This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിങ്, സാമുവല്‍ ചോ ചുങ് (1936 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:18, 6 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടിങ്, സാമുവല്‍ ചോ ചുങ് (1936 - )

ഠശിഴ, ടമാൌലഹ ഇവമീ ഇവൌിഴ

യു.എസ്. ഭൌതികശാസ്ത്രജ്ഞന്‍. ‘ഖ- കണം' എന്നറിയപ്പെടുന്ന മൌലിക കണത്തിന്റെ കണ്ടുപിടിത്തത്തിന് 1976-ലെ ഭൌതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു.

  ടിങ് 1936 ജനു. 27-ന് യു. എസ്സിലെ മിഷിഗണില്‍ ജനിച്ചു. ചൈനയിലും തെയ്വാനിലുമായി പ്രാഥമിക വിദ്യാഭ്യാസം 

പൂര്‍ത്തിയാക്കി. മിഷിഗണില്‍ തിരിച്ചുവന്ന് ഭൌതികശാസ്ത്രത്തിലും ഗണിതത്തിലും ഡോക്ടറേറ്റു നേടി. യൂറോപ്യന്‍ കമ്മിഷന്റെ ഗവേഷണ സ്ഥാപനമായ സേണ്‍ (ഇഋഞച)-ല്‍ ഫോര്‍ഡ് ഫെലോ ആയി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1966-ല്‍ ഹാംബര്‍ ഗിലെ ജര്‍മന്‍ ഇലക് ട്രോണ്‍ സിന്‍ക്രോട്രോണ്‍ പ്രോജക്റ്റ് ആയ ഡെസി (ഉഋടഥ)-യുടെ ഗ്രൂപ്പ് ലീഡര്‍ ആയിരുന്നു. 1969-ല്‍ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക് നോളജിയില്‍ ഭൌതികശാസ്ത്ര പ്രൊഫസറായി. ഇക്കാലത്താണ് ബ്രൂക്ക്ഹേവന്‍ നാഷണല്‍ ലബോറട്ടറിയില്‍ ഗവേഷണം നടത്തി 'ഖ-കണം' കണ്ടുപിടിച്ചത്. ഹൈഡ്രജന്‍ ആറ്റത്തിന്റെ മൂന്നിരട്ടി പിണ്ഡം (ാമ), മെസോണിന്റെ 100 മടങ്ങിലുമധികം ദൈര്‍ഘ്യമേറിയ ജീവിതകാലം (ഹശളല ശോല) എന്നീ സവിശേഷതകള്‍ 'ഖ -കണ'ത്തിനുണ്ടെന്ന് ഇദ്ദേഹം ഗവേഷണങ്ങളിലൂടെ തെളിയിക്കുകയും ഫിസിക്കല്‍ റിവ്യൂ ലെറ്റേഴ്സ്-ല്‍ തന്റെ പ്രബന്ധം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു (1974).

  എന്നാല്‍ ഇതേകാലത്തുതന്നെ സ്റ്റാന്‍ഫോര്‍ഡ് ലീനിയര്‍ ആക്സിലറേറ്റര്‍ സെന്ററിലെ (ടഘഅഇ) ബര്‍ട്ടന്‍ റിക്റ്ററും (ആൌൃീി ഞശരവലൃേ) സഹപ്രവര്‍ത്തകരും ഇതേ കണ്ടുപിടിത്തം നടത്തുകയുണ്ടായി. ടിങ് പുതിയ കണത്തിന് ‘ഖ പാര്‍ട്ടിക്കിള്‍' എന്ന പേര് നല്‍കിയപ്പോള്‍ റിക്റ്റര്‍ സൈ (ജശെ ? ) എന്ന പേരാണ് നല്‍കിയതെന്നു മാത്രം. അങ്ങനെ ഒരേ കണ്ടുപിടിത്തത്തിന് 1976-ലെ നോബല്‍ സമ്മാനം ഇരുവരും ചേര്‍ന്ന് പങ്കുവച്ചു. 
  ബ്രൂക്ക് ഹേവന്‍, സേണ്‍, ഡെസി എന്നീ മൂന്നു ഗവേഷണ സംഘങ്ങള്‍ക്ക് ടിങ് മാര്‍ഗദര്‍ശനം നല്‍കിയിരുന്നു. 1975-ല്‍ അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സസില്‍ ഫെലോ ആയും 1977-ല്‍ നാഷണല്‍ അക്കാദമി ഒഫ് സയന്‍സസില്‍ അംഗമായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇ.ഒ. ലോറന്റ്സ് അവാര്‍ഡിനും ഇദ്ദേഹം അര്‍ഹനായി. മൌലികകണങ്ങളെ അധികരിച്ച് നാല്പതോളം ലേഖനങ്ങള്‍ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍