യെഴുതി കെട്ടുന്നതിനായി ഇത്തരം അബ്രക്സസ് ധാരാളം നിര്‍മിച്ചിരുന്നു.