This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടയര്‍ വ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:12, 6 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടയര്‍ വ്യവസായം

പ്രധാനപ്പെട്ട ഒരു റബര്‍ ഉല്‍പന്നനിര്‍മാണ വ്യവസായം. മോട്ടോര്‍ വാഹന വ്യവസായവുമായി അഭേദ്യമായി ബന്ധപ്പെട്ട ഒരു ഇടത്തരം ഉത്്പന്നമാണ് ഓട്ടോമേറ്റീവ് ടയര്‍. അതിനാല്‍ ബാഹ്യഘടകങ്ങളുടെ സ്വാധീനത്തിനു വിധേയമാണ് മിക്കപ്പോഴും ടയര്‍ നിര്‍മാണവ്യവസായം. ഉദാഹരണമായി, ഇംഗ്ളണ്ടില്‍ നടപ്പിലാക്കിയ വേഗനിയന്ത്രണചട്ടങ്ങള്‍ ടയര്‍ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളുടെ അഭാവം ഫ്രാന്‍സിലെ ടയര്‍ വ്യവസായം വന്‍തോതില്‍ വളരുന്നതിന് സഹായകമായി. ന്യൂമാറ്റിക് ടയറുകള്‍ (ുിലൌാമശേര ്യൃല, വായു നിറച്ച ടയറുകള്‍) കണ്ടുപിടിച്ചത് ബ്രിട്ടിഷുകാരാണെങ്കിലും, അവിടത്തെ ആദ്യത്തെ കാറുകള്‍ക്ക് ഫ്രഞ്ചുനിര്‍മിത ടയറുകളാണ് ഉപയോഗിച്ചിരുന്നത്. 1848-ല്‍ ആര്‍. ഡബ്ളിയു. തോം സണും 1888-ല്‍ ജെ. ബി. ഡണ്‍ലപ്പും വായുനിറച്ച ടയറുകള്‍ കണ്ടുപിടിച്ചിരുന്നു. ബൈസൈക്കിളിന്റെ കണ്ടുപിടുത്തം ഡണ്‍ലപ്പിനെ വളരെയേറെ സഹായിക്കുകയുണ്ടായി. ആധുനിക യന്ത്രവാഹനങ്ങളുടെ വരവോടെ, ന്യൂമാറ്റിക് ടയറുകളുടെ പ്രയോജനം പതിന്മടങ്ങ് വര്‍ധിച്ചു. 1900-ല്‍ ഡണ്‍ലപ് ന്യൂമാറ്റിക് ടയര്‍ കമ്പനി, ടയര്‍ നിര്‍മാണം ആരംഭിച്ചു. എന്നാല്‍ കുറെ കാലത്തേക്ക് ലോക ടയര്‍നിര്‍മാണ വ്യവസായരംഗത്ത് ഫ്രഞ്ച് ആധിപത്യം നിലനിന്നു. ടയര്‍ വ്യവസായ രംഗത്തെ പല നൂതന കണ്ടുപിടുത്തങ്ങളും നടത്തിയത് ഫ്രഞ്ചുകാരാണ്.

സ്വാഭാവിക റബര്‍, തുണി, ചില രാസപദാര്‍ഥങ്ങള്‍ എന്നിവയുടെ മിശ്രിതത്തിലൂടെയാണ് ഓട്ടോമേറ്റീവ് ടയര്‍ നിര്‍മിക്കുന്നത്. ടയര്‍ നിര്‍മാണരംഗത്ത് മൌലികമായ പരിഷ്കാരങ്ങളുണ്ടായത് ഒന്നാം ലോകയുദ്ധത്തിനു തൊട്ടുമുമ്പുള്ള ദശകത്തിലാണ്. രൂപ മാതൃകയിലും നിര്‍മാണത്തിലും ആദ്യമായി പരിഷ്കാരങ്ങള്‍ ആവിഷ്ക്കരിച്ചത് ഇംഗ്ളണ്ടിലാണെങ്കിലും അത് വാണിജ്യാടിസ്ഥാ നത്തില്‍ പ്രയോഗത്തില്‍ വന്നത് അമേരിക്കയിലാണ്. ചതുരാകൃതിയില്‍ നെയ്ത പരുത്തിത്തുണിക്കു പകരം കോര്‍ഡ് (അടുക്കിനെയ്ത പരുത്തി ഇഴകള്‍) ഉപയോഗിച്ചു തുടങ്ങി. കോര്‍ഡിന്റെ പ്രത്യേകത അത് റബറിന്റെ ശക്തി വര്‍ധിപ്പിക്കുന്നു എന്നതാണ്. ടയറിന് രൂപം, വലുപ്പം, ഉറപ്പ്, ആഘാതരോധം (യൃൌശലെ ൃലശെമിെേരല), തേയ്മാനരോധം (ളമശേഴൌല ൃലശെമിെേരല), ഭാരോദ്വഹനശേഷി എന്നീ സവിശേഷതകള്‍ നല്‍കുന്നത് അതിലെ തുണിയുടെ അളവാണ്. പരുത്തി ഇഴകളുടെ അടുക്ക് ടയറിന്റെ കാലദൈര്‍ഘ്യവും സ്ഥിതിപുനഃസ്ഥാപകത്വവും വര്‍ധിപ്പിക്കുന്നു. ഇത്തരം പരിഷ്കാരങ്ങള്‍ ടയര്‍ വ്യവസായരംഗത്ത് വാണിജ്യാടിസ്ഥാനത്തില്‍ പ്രയോഗത്തില്‍ വരുന്നത് 1920-കളിലാണ്. ദീര്‍ഘകാല ഗവേഷണത്തിന്റെ ഫലമായി 1938-ല്‍ പരുത്തിയേക്കാള്‍ ഉറപ്പുള്ളതും ഫലപ്രദവുമാണ് റയോണ്‍ എന്നു കണ്ടെത്തി. പ്രകൃതിദത്തമായ പരുത്തിനാരുകള്‍ക്ക് ചില പരിമിതികളുണ്ട്. എന്നാല്‍ യന്ത്രനിര്‍മിതമായ റയോണിന് ഇത്തരം പരിമിതികളില്ല. വലിഞ്ഞു നില്‍ക്കാനുള്ള ശേഷി, ആഘാതരോധശേഷി എന്നിവ റയോണിന്റെ മേന്‍മകളാണ്. റയോണ്‍ ടയറുകള്‍ പരുത്തിനൂല്‍ ടയറുകളെ അപേക്ഷിച്ച് കൂടുതല്‍ കാലം ഉപയോഗിക്കാവുന്നതുമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍