This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാര്‍വിന്‍, ചാള്‍സ് ഗാള്‍ട്ടന്‍ (1887 - 1962)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:38, 6 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡാര്‍വിന്‍, ചാള്‍സ് ഗാള്‍ട്ടന്‍ (1887 - 1962)

ഉമൃംശി, ഇവമൃഹല ഏമഹീി

ബ്രിട്ടിഷ് ഭൌതികശാസ്ത്രജ്ഞന്‍. 1887 ഡി. 19-ന് കേംബ്രിഡ്ജില്‍ ജനിച്ചു. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്റെ പൌത്രനും ജ്യോതിശ്ശാസ്ത്രജ്ഞനായ ജോര്‍ജ് ഡാര്‍വിന്റെ മൂത്ത പുത്രനുമാണ് ഇദ്ദേഹം.

  ഡാര്‍വിന്‍ ട്രിനിറ്റി കോളജ്, മാഞ്ചസ്റ്റര്‍ സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇദ്ദേഹം മാഞ്ചസ്റ്റര്‍, എഡിന്‍ബറോ എന്നിവിടങ്ങളില്‍ അധ്യാപകനായും 1938 മുതല്‍ 49 വരെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയുടെ ഡയക്റ്ററായും നിയമിതനായി. 
  ഡാര്‍വിന്‍ വികസിപ്പിച്ചെടുത്ത എക്സ്-റേ വിഭംഗനത്തിന്റെ ബലതന്ത്ര സിദ്ധാന്തം (ഉ്യിമാശരമഹ വേല്യീൃ) 'ഡാര്‍വിന്‍ തിയറി' എന്ന പേരിലറിയപ്പെടുന്നു. ഒരു 'പെര്‍ഫെക്റ്റ്' ക്രിസ്റ്റലില്‍ നിന്നുളള വിഭംഗന മാതൃകയിലെ തീവ്രതയുടെ കോണീയ വിതരണത്തിന്റെ രൂപം ആദ്യമായി കണക്കാക്കിയത് ഇദ്ദേഹമാണ്. 'ഡാര്‍വിന്‍ കര്‍വ്' എന്നാണ് ഇതറിയപ്പെടുന്നത്. പി.എ.എം. ഡിറാക്കിന്റെ ഇലക്ട്രോണ്‍ സിദ്ധാന്തം ഉപയോഗിച്ച് ഹൈഡ്രജന്‍ വര്‍ണരാജിയുടെ സൂക്ഷ്മ സംരചന വിശദീകരിക്കാനും ഡാര്‍വിനു കഴിഞ്ഞു. ക്ളാസിക്കല്‍ പ്രാകാശികം, കാന്തിക പ്രാകാശികം, ആല്‍ഫാ കണികകളുടെ അവശോഷണവും പ്രകീര്‍ണനവും എന്നീ മേഖലകളില്‍ ഇദ്ദേഹം ശ്രദ്ധേയമായ സംഭാവന നല്‍കിയിട്ടുണ്ട്. 
  ഡാര്‍വിന്‍ 1922-ല്‍ റോയല്‍ സൊസൈറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1935-ലെ റോയല്‍ മെഡല്‍ ഇദ്ദേഹത്തിനു ലഭിച്ചു. ദ് ന്യൂ കണ്‍സെപ്ഷന്‍സ് ഒഫ് മാറ്റര്‍ (1931), ദ് നെക്സ്റ്റ് മില്യന്‍ ഇയേഴ്സ് (1952) എന്നിവയാണ് ഡാര്‍വിന്റെ മുഖ്യ രചനകള്‍. 
  1962 ഡി. 31-ന് കേംബ്രിഡ്ജില്‍ ഇദ്ദേഹം നിര്യാതനായി.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍