This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിയോസിസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡിയോസിസ്
ഉലശീരല
പ്രാചീന പശ്ചിമേഷ്യന്‍ ജനവിഭാഗമായിരുന്ന മീഡുകളുടെ രാജാവ്. പുരാതന ഗ്രീക്ക് ചരിത്രകാരനായിരുന്ന ഹെറോഡോട്ടസിന്റെ രചനയില്‍ നിന്നാണ് ഡിയോസിസിനെക്കുറിച്ചുളള ചില വിവരങ്ങള്‍ ലഭ്യമായിട്ടുളളത്. അസ്സീറിയയില്‍ നിന്നും സ്വതന്ത്രരായിത്തീര്ന്ന മീഡുകള്ക്ക് വ്യക്തമായ ഒരു രാഷ്ട്രീയ സംവിധാനം ഇല്ലാതിരുന്നപ്പോള്‍ അവര്‍ തങ്ങളുടെ ഗ്രാമത്തിലെ ന്യായാധിപനായിരുന്ന ഡിയോസിസിനെ രാജാവായി വാഴിച്ചു. മീഡുകളുടെ ആദ്യത്തെ രാജാവ് ഡിയോസിസ് ആയിരുന്നുവെന്നാണ് ഹെറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുളളത്. ബി. സി. 7-ാം ശ. -ത്തിന്റെ ആദ്യ ദശകങ്ങളില്‍ ഇദ്ദേഹം ഭരണം നടത്തിയിരുന്നതായി കരുതപ്പെടുന്നു. എന്നാല്‍ ഹെറോഡോട്ടസിന്റെ ഈ വിവരണങ്ങളെല്ലാം പൂര്‍ണമായും വിശ്വസനീയമല്ല എന്ന് ഇതര ചരിത്രകാരന്മാര്ക്ക് അഭിപ്രായമുണ്ട്. ഡിയോസിസ് എന്ന പേരില്‍ മറ്റു പല രാജാക്കന്മാരും ഉണ്ടായിരുന്നിരിക്കാം എന്ന് അസ്സീറിയന്‍ ചരിത്രപരാമര്ശങ്ങള് അടിസ്ഥാനപ്പെടുത്തി കരുതാന്‍ സാധിക്കും. ഡയാവുകു (ഉമ്യമൌസസൌ) എന്നും ഡിയോക്കസ് (ഉലശീസല) എന്നും ഡിയോസിസിനു പേരുകളുണ്ടായിരുന്നതായും സൂചനകളുണ്ട്.
(ഡോ. ബി. സുഗീത, സ.പ)