This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിറ്റ്മൌസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:40, 3 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടിറ്റ്മൌസ്

ഠശാീൌലെ

പസ്സെറിഫോമിസ് (ജമലൃൈശളീൃാല) പക്ഷിഗോത്രത്തിലെ

പാരിഡെ (ജമൃശറമല) കുടുംബത്തില്‍പ്പെട്ട പക്ഷി. അറുപതോളം സ്പീഷീസുണ്ട്. ടിറ്റുകള്‍ എന്ന പേരിലും ഇവ അറിയപ്പെടുന്നു.

  ഉഷ്ണമേഖലാ പ്രദേശങ്ങളിലും തണുപ്പുകൂടിയ വടക്കന്‍ 

അര്‍ധഗോള പ്രദേശങ്ങളിലും ഇവയെ ധാരാളമായി കാണാം. കൂട്ടംകൂടിയാണ് ഇവ സഞ്ചരിക്കുന്നത്. കാട്ടുപക്ഷികളായ ഇവ ആസ്റ്റ്രേലിയ, പോളിനേഷ്യ, മഡഗാസ്ക്കര്‍, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ കാണപ്പെടുന്നില്ല. വ. അമേരിക്കയില്‍ കാണപ്പെടുന്ന ടിറ്റ്മൌസ് സ്പീഷീസായ പാറസ് അട്രികാപ്പില്ലസ് (ജമൃൌ മൃശരമുശഹഹൌ) ചിക്കാഡീസ് (ഇവശരസമറലല) എന്ന പേരിലാണ് അറിയപ്പെടുന്നത്.

  ടിറ്റ്മൌസുകള്‍ക്ക് വലുപ്പം കുറവാണ്. 8-20 സെ.മീ. നീളവും 6-200 ഗ്രാം തൂക്കവും കാണും. നീളം കുറഞ്ഞ് തടിച്ച ചുണ്ടുകള്‍ കുറ്റിരോമങ്ങള്‍കൊണ്ട് ആവൃതമായിരിക്കും. കാലുകള്‍ കുറുകിയതും ബലമുള്ളതുമാണ്. ചിറകുകള്‍ക്ക് വൃത്താകാരമാണുള്ളത്. വാല്‍ നീളംകൂടിയതായിരിക്കും. ആണ്‍-പെണ്‍ പക്ഷികള്‍ക്ക് നിറവ്യത്യാസമില്ല. ശരീരത്തിന്റെ മുകള്‍ഭാഗത്തിന് പച്ചകലര്‍ന്ന ചാരനിറവും കീഴ്ഭാഗത്തിന് വെളുത്തനിറവും ആണ്. കടും മഞ്ഞയും കടുംനീലയും  നിറമുള്ള സ്പീഷീസുമുണ്ട്. ഇവയ്ക്കെല്ലാംതന്നെ ശിരസ്സില്‍ ഉച്ചിപ്പൂവ് കാണപ്പെടുന്നു. അധികസമയവും മരങ്ങളിലും കുറ്റിച്ചെടികളിലും കഴിച്ചുകൂട്ടുന്ന ഇവ ഇരതേടാനായി മാത്രമേ തറയിലിറങ്ങാറുള്ളു. വളരെ ദൂരം വേഗത്തില്‍ സഞ്ചരിക്കാനും ഇവയ്ക്കു സാധിക്കും.  പലപ്പോഴും ചെറുചില്ലകളില്‍ ശരീരം താഴേക്കാക്കി തൂങ്ങിക്കിടക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. ടിറ്റ്മൌസുകള്‍ പ്രധാനമായും കീടഭോജികളാണ്. ഇതോടൊപ്പം വിത്തുകളും, ധാന്യങ്ങളും, പഴങ്ങളും ഇവ ഭക്ഷിക്കാറുമുണ്ട്. കട്ടിയേറിയ വിത്തുകളും മറ്റും കാലുകള്‍കൊണ്ട് മുറുകെ പിടിച്ച് ചുണ്ടിന്റെ സഹായത്തോടെ അടിച്ചുപൊട്ടിച്ചാണ് ഇവ ഭക്ഷിക്കുന്നത്. വിത്തുകളും ധാന്യങ്ങളും വൃക്ഷങ്ങളുടെ വിള്ളലുകളില്‍ ശീതകാലത്ത് ഭക്ഷിക്കാനായി ശേഖരിച്ചുവയ്ക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. ശൈത്യകാലത്ത് ദേശാന്തരഗമനം നടത്തുന്ന സ്പീഷീസും കാണാം.
  വൃക്ഷങ്ങളില്‍ മറ്റു പക്ഷികള്‍ ഉപേക്ഷിച്ചുപോയ പൊത്തുകളാണ് ടിറ്റുകള്‍ കൂടുകളായുപയോഗിക്കുന്നത്. പുല്ലും, മുടിയും, തൂവലുകളും, മോസുകളും ഉപയോഗിച്ച് ഇവ കൂടുകളെ മോടിപിടിപ്പിക്കാറുണ്ട്. സ്വയം കൂട് നെയ്തെടുക്കുന്ന ടിറ്റ് മൌസുകളുമുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ടിറ്റ്മൌസുകള്‍ ഒരു പ്രജനനഘട്ടത്തില്‍ മൂന്നോ നാലോ മുട്ടകളിടുന്നു. വടക്കന്‍ പ്രദേശങ്ങളില്‍ 11-16 മുട്ടവരെ ഇടുന്ന ഇനങ്ങളുമുണ്ട്. വെളുപ്പുനിറമുള്ള മുട്ടകളില്‍ തവിട്ടുനിറത്തിലോ ചാരനിറത്തിലോ ഉള്ള പുള്ളികളുണ്ടായിരിക്കും. പെണ്‍പക്ഷിയാണ് അടയിരുന്ന് മുട്ടവിരിയിക്കുന്നത്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണം ആണ്‍പക്ഷികള്‍ ഏറ്റെടുക്കുന്നു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍