This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാക്സോഡോണ്ട
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടാക്സോഡോണ്ട
ഠമീഃറീിമേ
ലാമെല്ലിബ്രാങ്കിയ ഉപവര്‍ഗത്തില്‍പ്പെടുന്ന ഇരട്ടക്കവച (ആശ്മഹ്ല) ജന്തുവിഭാഗത്തിലെ ഒരു ഗോത്രം. കവചങ്ങളുടെ വിജാഗിരി പോലുള്ള ദന്തവിന്യാസത്തില്‍ സമാനരൂപത്തിലുള്ള അനേകം ദന്തങ്ങളും ദരങ്ങളും (ലേലവേ മിറ ീരസല) ഏകാന്തരരീതിയില്‍ ക്രമീകരിച്ചിരിക്കുന്ന അനുക്രമം ഇവയുടെ സവിശേഷതയാണ്. പെട്ടിയുടെ ആകൃതിയില്‍ ഇരട്ടത്തോടുള്ള കക്കാപ്രാണികളായ ആര്‍ക്ക (അൃരമ), ബാര്‍ബഷ്യ (ആമൃയമശേമ) അനാഡറ (അിമറമൃമ) എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന ജീനസ്സുകള്‍. ഇവയെല്ലാം പരുക്കനോ മെടഞ്ഞതു പോലുള്ളതോ ആയ കട്ടികൂടിയ പരികവചങ്ങളുള്ളവയാണ്. ഇവയുടെ തോടില്‍ ഗോളാകാരത്തിലുള്ള ആരീയ പര്‍ശുകങ്ങള്‍ (ൃമറശമഹ ൃശയ) കാണപ്പെടുന്നു. ടാക്സോഡോണ്ടകളുടെ ഫിലിബ്രാങ്ക് (ളശഹശയൃമിരവ) ഇനം ഗില്ലുകള്‍ അധിവികസിതങ്ങളാണ്. ഇവ ആഹാരപദാര്‍ഥങ്ങള്‍ അരിച്ചെടുക്കാനുള്ള അവയവങ്ങളുടെ ഇരട്ടസ്തരങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഓഷ്ഠ സ്പര്‍ശകങ്ങള്‍ (ഹമയശമഹ ുമഹു) സങ്കീര്‍ണ തരംതിരിക്കല്‍ പ്രതലങ്ങളായിട്ടാണ് വര്‍ത്തിക്കുന്നത്.
ടാക്സോഡോണ്ടകള്‍ക്ക് മെറ്റിലേസിയേ വര്‍ഗത്തില്‍പ്പെട്ട യഥാര്‍ഥ സമുദ്രമസലുകള്‍ അഥവാ പച്ചച്ചിപ്പികളോട് വളരെ അകന്ന ബന്ധമേയുള്ളു. പച്ചച്ചിപ്പികളെപ്പോലെ ടാക്സോഡോണ്ടകളും സമുദ്രവാസികളാണ്. ഇവയുടെ പരസ്പരബന്ധവും പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഗില്ലുകളിലെ സീലിയാ വിന്യാസത്തിലും ചിപ്പിയെ ബാഹ്യവസ്തുക്കളുമായി ബന്ധിപ്പിക്കുന്ന ഗുച്ഛഘടനയിലും ഇത് ഏറെ പ്രകടമാണ്. കവചങ്ങളെ ബന്ധിപ്പിക്കുന്ന ദന്തവിന്യാസത്തിലും മറ്റു ചില ഘടനാ സവിശേഷതകളിലും ഇവയ്ക്ക് പ്രോട്ടോബ്രാങ്ക് ഇരട്ടച്ചിപ്പികളുമായി സമാനതകള്‍ കാണുന്നുണ്ട്. ഇക്കാരണത്താല്‍ മുന്‍കാലങ്ങളില്‍ ടാക്സോഡോണ്ടകളെ പ്രോട്ടോബ്രാങ്കുകളുമായി ചേര്‍ത്താണ് വര്‍ഗീകരിച്ചിരുന്നത്. എന്നാല്‍ ഇത്തരം സമാനതകള്‍ തികച്ചും ബാഹ്യം മാത്രമാണെന്നാണ് വിദഗ്ധാഭിപ്രായം. യഥാര്‍ഥ ലാമെല്ലിബ്രാങ്ക് ഉപവര്‍ഗത്തിലെ വേണ്ടത്ര പ്രത്യേകതകള്‍ ഉള്ള ഒരു ഗോത്രം ആയി ഇപ്പോള്‍ ടാക്സോഡോണ്ടകളെ വര്‍ഗീകരിച്ചിരിക്കുന്നത് ഇക്കാരണത്താലാണ്.
(ഡോ. എ. എന്‍. പി. ഉമ്മര്‍കുട്ടി, സ. പ.)