This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാക്സോഡിയേസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:56, 26 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടാക്സോഡിയേസി

ഠമീഃറശമരലമല

സസ്യകുടുംബം. അനാവൃതബീജി (ഏ്യാിീുലൃാ) കളില്‍ പ്പെടുന്നു. ഈ കുടുംബത്തില്‍ 10 ജീനസ്സുകളും 16 സ്പീഷീസുമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷമായ സെക്വയ സെംബര്‍വൈറന്‍സ് (ടലൂൌീശമ ലാുെല്ൃശൃലി) ഇതിലുള്‍പ്പെടുന്നു. ക്രിപ്റ്റോമേരിയ (ഇൃ്യുീാലൃശമ), സയാഡോപിറ്റിസ് (ടശമറീുശ്യ), തയ്വാനിയ (ഠമശംമിശമ) എന്നീ മൂന്നു ജീനസ്സുകള്‍ ജപ്പാനില്‍ മാത്രം കണ്ടുവരുന്നവയാണ്. മെറ്റാസെക്വയ (ങലമേലൂൌീെശമ)യും ഗ്ളിപ്റ്റോസ്ട്രോബസും (ഏഹ്യുീൃീയൌ) ചൈനയിലും, സെക്വയയും സെക്വയഡെന്‍ഡ്രോണും കാലിഫോര്‍ണിയയിലും, ചൈനഫിര്‍ (ഈിിശിഴവമാശമ) ചൈനയിലും ഫോര്‍മോസയിലും വളരുന്നു. ടാന്‍സ്മേനിയയില്‍ അത്രോടാക്സിസി (അവൃീേമേഃശ)ന്റെ മൂന്നു സ്പീഷീസുണ്ട്. ഫ്ളോറിഡയിലും മെക്സിക്കോയിലും വ.അമേരിക്കയിലും ടാക്സോഡിയത്തിന്റെ മൂന്നു ഇനങ്ങള്‍ കാണപ്പെടുന്നു.

  ഇലകള്‍ ശല്ക്കങ്ങള്‍ പോലെയോ അരിവാള്‍ രൂപത്തിലോ സൂചിപോലെയോ ആയിരിക്കും. സെക്വയയിലും സയാഡോപിറ്റിസിലും ഇലകള്‍ ദ്വിരൂപാവസ്ഥ (റശാീൃുവശാ) പ്രകടിപ്പിക്കുന്നു. ചിലവ ഇലകൊഴിയും മരങ്ങളാണ്. ഇല ഒറ്റയായോ സര്‍പ്പിലമായി ക്രമീകരിച്ചോ കാണപ്പെടുന്നു. സൂചി പോലുള്ള ഇലകള്‍ ചുവടുഭാഗം സംയോജിച്ച് ജോടികളായി മാറിയിരിക്കുന്നു. 
  ഈ കുടുംബത്തിലെ എല്ലാ ഇനങ്ങളും ഏകലിംഗാശ്രയികളാണ്. ആണ്‍കോണുകള്‍ ചെറുതാണ്. കാറ്റ്കിന്‍, റസിം എന്നീയിനം പുഷ് പമഞ്ജരികള്‍ പോലെ ഇവ ശാഖാഗ്രങ്ങളിലോ ഇലയുടെ കക്ഷ്യങ്ങളിലോ ഉണ്ടാവുന്നു.  2-9 പരാഗകോശങ്ങളുണ്ടായിരിക്കും. പെണ്‍ കോണുകള്‍ ശാഖാഗ്രങ്ങളിലാണുണ്ടാവുക. 2-9 ബീജാണ്ഡങ്ങളുണ്ടായിരിക്കും. ബീജാണ്ഡങ്ങളുടെ കക്ഷ്യാന്തരിക സഹപത്രങ്ങള്‍ (ൌയലിേറശിഴ യൃമര) ഭാഗികമായോ പൂര്‍ണമായോ അവയോട് ഒട്ടിച്ചേര്‍ന്നിരിക്കും. ഗോളാകാരത്തിലുള്ള കോണുകള്‍ കട്ടിയുള്ളതും ചിരസ്ഥായിയായ ശല്ക്കങ്ങളുള്ളതുമാണ്. 2-9 വിത്തുകളുണ്ടായിരിക്കും. 
  എല്ലാ ഇനങ്ങളും അലങ്കാരസസ്യങ്ങളായി നട്ടുവളര്‍ത്തുന്നവയാണ്. ക്രിപ്റ്റോമേരിയ, ചൈനഫിര്‍, കുടപൈന്‍ (ടരശമറീുശ്യ) എന്നിവ ഭൂശോഭ നല്‍കുന്നതിനു (ഹമിറ രെമുശിഴ) വേണ്ടി നട്ടുവളര്‍ത്തുന്നു. ടാക്സോഡിയത്തിന്റെ തടി എളുപ്പത്തില്‍ കുമിള്‍രോഗം ബാധിക്കാത്തതിനാല്‍ ഗ്രീന്‍ ഹൌസുകളില്‍ താങ്ങുകളും തട്ടുകളുമുണ്ടാക്കാനുപയോഗിക്കുന്നു. സെക്വയ റെഡ്വുഡും വിവിധ പണിത്തരങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍