This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിമിത്രിയസ് II (സു. ബി. സി. 276 - 229)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡിമിത്രിയസ് കക (സു. ബി. സി. 276 - 229)
ഉലാലൃശൌ കക
മാസിഡോണിയയില്‍ ബി. സി. 239-229 കാലഘട്ടത്തില്‍ ഭരണം നടത്തിയിരുന്ന രാജാവ്. മാസിഡോണിയന്‍ രാജാവായിരുന്ന ഡിമിത്രിയസ് ക-ന്റെ പുത്രനായ ആന്റിഗോണസ് കക ഗൊണാട്ടസിന്റെയും ഫിലയുടെയും മകനായി ബി. സി. സു. 276-ല്‍ ജനിച്ചു. പിതാവിന്റെ ഭരണകാലത്തു തന്നെ ഇദ്ദേഹം എപ്പിറസിലെ അലക്സാണ്ടറെ തോല്പ്പിച്ച് മാസിഡോണിയയെ മോചിപ്പിച്ചു. ബി.സി. 245-ല്‍ കോറിന്തിലെ അലക്സാണ്ടറുടെ വിധവയെ വിവാഹം കഴിച്ചതുമൂലം ഇദ്ദേഹത്തിന് അക്രോ കോറിന്ത് കൈവശമായി. 239-ല്‍ ആയിരുന്നു മാസിഡോണിയയിലെ ഭരണാധികാരിയായുള്ള സ്ഥാനാരോഹണം. പെലപ്പൊണീസില്‍നിന്നും മാസിഡോണിയക്കാരെ പുറന്തള്ളാന്‍ ശ്രമിച്ചു കൊണ്ടിരുന്ന അക്കയിന്‍കാരുടെയും ഗ്രീസിലെ മാസിഡോണിയന്‍ ഭരണത്തെ എതിര്‍ത്തിരുന്ന അയ്റ്റോളിയക്കാരുടെയും സംയുക്തമായ എതിര്‍പ്പിനെ ഇദ്ദേഹം അതിജീവിച്ചു. 237-'36-ല്‍ ബൊയേഷ്യ, മെഗാറ എന്നീ പ്രദേശങ്ങള്‍ കീഴടക്കി രാജ്യവിസ്തൃതി വരുത്തി. 231-ല്‍ എപ്പിറസില്‍ ഉണ്ടായ വിപ്ളവത്തിലൂടെ രാജവാഴ്ചയുടെ സ്ഥാനത്ത് റിപ്പബ്ളിക്കന്‍ ലീഗ് നിലവില്‍ വന്നതും അയ്റ്റോളിയന്‍ ലീഗും അക്കയിന്‍ ലീഗും സംയുക്തമായി എതിര്‍ത്തതും ഡിമിത്രിയസിന്റെ നിലനില്‍പ്പിനു ദോഷകരമായി ഭവിച്ചു. 229-ല്‍ ഡാര്‍ഡാനിയന്‍ ആക്രമണത്തില്‍ ഡിമിത്രിയസ് പരാജിതനായി. 229-ല്‍ ഇദ്ദേഹം മരണമടഞ്ഞു.
(ഡോ. ബി. സുഗീത)